ഞങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലും! അമ്മക്ക് ഷഷ്ഠിപൂർത്തി! ചേച്ചി ഇല്ലാതെ ആഘോഷത്തിന് നിറം പോരെന്ന് അഭിരാമി!
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് ഗായികമാരായ അമൃതയുടെയും അഭിരാമിയുടെയും ഫാമിലി. ചെറുപ്പം മുതൽക്കേ സ്‌ക്രീനിൽ നിറഞ്ഞുനിന്ന രണ്ടുപേർ.ചേച്ചി സ്റ്റാർ സിംഗറിൽ പാടി തിളങ്ങുമ്പോൾ അന്ന് കുഞ്ഞു അഭിരാമി അഭിനയത്തിലൂടെ ആണ് കാണികളെ കൈയ്യിൽ എടുത്തത്. അമൃത സുരേഷിന് കൂട്ടായി അന്ന് മുതൽ അമ്മയും അനുജത്തിയും അച്ഛനും വേദിയിൽ എത്തുമായിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേകം ഒരു ഇൻട്രോ കൂടി ഇവർക്ക് ആർക്കും ആവശ്യമില്ല. ഇപ്പോഴിതാ തങ്ങളുടെ നിഴലായി ഒപ്പമുള്ള അമ്മയ്ക്ക് പിറന്നാൾ അതും ഷഷ്ടിപൂർത്തി ആഘോഷം നടത്തുകയാണ് മക്കൾ. അമ്മയ്ക്ക് അറുപതുവയസ്സായ സന്തോഷം അഭിരാമിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ജനിച്ചതിനും .. ജീവിക്കുന്നതിനും .. പൊരുതുന്നതിനും .. ഒക്കെ കാരണമായ ഞങ്ങളുടെ അമ്മപ്പോന്നിനു ഇന്ന് 60 ആം പിറന്നാൾ ..എത്രയൊക്കെ വേദനകളുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും ഭഗവൻ ഇനിയും ഒരുപാട് വർഷങ്ങൾ ഞങ്ങളുടെ സ്വത്തിനു ആഘോഷിക്കാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. അച്ഛ എന്നും അമ്മേടെ കൂടെ തന്നെ കാണും ട്ടാ .. ഭഗവാനും ..ഞങ്ങളുടെ പൊന്നമ്മക്ക് ആയിരമായിരം ഉമ്മ. ചേച്ചിക്കുട്ടി …. താനില്ലാതെ എന്തോ പോലെ. വേഗം ഷോ ഒക്കെ തീർത്ത് ഓടി വാ- അഭിരാമി കുറിച്ചു.
നിരവധിപേരാണ് ലൈല സുരേഷിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. കരിയറിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ അമൃത സുരേഷ്. ഇടക്ക് ഉണ്ടായ പ്രതിസന്ധിഘട്ടങ്ങളെ എല്ലാം മനക്കരുത്ത്കൊണ്ട് അതിജീവിച്ച അമൃത അമൃതം ഗമയ എന്നപേരിലുള്ള മ്യൂസിക് ബാൻഡും ഏറെ ശ്രദ്ധയോടെ മുൻപോട്ട് കൊണ്ട് പോകുകയാണ്. വ്യത്യസ്ത ആലാപന ശൈലിയാണ് അമൃതയുടേത്. അടുത്തിടെ അമൃത പങ്കുവച്ച നിരവധി ഗാനങ്ങൾ സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു.
ഒരു വര്ഷം മുൻപേ ആണ് അമൃതയുടെ അച്ഛൻ മരണപ്പെടുന്നത്. അന്നുമുതൽ ഇന്ന് വരെ കുടുംബത്തിന് താങ്ങായും തണലായും മക്കൾക്കൊപ്പം അമ്മ ലൈല ആണ് കൂടെയുള്ളത്. എങ്കിലും അച്ഛന്റെ വേർപാട് ഇപ്പോഴും കുടുംബത്തെ ബാധിക്കുന്നുണ്ട്. അഭിരാമിയുടെയും അമൃതയുടെയും ജീവിതത്തിലും കരിയറിലും ഒരുപാട് പിന്തുണകള്‍ നല്‍കിയ ആളാണ് അച്ഛന്‍ സുരേഷ്. അമൃത റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ചതും ഓടക്കുഴല്‍ കലാകാരനായ സുരേഷിന്റെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്. പരാജയങ്ങളിലും അച്ഛന്റെ സാമിപ്യമാണ് മക്കള്‍ക്ക് കരുത്ത് നല്‍കിയത്.
@All rights reserved Typical Malayali.
Leave a Comment