ഇത്രയും ചെറിയ കുട്ടി ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നോ എന്ന് പ്രേക്ഷകർ ലിപ് ലോക്കിൽ ഞെട്ടിച്ച് അനിഖ
കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധ നേടിയ കുട്ടിതാരമായിരുന്നു അനിഖ സുരേന്ദ്രൻ. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി മികച്ച വേഷങ്ങളിൽ താരം എത്തുകയും ചെയ്തു. അനിഖ സുരേന്ദ്രനും മെൽവിൻ ജി ബാബുവുമാണ് പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോൾ മലയാളത്തിൽ ഓ മൈ ഡാർലിംഗ് എന്ന പുതിയ ചിത്രത്തിലൂടെ നായികയായി താരം എത്തുകയാണ്. ഈ ചിത്രം തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഒരു റൊമാന്റിക് ചിത്രമായതു കൊണ്ടു തന്നെ ഇത് പ്രണയദിനത്തിൽ ആയിരിക്കും തിയേറ്ററുകളിലേക്ക് എത്തുന്നത് എന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്.
എന്നാൽ പ്രണയദിനം കഴിഞ്ഞ് വീണ്ടും പത്ത് ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 24 ആയിരിക്കും ചിത്രം ആണ് പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നത്. ജിനീഷ് കെ ജോയുടെ തിരക്കഥയിൽ ആൽഫ്രഡ് ഡി സാമൂവേൽ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അൻസാർ ഷായാണ് ക്യാമറ ചലിപ്പിക്കുന്നത്. ലിജോ പോളാണ് എഡിറ്റ് ചെയ്യുന്ന സിനിമയിലെ ഗാനങ്ങളും ടീസറും ഒക്കെ സാമൂഹിക മാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.കാത്തിരിപ്പിനൊടുവിൽ സിനിമയുടെ ട്രെയിലറും പുറത്ത് വന്നിരിക്കുകയാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇത് എന്ന ട്രെയിലറിൽ നിന്നുതന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അനിഖയും മെൽവിൻ തന്നെയാണ് ട്രെയിലറിൽ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ഇന്റിമേറ്റ് രംഗങ്ങൾ വരെ ട്രെയിലറിൽ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ലിപ്പ്ലോക്ക് രംഗങ്ങൾ ട്രെയിലറിൽ കാണാൻ സാധിക്കുന്നു. പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വർക്കൗട്ട് ആകുമോ എന്നായിരുന്നു ആദ്യം പ്രേക്ഷകർ സംശയിച്ചത്.
എന്നാൽ വളരെ മികച്ച രീതിയിൽ തന്നെയാണ് ചിത്രം എത്തുന്നത് എന്ന് ട്രെയിലർ കണ്ടവർക്ക് മനസ്സിലാക്കാൻ സാധിച്ചു. പ്രണയം നിറച്ച ഒരു ട്രെയിലർ തന്നെയാണ് പുറത്തു വന്നിരിക്കുന്നത്. അനിഖ വളരെ ചെറിയ കുട്ടിയാണ് എന്നും ഈ പ്രായത്തിലെ ഇത്തരം രംഗങ്ങൾ ചെയ്തത് മോശമായിപ്പോയി എന്നും ഒക്കെ ചിലർ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. അനിഖയ്ക്ക് ഇത്തരം രംഗങ്ങൾ ചെയ്യാൻ മടിയുണ്ടായില്ലെയെന്ന് ചിലർ ചോദിക്കുന്നു. മുകേഷ്, ജോണി ആന്റണി,നന്ദു, മഞ്ജുപിള്ള,വിജയരാഘവൻ, ഷിജു ശ്രീധർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഡോൺമാക്സ് ആണ് ട്രെയിലർ കട്ട് ചെയ്തിരിക്കുന്നത്. ആഷ് ട്രീ വെഞ്ചേർസ് ബാനറിൽ മനോജ് ശ്രീകാന്ത് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. വലിയ ആകാംക്ഷയോടെയാണ് ചിത്രത്തിനു വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നത്. അതേസമയം ചിത്രത്തിലെ രംഗങ്ങൾ മോശമായിപ്പോയി എന്ന തരത്തിലും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്.. ഇത്രയും ചെറിയ കുട്ടി ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കേണ്ട ആവശ്യകത ഉണ്ടായിരുന്നോ എന്നാണ് ചിലർ ചോദിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment