രണ്ടാം വിവാഹമാണിത്.. അനിയത്തി പ്രാവിലെ ശ്രീനാഥിന്റെ പ്രണയ വിവാഹ കഥ

കല്യാണത്തിന് മോനെ കാണിക്കാതിരുന്നത്? രണ്ടാം വിവാഹം ആയതുകൊണ്ട് വിഷയങ്ങൾ പ്രതീക്ഷിച്ചു, പക്ഷേ അവർ കൂടെ നിന്നു.എന്റെ കുടുംബത്തിൽ ഞാൻ ഓക്കേ ആണെങ്കിൽ ബാക്കി എല്ലാവരും ഓക്കേ ആകും എന്ന് എനിക്ക് അറിയാമായിരുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ് അവൾ.aniyathipraavu fame deva prasad and wife dhanya s opens up on their wedding.കല്യാണത്തിന് മോനെ കാണിക്കാതിരുന്നത്? രണ്ടാം വിവാഹം ആയതുകൊണ്ട് വിഷയങ്ങൾ പ്രതീക്ഷിച്ചു, പക്ഷേ അവർ കൂടെ നിന്നു.തന്റെ ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളും കണ്ട് അറിഞ്ഞ ആളാണ് ധന്യ എന്ന് നടൻ ദേവ പ്രസാദ്. രണ്ടുവർഷത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ദേവൻ പറയുന്നു. അനിയത്തിപ്രാവിലെ ശ്രീനാഥിനെ അവതരിപ്പിച്ചുകൊണ്ടാണ് ദേവപ്രസാദ്‌ മിനി സ്‌ക്രീനിന്റെ സ്വന്തം നായകൻ ആയത്. ബിഗ് ബോസ് താരവും നടനുമായ അനൂപ് കൃഷ്ണന്റെ അച്ഛന്റെ സഹോദരപുത്രനാണ് ദേവ, അദ്ദേഹത്തിന്റെ വിവാഹം ഇക്കഴിഞ്ഞ ആഴ്ചയിലാണ് നടന്നത്. വിവാഹത്തിന് എന്തുകൊണ്ട് ധന്യയുടെ മകനെ കാണിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദേവയും, ധന്യയും. സൗഹൃദം പ്രണയത്തിലേക്ക്.സ്‌കൂൾ കാലഘട്ടം മുതലേ നമ്മൾക്ക് അറിയാം ഒരേ നാട്ടുകാരും. എന്നാൽ വിവാഹം കഴിക്കും എന്ന തീരുമാനത്തിലും ചിന്തയിലും എത്തുന്നത് രണ്ടുവർഷം മുൻപേ ആയിരുന്നു എന്നാണ് നടൻ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ വർഷങ്ങൾക്ക് അപ്പുറം വീണ്ടും ധന്യയെ കാണുന്നതും പരിചയം പുതുക്കുന്നതും. ആദ്യം റിയാക്ട് ചെയ്തില്ലെങ്കിലും പിന്നീട് നമ്മൾ കണക്ടഡ് ആയി. രണ്ടുപേരുടെയും ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ആണ് പരസ്പരം ഷെയർ ചെയ്തിരുന്നത്. അങ്ങനെ സുഹൃത്തുക്കൾ ആയി.സൗഹൃദം പിന്നെ പതിയെ പ്രണയത്തിലേക്കും വഴുതിമാറി. വീട്ടിൽ അവതരിപ്പിക്കുന്ന സമയം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കാരണം രണ്ടാം വിവാഹം ആണ് അവളുടേത്, ഒരു മോനും ഉണ്ട്. സ്വാഭാവികമായും ഈ വിവരം വീട്ടിൽ അറിഞ്ഞാൽ ആരും സമ്മതിക്കില്ല. കാരണം ഒരു സാദാ നാട്ടിന്പുറത്തുനിന്നുള്ള ആളുകൾ ആണ് നമ്മൾ. എന്തുകൊണ്ടോ എന്തോ വീട്ടിൽ വലിയ വിഷയങ്ങൾ ഒന്നും ഉണ്ടായില്ല. അമ്മ കണ്ടിഷ്ടപ്പെട്ടാൽ വിവാഹം കഴിക്കാം എന്നാണ് ഞാൻ പറയുന്നത്.

നമ്മുടെ വീട്ടിലേക്ക് പറ്റിയ കുട്ടിയാണെന്ന് എനിക്ക് അറിയാമായിരുന്നു. ഇവളെ കണ്ട പാടേ അമ്മയ്ക്ക് വളരെ ഇഷ്ടമായി. ആ രീതിയിൽ ആണ് വിവാഹത്തിലേക്ക് എത്തുന്നത്. മോൻ ഞങ്ങളുടെ കൂടെ തന്നെ ആണുള്ളത്. രണ്ടാം ക്‌ളാസിൽ ആണ് കുഞ്ഞു പഠിക്കുന്നത്. വിവാഹത്തിന്റെ അന്ന് നമ്മുടെ കൂടെ അവൻ നിന്നില്ല, ഫുൾ കറങ്ങി നടക്കൽ ആയിരുന്നു, ഓടിച്ചിട്ട് പിടിച്ചാണ് ഒരു പടം വരെ എടുത്തത് അല്ലാതെ കാണിക്കാതെ ഇരുന്നതല്ല. ഞാൻ അവനെ കല്യാണം കഴിച്ചപോലെയാണ്. ഫുൾ ടൈം കൂടെ തന്നെയാണ് മോൻ- ദേവപ്രസാദ്‌ പറയുന്നു.വിവാഹം എന്ന പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ആ സമയം പുള്ളി തന്ന ഒരു കെയറിങ് ഉണ്ട്. അന്ന് മുതൽ ഇന്ന് വരെ അതങ്ങനെ തന്നെയാണ്. എന്നെ സംബന്ധിച്ച് എന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ നോ പറയേണ്ട കാര്യം പോലും ഇല്ലായിരുന്നു. നമ്മൾ ഒരു നാട്ടുകാരും ആണ്. പിന്നെ അനൂപേട്ടനെയും അറിയാം. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ആളൊരു മാന്യൻ ആണെന്ന് നമുക്ക് മനസിലായി- ധന്യ മൈൽ സ്റ്റോണിനോട് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *