27 വയസ്സായി, ഈ പ്രായത്തിനുള്ളില്‍ നേരിടാന്‍ പാടില്ലാത്തതെല്ലാം നേരിട്ടു; വികാര ഭരിതയായി അന്‍ഷിത, ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം സുഹൃത്തുക്കള്‍!

ഇത്തവണത്തെ ബിഗ് ബോസ് തമിഴ് സീസണ്‍ 6 ന് ഇന്നലെ തുടക്കമായി. കമല്‍ ഹാസന് പകരം ഇത്തവണ വിജയ് സേതുപതിയാണ് ഷോയുടെ ഹോസ്റ്റ്. ലളിതമായ സംസാരത്തിലൂടെ സേതുപതി ആളുകളുടെ പ്രിയം നേടിക്കഴിഞ്ഞു. അത് മാത്രമല്ല, ഇത്തവണത്തെ തമിഴ് ബിഗ് ബോസില്‍ മലയാളത്തില്‍ നിന്നുള്ള ഒരു താരവുമുണ്ട്. കൂടെവിടെ എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി അന്‍ഷിത അന്‍ചി. തമിഴില്‍ ചെല്ലമ്മ എന്ന സീരിയിലൂടെ ഏറ് പരിചിതയാണ് അന്‍ഷിത.

തന്‍രെ ഇന്‍ട്രോ വീഡിയോയില്‍ ആണ് ഇതുവരെ നേരിട്ട അപവാദങ്ങളെ കുറിച്ചും അനുഭവങ്ങലെ കുറിച്ചും അന്‍ഷിത സംസാരിക്കുന്നത്. സ്‌നേഹത്തിന് വേണ്ടി മാത്രമാണ് ഞാന്‍ ഈ ഷോയില്‍ വന്നത്, ചെറുപ്പം മുതലേ എനിക്ക് കിട്ടാത്തതും അതാണെന്ന് അന്‍ഷിത പറയുന്നു.

ഞാന്‍ ജനിച്ചതും വളര്‍ന്നതും എന്നാം കേരളത്തിലാണ്. തമിഴ്‌നാടിന് എന്നെ ചെല്ലമ്മയായിട്ട് മാത്രമേ അറിയൂ. അതിനപ്പുറം അന്‍ഷിത ആരാണ് എന്താണ് എന്നൊക്കെ നിങ്ങളിന് നേരിട്ട് അറിയും. എന്റെ ജീവിതത്തിലെ പുതിയൊരു തുടക്കമാണ് ഈ ബിഗ് ബോസ്. എന്റെ ആക്ടിങ് കരിയര്‍ തുടങ്ങിയത് ചെറിയ റോളുകളിലൂടെയാണ്. ഏഷ്യനെറ്റിലെ കൂടെവിടെ എന്ന സീരിയലില്‍ നായികയായി എത്തിയതിന് ശേഷമാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. അത് വഴിയാണ് ചെല്ലമ്മയിലേക്ക് അവസരം കിട്ടിയത്. കേരളത്തില്‍ നിന്ന് എനിക്ക് കിട്ടിയ സ്‌നേഹത്തെക്കാള്‍ തമിഴ്‌നാട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ട്.

എനിക്ക് എല്ലാം എന്റെ അമ്മയാണ്. അമ്മ കാരണമാണ് ഇന്ന് പത്തു പേര്‍ എന്നെ തിരിച്ചരിഞ്ഞത്. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അതിന് ശേഷം അമ്മയാണ് എന്നെ നോക്കിയതെല്ലാം. ചേട്ടനും അമ്മയും, അമ്മയുടെ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ ശക്തിയും ധൈര്യവും കുടുംബവും എന്റഫെ സുഹൃത്തുക്കളുമാണ്. ഞാന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം എന്റെ സുഹൃത്തുക്കളാണ്.

ജീവിതത്തില്‍ ഒരുപാട് നെഗറ്റീവികള്‍ കടന്ന് വന്നവളാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് 27 വയസ്സാവുന്നു, ഈ വയസ്സിനുള്ളില്‍ ഞാന്‍ എന്തൊക്കെ അനുഭവിക്കാന്‍ പാടില്ലയോ, അതൊക്കെ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതുവരെ എത്തി. എന്നാല്‍ അതില്‍ നിന്നെല്ലാം എന്നെ തിരിച്ചുകൂട്ടിക്കൊണ്ടുവന്നത് എന്റെ സുഹൃത്തുക്കളാണ് – അന്‍,ിത പറഞ്ഞു

എന്തുകൊണ്ട് ഇത്രയും നെഗറ്റീവ് എന്ന് ചോദിച്ചപ്പോള്‍, നമ്മള്‍ എന്തൊക്കെ നല്ലത് ചെയ്താലും ചെറിയൊരു അബദ്ധം പറ്റിയാല്‍ അതാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്. ഞാന്‍ അര്‍ഹിക്കാത്ത കാര്യങ്ങളാണ് നേരിട്ടതെല്ലാം- അന്‍ഷിത പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *