സന്തോഷ വാര്‍ത്ത കണ്ണു നിറഞ്ഞു തുളുമ്പി ആശാ ശരത്ത് അറിയിച്ചത്
മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് നടി ആശാ ശരത്ത്. സോഷ്യൽ മീഡിയയിലൂടെയും മിനിസ്ക്രീനിലൂടെയും ഇപ്പോൾ ബിഗ് സ്ക്രീനിലൂടെയും മലയാളികൾ കാണുന്ന ആശ മലയാളികളുടെ സ്വന്തം നടിയാണെന്ന് അവർ തന്നെ വിശേഷിപ്പിക്കുന്നത്. സ്വന്തം എന്നൊരു തോന്നൽ ആശയെ കുറിച്ച് മലയാളികൾക്ക് പണ്ടുമുതൽ തന്നെ ഉണ്ട്. എപ്പോഴും ആശയുടെ വിശേഷങ്ങളറിയാൻ ആരാധകർ കാതോർത്തിരിക്കാറുമുണ്ട്. ആശയുടെ.മകൾ കൂടി ഇപ്പോൾ സോഷ്യൽമീഡിയയിലും സിനിമാ സീരിയൽ രംഗത്തും സജീവമായി മാറിയതോടെ ഈ കുടുംബത്തിൻ്റെ വിശേഷങ്ങൾ ആണ് കൂടുതലും ആരാധകർ അറിയാൻ ശ്രമിക്കുന്നത്. ഇപ്പോൾ ആശയുടെ നിരവധി വിശേഷങ്ങൾക്കിടയിൽ ചില കാര്യങ്ങൾ കൂടി വൈറലാവുകയാണ്.ആശയെ കുറിച്ചുള്ള പല കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോഴും ആശയുടെ മകൾ അഭിമാനമായി മാറിയിരിക്കുന്നതിൻ്റെ വാർത്തയാണ് പങ്കുവയ്ക്കുന്നത്. ആശയും ഭർത്താവും മകളോടൊപ്പം മകളുടെ ഗ്രാജ്യേഷൻ ഡേയിൽ നിന്നെടുത്ത ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. സന്തോഷവാർത്ത അറിയിച്ച് താരകുടുംബം. കണ്ണ് നിറഞ്ഞു തുളുമ്പി തന്നെയാണ് നിൽക്കുന്നത്. മകളുടെ വിജയത്തിൻ്റെ സന്തോഷം തന്നെയാണ് ഇപ്പോൾ ആശ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്, അത്രമാത്രം സന്തോഷത്തിലായിരുന്നു ആശ. തൻ്റെ ഇളയ മകളുടെ വിജയത്തിൻ്റെ സന്തോഷമാണ് ആശ ഇപ്പോൾ ആരാധകരോട് പങ്കുവെക്കുന്നത്. ആശ ശരതും ഭർത്താവും തൻ്റെ ഇളയ മകളും ഒരുമിച്ചുള്ള ഒരു ചലച്ചിത്രം പങ്കുവെച്ചുകൊണ്ട് സന്തോഷം പറയുന്നു. തൻ്റെ മകൾ മാസ്റ്റർ ഡിഗ്രി പാസായതാണ് സന്തോഷവാർത്ത. വാക്കുകളിങ്ങനെ. ഞാൻ സന്തോഷത്തിൽ അർമാദിക്കുകയാണ്.എൻ്റെ മകൾ പങ്കു ബാർ വിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ മാസ്റേറഴ്സ് പാസായ സന്തോഷവാർത്തയാണ് ഞാൻ പറയുന്നത്. നീ ഒന്ന് ആലോചിക്കണം, നീ വിചാരിക്കുന്നതിനേക്കാൾ ധൈര്യശാലി ആണ് നീ, നീ വിചാരിക്കുന്നതിനേക്കാൾ ശക്തയാണ് നീ, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ഇതായിരുന്നു വാക്കുകൾ. നിരവധി ആരാധകരാണ് കമൻറ് ബോക്സിൽ സ്നേഹം അറിയിച്ചു രംഗത്തെത്തിയത്. ഏവരും അത്രമാത്രം സ്നേഹത്തോടെയാണ് ആശശരത്തിനെയും കുടുംബത്തിനെയും സ്നേഹിക്കുന്നതും. പതിനെട്ടാം വയസ്സിൽ ആണ് ആശ ശരത് വിവാഹിതയായത്.
തുടർന്ന് ഭർത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു. പ്രീഡിഗ്രി സമയത്ത് തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് ആ അവസരം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അതുകൊണ്ടുതന്നെ മകളുടെ അഭിനയ ആഗ്രഹം ആശാ ശരത് തടഞ്ഞുവച്ചതേയില്ല. ദുബായിൽ ആശ റേഡിയോ ജോക്കിയായും,പ്രോഗ്രാം പ്രൊഡ്യൂസർ ആയും ജോലി ചെയ്തിട്ടുണ്ട്. കൈരളി കലാകേന്ദ്രം എന്ന് നൃത്ത സ്കൂളും ആശയ്ക്ക് ഉണ്ട്. നൃത്തം അഭ്യസിക്കുക, അല്ലെങ്കിൽ നൃത്തം പഠിപ്പിക്കുക എന്നതും മക്കളിൽ നൃത്തം എത്തിക്കുക എന്നതും ആശയുടെ വലിയ ആഗ്രഹമായിരുന്നു.അതു തന്നെ സാധിച്ചിട്ടുണ്ട്. ആശയുടെ അമ്മയും വലിയൊരു കലാകാരിയാണ്.
ആശയിലേക്ക് പകർന്നുകിട്ടിയ കല ആശ മക്കളിലേക്കും എത്തിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള ഡാൻസ് പെർഫോമൻസ് വീഡിയോയും സോഷ്യൽ മീഡിയയിൽ തന്നെ ഇവർ പങ്കുവച്ചിരുന്നു. അതൊക്കെ നിമിഷങ്ങൾകൊണ്ട് വൈറൽ ആകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കാറുണ്ട്. മലയാളം ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ, ഇപ്പോൾ സിനിമയിൽ ഒഴിച്ചു മാറ്റാൻ പറ്റാത്ത വ്യക്തിയാണ് ആശ ശരത്. ആശ ശരത്തിൻ്റെ പുതിയ വാർത്തകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആവാറുണ്ട്. താരത്തിൻ്റെ ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ഈ വാർത്തയാണ് വൈറലാകുന്നത്.
@All rights reserved Typical Malayali.
Leave a Comment