എനിക്ക് 14 വയസ്സുള്ളപ്പോഴായിരുന്നു ചേച്ചിയുടെ കല്യാണം, അതുണ്ടാക്കിയ ട്രോമയെ കുറിച്ച് അഭിരാമി, വിവാഹം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെങ്കിലും പേടിയാണ്!
ബാലയുടെയും അമൃത സുരേഷിന്റെയും വിവാഹം മലയാളം സിനിമ ഇന്റസ്ട്രിയില്‍ ഒരു വന്‍ ആഘോഷമായിരുന്നു. ഇന്റസ്ട്രിയിലെ ഏറെക്കുറേ എല്ലാ താരങ്ങളും പങ്കെടുത്ത വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചുവന്ന അഭിമുഖങ്ങളെല്ലാം വൈറലായി. അതുപോലെ ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന കാര്യമാണ്, അമൃതയുടെയും ബാലയുടെയും വിവാഹ മോചനം. അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും, അമൃതയുടെ കുടുംബത്തിനുണ്ടായ പല പേരുദോഷങ്ങളും ഇപ്പോഴും നിലനില്ക്കുന്നു. ആ ട്രോമയില്‍ നിന്ന് ഇന്നും ഞങ്ങളുടെ കുടുംബത്തിന് കരകയറാന്‍ സാധിച്ചിട്ടില്ല എന്നാണ് അഭിരാമി സുരേഷ് പറയുന്നത്.
യൂട്യൂബില്‍ പങ്കുവച്ച ക്യു ആന്റ് എ വീഡിയോയില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അഭിരാമി സുരേഷ്. ‘എനിക്ക് പതിനാല് വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ചേച്ചിയുടെ വിവാഹം. ഞാന്‍ അടുത്തു കണ്ടിട്ടുള്ള ആദ്യത്തെ വിവാഹം! അത് ഞങ്ങളുടെ മുഴുവന്‍ കുടുംബത്തെയും അങ്ങേയറ്റം ബാധിച്ച ഒരു വിവാഹമാണ്. അതിന്റെ വേദനകളില്‍ നിന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. അതിന്റെ തകര്ച്ചകള് ഇപ്പോഴും വേദനകളോടെ നേരിടുന്ന കുടുംബമാണ് ഞങ്ങളുടേത്.’
‘ഈ ഒരു ലൈം ലൈറ്റില്‍ നില്ക്കാന് ഞങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ തീരുമാനിച്ചതാണ്. അങ്ങനെ നില്ക്കുമ്പോള് നമ്മളെ കുറിച്ച് ഒരുപാട് അപവാദങ്ങള്‍ വരും. അതിനോട് അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. അതിന് സാധിച്ചില്ല. ആ വിവാഹവുമായി ബന്ധപ്പെട്ട് വന്ന ട്രോമകള്‍ എന്നെ വല്ലാതെ ബാധിച്ചു. സത്യം പറഞ്ഞാല്‍ എനിക്കൊരു വിവാഹത്തിലേക്ക് കടക്കാന്‍ പേടിയാണ്. വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ള, അത്യാവശ്യം റൊമാന്റിക് ആയിട്ടുള്ള ആള് തന്നെയാണ് ഞാന്‍. എന്നാല്‍ ചേച്ചിയുടെ ജീവിതം കണ്ടതുകൊണ്ട് തന്നെ വിവാഹത്തോട് പേടിയാണ്’
എന്തായാലും ഞാന്‍ വിവാഹം ചെയ്യുന്നത് ഒരു ആണിനെ തന്നെയായിരിക്കും. അങ്ങനെ വിവാഹം കഴിഞ്ഞ്, എങ്ങാനും അത് പൊട്ടിപ്പോയാലോ, ഓപ്പോസിറ്റുള്ള ആലിന്റെ ഈഗോയ്ക്ക് എന്റെ ജീവിതം നശിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല. അങ്ങനെയൊക്കെയാണെങ്കിലും കല്യാണം കഴിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതിന് എനിക്ക് എന്റേതായ ഒരു സ്റ്റേജില്‍ എത്തേണ്ടതുണ്ട്. എന്റെ കുടുംബത്തെ കുറിച്ചുള്ള കുറേ കാര്യങ്ങള്‍ തെളിവുകളോടെ എനിക്ക് അതങ്ങനെയല്ല എന്ന് പ്രൂവ് ചെയ്യണം. നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ അഭിമാനം തിരിച്ചുപിടിക്കണം. എന്നിട്ട് വേണം വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍- അഭിരാമി സുരേഷ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment