സംഭവിച്ചത്ഞെട്ടിക്കും! 10ദിവസമായി തീതിന്ന് വീട്ടുകാര്‍! യുവതി മകളെയുംകൊണ്ട് പള്ളിയില്‍ പോയി പിന്നെ

പ്രവാസിയായ ഭർത്താവിന് അരികിൽ കുഞ്ഞുങ്ങളോടൊപ്പ് പോയി താമസിക്കാൻ ആഗ്രഹിക്കാത്ത ഒരു ഭാര്യയും കാണില്ല. എന്നാൽ ബഹറിനിലേക്ക് വരാൻ ഭർത്താവ് ടിക്കറ്റ് അയച്ചുകൊടുത്തതിന് പിന്നാലെ പിഞ്ചു മകളെയും കൊണ്ട് ഒരമ്മ വീടുവിട്ടിറങ്ങിയത് അറിഞ്ഞാണ് ഇപ്പോൾ നാട്ടുകാർ ഞെട്ടുന്നത് . 10 ദിവസമായി ഭാര്യയെയും മകളെയും പറ്റി വിവരമില്ലാതെ ഉരുകുകയാണ് പ്രവാസിയായ ഭർത്താവ്.സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ആണ് പുറത്തു വരുന്നത്. അടൂർ കടമ്പനാട് നിന്നാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. ഐവർകാല ഭരണിക്കാവ് അമ്പലത്തിനു സമീപം ആൽവിൻ റോയിയുടെ ഭാര്യ ആൻസി, മകൾ അഞ്ചുവയസ്സുകാരി ആൻഡ്രിയ എന്നിവരെ മെയ് 10 മുതൽ കാണാതാവുകയായിരുന്നു.ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ 17-ന് ആൻസിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടുപോകാൻ ആൽവിൻ ടിക്കറ്റ് അയച്ചുകൊടുത്തിരുന്നു. എന്നാൽ മെയ് 10-ന് ഇവർ അപ്രത്യക്ഷരായി. പള്ളിയിൽ പോകുന്നു എന്ന് പറഞ്ഞാണ് മകളുമൊത്ത് ആൻസി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ പിന്നീട് തിരിച്ചെത്തിയില്ല. പരിഭ്രാന്തരായ വീട്ടുകാർ ശാസ്താംകോട്ട പോലീസിൽ പരാതി നൽകി. തിരുവല്ലയിലും മറ്റുമുള്ള ചില പള്ളികളുടെ പരിസരത്ത് അമ്മയും മകളും നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാണാതാകുമ്പോൾ ധരിച്ചിരുന്ന അതേ വേഷമാണ് ഇവർക്കുള്ളത്. എന്നാൽ 10 ദിവസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുവല്ലയിൽ വച്ച് ഒരു പരിചയക്കാരി ഇവരെ കണ്ടിരുന്നു.

സ്കൂട്ടറിൽ വന്ന അവർ അമ്മയേയും മകളേയും തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിയുകയും, വീട്ടിൽ വിവരം അറിയിക്കാൻ ഫോൺ വിളിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ ഇവർ അപ്രത്യക്ഷരായി. അതേസമയം ഇന്നലെ വൈകിട്ട് കരുനാഗപ്പള്ളിയിലെ എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ചതായി പോലീസിന് വിവരം കിട്ടി. കാണാതാകുന്ന സമയം ഇവരുടെ കൈവശം പണം ഉണ്ടായിരുന്നു. അത് തീർന്ന തൃ കൊണ്ടാകാം ഇപ്പോൾ കരുനാഗപ്പള്ളിയിൽ നിന്ന് 500 രൂപ പിൻവലിച്ചത് എന്നാണ് പോലീസ് കരുതുന്നത്. 10 ദിവസം കഴിഞ്ഞിട്ടും അമ്മയെയും കുട്ടിയെയും ഇതുവരെയും കണ്ടെത്താനാകാത്തത് പോലീസിൻ്റെ അനാസ്ഥ ആരോപിക്കുകയാണ് വീട്ടുകാർ.മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് ഇവരെ കണ്ടെത്താൻ തടസ്സം എന്നാണ് പൊലീസ് പറയുന്നത്. ഭാര്യയെയും മകളെയും കാണാനില്ല എന്ന വിവരമറിഞ്ഞ് ആൽവിൻ റോയി നാട്ടിൽ എത്തിയിട്ടുണ്ട്. പള്ളികൾ കേന്ദ്രീകരിച്ച് ആണ് പോകുന്നത് എന്നാണ് പോലീസ് പറയുന്നത്. കരുനാഗപ്പള്ളിയിൽ നിന്ന് പണം പിൻവലിച്ചത് ശുഭസൂചനയായാണ് പോലീസ് കാണുന്നത്. യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ആണ് ഇവർ ഉള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *