താഴത്തും തറയിലും വയ്ക്കാതെയാണ് എന്നെ വളര്‍ത്തിയത്, അതിന് കാരണമുണ്ട്; അച്ഛനെയും അമ്മയെയും ഞാന്‍ അത്രയും ബുദ്ധിമുട്ടിച്ചു എന്ന് അനുമോള്‍

അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അനുമോള്‍. അകം, വെടിവഴിപാട്, ചായില്യം, ഞാന്‍ തുടങ്ങിയ ഓരോ സിനിമകളിലും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെയാണ് അനുമോള്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ തമിഴ് സിനിമാ ലോക്തും, വെബ് സീരീസുകളിലും എല്ലാം സജീവമായ അനുമോള്‍ തമിഴ്‌നാട്ടുകാരും തന്നെ സ്വീകരിച്ച സന്തോഷത്തിലാണ്.

എന്നാല്‍ സിനിമയില്‍ ഇത്രയും കരുത്തുള്ള വേഷം ചെയ്യുന്ന താന്‍, ഒരു കരച്ചില്‍ റാണിയാണ് എന്ന് വെളിപ്പെടുത്തുന്നു. ഒരാള്‍ എന്നെ തുറിച്ചൊന്ന് നോക്കിയാല്‍ കരയുന്ന ടൈപ്പ് ആളാണ് താന്‍ എന്നാണ് അനുമോളുടെ വെളിപ്പെടുത്തല്‍. സൂര്യ മ്യൂസിക് ചാനലിലെ, മ്യൂസിക് കഫെ എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു നടി.

ചെറുപ്പത്തില്‍ അത്രയും ബുദ്ധിമുട്ടിയാണ് അച്ഛനും അമ്മയും എന്നെ വളര്‍ത്തിയത്. താഴത്തും തറയിലും വയ്ക്കാതെ നോക്കി എന്നൊക്കെ പറയില്ലേ, അതുപോലെയായിരുന്നു. അവര്‍ നോക്കിയതല്ല, അവരെ കൊണ്ട് ഞാന്‍ നോക്കിപ്പിച്ചതായിരുന്നു. രണ്ട് പേരും ജോലിയുള്ളവരാണ്, അവരെ ഞാന്‍ അത്രയും ബുദ്ധിമുട്ടിക്കും. എന്തിനും ഏതിനും പരാതിയും കരച്ചിലും ആണ്.

തറയില്‍ വച്ചാല്‍ ഉറുമ്പ് കടിക്കുന്നു എന്ന് പറഞ്ഞ് കരയും, കട്ടിലില്‍ കിടത്തിയാല്‍ എന്നെ കട്ടില്‍ എടുത്തുകൊണ്ടു പോകുന്നു എന്ന് പറഞ്ഞു കരയും. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അപ്പോഴും പല കാരണങ്ങളായിരുന്നു എനിക്ക് കരയാന്‍. ഞാനും അനിയത്തിയും മാത്രമാണ് പെണ്‍കുട്ടികള്‍, മറ്റ് കസിന്‍സ് ഒക്കെ ആണ്‍ കുട്ടികളാണ്. അവള് പെണ്‍കുട്ടിയല്ലേ, കുഞ്ഞല്ലേ എന്ന് മറ്റുള്ളവര്‍ പറയുന്നതും പിന്നീട് ഞാന്‍ മുതലെടുത്തു. ചേട്ടന്‍ എന്നെ നോക്കി, എന്റെ ബാഗ് എടുത്തു, പെന്‍സിലെടുത്തു എന്നൊക്കെ പറഞ്ഞ് അപ്പോഴും കരച്ചിലായിരുന്നു.

ഭയങ്കര വാശിയായിരുന്നു എനിക്ക്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപ്പോയിട്ടുണ്ട്. ഒരു തോര്‍ത്ത് മുണ്ടില്‍ ഏറ്റവും പുതിയ പട്ടുപാവട എല്ലാം മടക്കിവച്ച് കെട്ടിയിട്ട് എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. പക്ഷേ പോയത് പോലെ തന്നെ തിരിച്ചിങ്ങ് പോരും- അനുമോള്‍ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *