ഒരു കുടുംബത്തിലെ 3 പേർക്ക് സംഭവിച്ചത് കണ്ട ഞെട്ടലിൽ ഒരു നാട്
ഒരു കുടുംബത്തിലെ മൂന്നു പേർ മരണപ്പെട്ടത് കാണേണ്ടി വന്ന ഞെട്ടലിലാണ് ഒരു നാട്.നിലവിളി കേട്ട് ഓടി എത്തിയവർ സാരി ഊരി നൽകി കൊടുത്തിട്ടും മൂന്നു പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന ദുഃഖത്തിൽ നിവാസികൾ.ഇന്നലെ ആയിരുന്നു ദാരുണമായ സംഭവം നടന്നത്.ഇന്നലെ വൈകിട്ട് നാല് മണിയോടെ പമ്പ നദിയിലെ മുണ്ടപ്പുഴ ചന്ദ കടവിലാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഉതിമൂട് കരിങ്കുറ്റിക്കൽ അനിൽ കുമാർ മകൾ നിരഞ്ജന അനിൽ കുമാർ അനിലിന്റെ സഹോദരൻ റാന്നി വാലിപറമ്ബ് വീട്ടിൽ സുനിലിന്റെ മകൻ ഗൗതം സുനിൽ എന്നിവരാണ് മരിച്ചത്.അനിലിന്റെ സഹോദരി അനിത വിജയനെ സമീപത്തു ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തിരിയുന്നു.
അനിൽകുമാർ നിരഞ്ജന ഗൗതം ഗൗതമിന്റെ മാതാവ് എന്നിവരാണ് കടവിൽ കുളിക്കാനും വസ്ത്രം കഴുകാനും വേണ്ടി എത്തിയത്.സ്ത്രീകൾ തുണി കഴുകുകയും അനിൽ അത് കഴുകി എടുക്കുകയും അമ്മയും ഗൗതമും ചേർന്ന് കൊണ്ട് അവ പാറയിൽ വിരിക്കുകയായിരുന്നു.ഇതിന് ഇടയിൽ ആറ്റിൽ ഇറങ്ങിയ ഗൗതം ഒഴുക്കിൽ പെട്ടു.ഗൗതമിനെ പിടക്കാൻ അനിൽ കുമാർ ചാടി .ഇരുവരും ഒഴുക്കിൽ പെടുന്നത് കണ്ട് നിരഞ്ജന ഇറങ്ങി .പിന്നാലെയാണ് അനിത ചാടി എത്തിയത്.കടവിൽ ഉണ്ടായിരുന്ന ആൾ സാരി ഇട്ടു കൊടുത്തു നിരഞ്ജനയെ രക്ഷിക്കാൻ നോക്കി എങ്കിലും അച്ഛൻ പോകുന്നു എന്ന് പറഞ്ഞു പിന്നാലെ നീങ്ങുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment