ലോട്ടറി അടിച്ചു പുലിവാലായ അനൂപിന്റെ പുതിയ ജീവിതം ഇങ്ങനെ
കുറച്ചുനാളുകൾക്കു മുമ്പ് ഒരു യുവാവിന് ലോട്ടറി അടിച്ചതും, അത് വലിയ പ്രശ്നമായി തീർന്നതും ഒക്കെ വൈറലായ വാർത്തയായിരുന്നു. ലോട്ടറി അടിച്ചത് മുതൽ തന്നെ സഹായിക്കണമെന്ന് പറഞ്ഞ് വീട്ടിൽ നിരവധി പേരാണ് എത്തിയത് എന്നും, അതിൻ്റെ പേരിൽ തനിക്ക് ഒരുപാട് മാനസികസമ്മർദ്ദം അനുഭവിക്കേണ്ടിവന്നതായുമൊക്കെ ഒരു യുവാവ് വെളിപ്പെടുത്തിയത്, തിരുവനന്തപുരത്തുനിന്ന് ലോട്ടറി എടുത്തതിനുശേഷം ഉള്ള കാര്യങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ ഇപ്പോൾ സഹായം ചോദിപ്പ് കുറവുണ്ടെന്ന് അല്ലാതെ നിർത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതു പോലെ ഒരു പുത്തൻ സന്തോഷം കൂടി ഇപ്പോൾ അദ്ദേഹത്തിന് പറയാനുണ്ട്. കഴിഞ്ഞവർഷമായിരുന്നു ഓണം ബമ്പർ തുകയായി 25 കോടി ഉയർത്തിയത്.തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ കോടികളുടെ ഭാഗ്യം ലഭിച്ചതും വാർത്തകളിൽ ഇടംപിടിച്ച ഒന്ന് തന്നെയായി മാറി. ഇപ്പോഴിതാ അനൂപ് തൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം തന്ന ലോട്ടറിയെ തന്നെ ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയാണ്. മണക്കാട് ജംഗ്ഷനിലെ ലോട്ടറി കച്ചവടം തുടങ്ങിയിരിക്കുകയാണ് അനൂപ്. വെള്ളിയാഴ്ച അനൂപ് ഭാഗ്യക്കുറിയുടെ കട തുടങ്ങി. ഭാഗ്യദേവത കനിഞ്ഞു അനുഗ്രഹിച്ച അനൂപിൽ നിന്ന് ലോട്ടറി എടുക്കാൻ നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്. അദ്ദേഹത്തിന് ഭാഗ്യം ഉണ്ടെന്നും, അദ്ദേഹം എടുത്ത് തരുന്ന ലോട്ടറി അടിക്കാൻ ചാൻസ് ഉണ്ടെന്നും, ഭൂരിഭാഗം പേരും വരുന്നവരിൽ എല്ലാവരും പറയുന്നു. നിലവിൽ മറ്റ് ഏജൻസികളിൽ നിന്ന് ടിക്കറ്റെടുത്ത് വിൽക്കുകയാണ്.ഉടൻതന്നെ സ്വന്തമായി ഏജൻസിയും തുടങ്ങുമെന്നും അനൂപ് അറിയിക്കുന്നുണ്ട്. ലോട്ടറി ആണ് എൻ്റെ ജീവിതത്തിൽ ഭാഗ്യം എത്തിച്ചതെന്നും, അതുകൊണ്ടാണ് ലോട്ടറി കച്ചവടം തന്നെ തുടങ്ങിയതെന്നും അനൂപ് തന്നെ കൂട്ടിച്ചേർത്തു. ഭാര്യമായയുടെയും അനൂപിൻ്റെയും പേരുകളുടെ ആദ്യ അക്ഷരം എംഎ ലക്കി സെൻറർ എന്നാണ് അനൂപ് തൻ്റെ കടയ്ക്ക് പേരിട്ടിരിക്കുന്നത്.ഈ വിശേഷം മലയാളികളും നാട്ടുകാരുമൊക്കെ ഏറ്റെടുത്തു. അനൂപിനെ സഹായം ചോദിച്ച് അധികമാളുകളും ബുദ്ധിമുട്ടിക്കാറുണ്ടോ എന്ന് ചോദിച്ചാൽ അധികം ഇല്ല എന്നും, എന്നാലും ഇടയ്ക്കൊക്കെ വന്ന് ചോദിക്കാറുണ്ടെന്നും അനൂപ് പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു അനൂപ്. സമ്മാനാർഹമായ ശേഷം കുറച്ചുനാളുകൾ ഓട്ടോ ഓടിച്ചിരുന്നു. സഹോദരനാണ് ഇപ്പോൾ ഓട്ടോ ഓടിക്കുന്നത്.
പിന്നീട് ലോട്ടറി എടുത്തപ്പോൾ 5000 രൂപ വരെ അനൂപിനു സമ്മാനമായി ലഭിച്ചിട്ടുണ്ട്. 25 കോടിയുടെ ലോട്ടറി അടിച്ചപ്പോൾ 15.7 കോടി രൂപയാണ് അനൂപിന് സ്വന്തമായി തുകയായി ലഭിച്ചത്. അതിൽ നിന്നും മൂന്ന് കോടിയോളം നികുതി ഇനത്തിൽ തന്നെ നൽകി. അനൂപിന് പണം കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകാമെന്ന് ലോട്ടറി വകുപ്പ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നടപ്പാക്കിയില്ല. ലോട്ടറിയടിച്ചതോടെ അനൂപിൻ്റെ ശ്രീവരാഹത്തെ വീട്ടിൽ സഹായ അന്വേഷണം നിരന്തരം എത്തിയിരുന്നുവെന്നും, എണ്ണിത്തിട്ടപ്പെടുത്താൻ ആകാത്ത ആളുകളാണന്ന് ഒഴുകിയെത്തിയതെന്നും വാർത്തകളിൽ തന്നെ വന്നിരുന്നു. അതിനുശേഷം അനൂപിൻ്റെ വീട്ടിൽ ഒരു സഹായം തേടി ആരും വരരുതെന്നും, ദയവുചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുതെന്നും അനൂപ് തന്നെ പറഞ്ഞിരുന്നു.ഇതിനു ശേഷം കുറച്ച് കുറവുണ്ടെങ്കിലും ഇപ്പോഴും ഫോൺ ചെയ്യുകയും, മറ്റൊരു രീതിയിൽ ബന്ധപ്പെട്ടതിനു ശേഷം പൈസയെ കുറിച്ച് ചോദിക്കുകയും, കടം തരാമോ ഇത് ചെയ്യാമോ ,ചാരിറ്റി ചെയ്യാമോ എന്നൊക്കെ ചോദിച്ചു വരുന്നു എന്നും അനൂപ് കൂട്ടിച്ചേർത്തു. പരിചയക്കാർ മുതൽ അപരിചിതർ വരെ എത്തിയതോടെ ഇവിടെനിന്നും കുറച്ചുനാൾ മാറി താമസിക്കുകയും ചെയ്തിരുന്നു. വീടു വരെ മാറി താമസിക്കേണ്ട ഒരു ഗതി ലോട്ടറി അടിച്ചപ്പോൾ ഉണ്ടായി എന്നും, അത് കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇങ്ങനെ ഉണ്ടാവില്ല എന്നും അനൂപ് കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ മണക്കാടിനടുത്ത് സ്വന്തമായി ഒരു വീട് വാങ്ങിയാണ് അദ്ദേഹം താമസിക്കുന്നത്. എങ്ങനെയെങ്കിലും ആ വീട്ടിൽനിന്നും മാറണം എന്നായിരുന്നു ആഗ്രഹം. അത് മാറി. അതിന് പ്രധാനമായുള്ള കാരണം വീട്ടിൽ മന:സമാധാനാന്തരീക്ഷം കുറവായതുകൊണ്ട് തന്നെയെന്ന് അനൂപ് കൂട്ടിച്ചേർക്കുന്നു.
@All rights reserved Typical Malayali.
Leave a Comment