ഗായിക അഞ്ജു ജോസഫ് വിവാഹിതയായി ..ഭാവി ജീവിതത്തിലെ ഇനിയെന്റെ പ്രതീക്ഷയും സ്വപ്‌നവും ഇതാണെന്ന് ഗായിക
നടിയും ഗായികയുമായ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. ഭര്‍ത്താവ് ആരാണെന്നോ എന്താണെന്നോ ഒന്നുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം, മുല്ലപ്പൂ മാല കഴുത്തിലിട്ട് രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് ഭര്‍ത്താവിന്റെ കൈയ് പിടിച്ച് ഇറങ്ങുന്ന ഫോട്ടോയ്‌ക്കൊപ്പം സന്തോഷ വാര്‍ത്ത പങ്കുവച്ചത് അഞ്ജു ജോസഫ് തന്നെയാണ്. ‘ഭാവിയിലേക്കുള്ള ഇനിയെന്റെ പ്രതീക്ഷയും സ്വപ്‌നവും ഇതാണ്’ എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റ്.
ഫോട്ടോയ്ക്ക് താഴെ അഞ്ജുവിനും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ശ്രീനാഥ്, സാധിക കെആര്‍, അശ്വതി ശ്രീകാന്ത്, ധന്യ വര്‍മ തുടങ്ങിവരെല്ലാം മിനിട്ടുകള്‍ക്ക് മുന്‍പ് പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നു.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സിനിമ പിന്നണി ഗാന ലോകത്ത് മാത്രമല്ല, അഭിനേത്രിയായും അഞ്ജു ജോസഫ് പരിചിതയാണ്.
സ്റ്റാര്‍ മാജിക് ഷോയുടെ അടക്കം നിരവധി ഹിറ്റ് ടെലിവിഷന്‍ ഷോകളുടെ ഡയരക്ടറായ അനൂപ് ജോണ്‍ ആണ് അഞ്ജു ജോസഫിന്റെ ആദ്യ ഭര്‍ത്താവ്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം. പക്ഷേ ആ ബന്ധത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ അഞ്ജുവിനെ വല്ലാത്ത വിഷാദത്തിലേക്ക് ചെന്നെത്തിച്ചു. ആ ട്രോമയെ കുറിച്ച് ജോഷ് ടോക്കിലുള്‍പ്പടെ നിരവധി അഭിമുഖങ്ങളിലും അഞ്ജു സംസാരിച്ചിട്ടുണ്ട്.
പുഷപ 2 എത്തുന്നു; യു/എ സർട്ടിഫിക്കറ്റ്
ജീവിതം ഇനിയില്ല എന്ന് ചിന്തിച്ചു തുടങ്ങിയ സ്ഥലത്തു നിന്ന്, കരഞ്ഞു തീര്‍ത്ത കണ്ണൂരുകളില്‍ നിന്ന് താന്‍ മുന്നോട്ട് വന്നതിനെ കുറിച്ച് അടുത്തിടെ പോലും അഞ്ജു ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോള്‍ താന്‍ പെര്‍ഫക്ട് ഓകെയാണ് എന്ന് പറഞ്ഞ ഗായിക, വീണ്ടുമൊരു വിവാഹത്തെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. ഉറപ്പായും അടുത്ത വിവാഹം കഴിക്കുമെന്നാണ് അഞ്ജു ജോസഫ് പറഞ്ഞത്. അതിപ്പോള്‍ സംഭവിച്ചിരിക്കുന്നു. വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിടും എന്ന് പ്രതീക്ഷിക്കാം.
@All rights reserved Typical Malayali.
Leave a Comment