ഞാന്‍ ഇനിയത് മറച്ചു വെക്കുന്നില്ല അഞ്ജുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പ്രേക്ഷകർക്ക് മറക്കാൻ ആകാത്ത ഒരു മുഖം. സിനിമയിലും സീരിയലുകളിലും തിളങ്ങി നിന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് അഞ്ജു അരവിന്ദ്. മലയാളം, തമിഴ്, കന്നഡ ഭാഷാ ചിത്രങ്ങളിൽ തിളങ്ങിയ അഞ്ജുവിന്റെ ദോസ്ത്, അഴകിയ രാവണൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, കല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമളിലെ പ്രകടനങ്ങളും മലയാള ചലച്ചിത്ര പ്രേക്ഷകർ മറക്കാനിടയില്ല. സിനിമയിൽ മാത്രമല്ല ഒരുപിടി നല്ല മലയാളം സീരിയലുകളിലും താരം തിളങ്ങിയിട്ടുണ്ട് എന്നാൽ തമിഴിൽ വിജയുടെ നായികയായി വരെ തിളങ്ങിയ നടിയ്ക്ക് അഭിനയമേഖല വേണ്ടുന്ന പരിഗണന നൽകിയില്ലെന്ന പരിഭവവുമുണ്ട്.ഓൺലൈൻ മീഡിയകളിൽ കാമ്പും കഴമ്പുമില്ലാതെ വരുന്ന വാർത്തകൾ മകളിൽ പോലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അഞ്ജു അരവിന്ദ് ഇപ്പോൾ. ‘ഏതൊ ഒരു ഓൺലൈനിൽ എനിക്ക് മൂന്ന് മക്കളുണ്ടെന്ന് വാർത്ത വന്നിരുന്നു. അത് എന്റെ മകൾ കണ്ടിരുന്നു. യാതൊരു വ്യക്തതയുമില്ലാതെയാണ് ഇത്തരത്തിലുള്ള വാർത്തകൾ ആളുകൾ പടച്ച് വിടുന്നത്. മകൾ എന്നോട് ചോദിക്കുന്നത് അമ്മയുടെ മറ്റ് മക്കളെ ഞാൻ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നാണ്. എന്റെ മകളുടെ പേരകും തെറ്റായിട്ടാണ് വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നത്. അവൾ അത് വായിച്ചിട്ട് പലപ്പോഴും തിരുത്താൻ പറയൂ അമ്മ എന്ന് പറയാറുണ്ട്.

ഇതൊക്കെ ഒന്ന് ശരിയാക്കാൻ അമ്മയ്ക്ക് ആരോടേലും പറയാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ അതിൽ വലിയ കാര്യമില്ല നമുക്ക് നമ്മളെ അറിയാമല്ലോ എന്ന് പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത്’ അ‍ഞ്ജു അരവിന്ദ് പറയുന്നു. മരതകമാണ് അഞ്ജുവിന്റേതായി ഷൂട്ടിങ് പൂർത്തിയായ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ സനുഷ സന്തോഷ്, ബിബിൻ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അൻസാജ് ഗോപിയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *