ഇതു കാണുമ്പോൾ എനിക്ക് കളിയാക്കുന്നത് പോലെ തോന്നും – ഇതാണോ അനുകരണം
ഓവറാക്കി കളിയാക്കുന്നത് കണ്ടാല്‍ മനസ്സിലാവും; അസീസിനെതിരെ അശോകന് പറഞ്ഞത്, ഞങ്ങളെ പോലുള്ളവരെ അനുകരിച്ച് പോപ്പുലറായതാണ് അയാള്‍.കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിലൂടെയെല്ലാം ഇപ്പോള്‍ ഇന്റസ്ട്രിയില്‍ കത്തി നില്‍ക്കുകയാണ് അസീസ് നെടുമങ്ങാട്. എന്നാല്‍ അസീസിന്റെ തുടക്കം മിമിക്രിയിലൂടെയാണ്. അശോകനെയാണ് അസീസ് കൂടുതലും ഇമിറ്റേറ്റ് ചെയ്യുന്നത്. എന്നാല്‍ അത് തനിക്ക് ഇഷ്ടമല്ല എന്ന് അശോകന് പറയുന്നു. കളിയാക്കുന്നത് പോലെയാണ് തോന്നുന്നത് എന്നാണ് അശോകന് പറഞ്ഞത്
ashoka against azees nedumangad imitating him.ഓവറാക്കി കളിയാക്കുന്നത് കണ്ടാല്‍ മനസ്സിലാവും; അസീസിനെതിരെ അശോകന് പറഞ്ഞത്, ഞങ്ങളെ പോലുള്ളവരെ അനുകരിച്ച് പോപ്പുലറായതാണ് അയാള്‍!
പദ്മരാജന് സിനിമകളിലൂടെയാണ് അശോകന്റെ കരിയര്‍ ആരംഭിയ്ക്കുന്നത്. മലയാളത്തിലെ ഇതിഹാസ സംവിധാകര്ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിച്ച ഭാഗ്യവാന് എന്നാണ് അശോകന് തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് ആ ഭാഗ്യം വിജയകരമായി മുന്നോട്ടു കൊണ്ടു പോകാന്‍ നടന് സാധിച്ചില്ല. അപ്പോഴാണ് ചെറിയൊരു ഇടവേള കരിയറില്‍ സംഭവിച്ചത്.ഇപ്പോള്‍ വളരെ സെലക്ടീവ് ആയിട്ടാണ് അശോകന് സിനിമകള്‍ ചെയ്യുന്നത്. ‘മാസ്റ്റര്‍ പീസ്’ എന്ന വെബ്സീരീസ് ആണ് അശോകന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പുറത്തിരങ്ങിയ മാസ്റ്റര്‍ പീസിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. സീരിസിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്നെ അനുകരിക്കുന്ന ചില ആര്‍ട്ടിസ്റ്റുകളെ കുറിച്ച് അശോകന് സംസാരിച്ചത്.
അമരം സിനിമയിലെ തന്റെ നോട്ടത്തെ കളിയാക്കിയാണ് പലരും മിമിക്രി ചെയ്യുന്നത്. കളിയാക്കുന്നത് കണ്ടാല്‍ മനസ്സിലാവും. അത്രയ്ക്കൊന്നും ഞാന്‍ നോക്കിയിട്ടില്ല. മിമിക്രി എന്ന് പറയുമ്പോള്‍ കുറച്ചധികം അവര്‍ കൈയ്യില്‍ നിന്നിട്ട് കളിക്കുന്നതാണല്ലോ. അങ്ങനെ ഞങ്ങളെ പോലുള്ള നടന്മാരെ വിറ്റ് ജീവിക്കുന്നവര്‍, മനപൂര്‍വ്വം കളിയാക്കുകയും ചെയ്യും. കണ്ണൂര്‍ സ്ക്വാഡിലൊക്കെ അഭിനയിച്ച അസീസ് ആ ഗണത്തില്‍ പെട്ടതാണ്- അശോകന് പറഞ്ഞു.അയാള്‍ അത്ര നന്നായി എന്നെ അനുകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഓവറാക്കി കളിയാക്കുന്നത് പോലെയാണ് തോന്നിയത്. എന്നെ കാണിച്ചാണ് പോപ്പലരായത് എന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കുമെന്നാണ് അശോകന് പറഞ്ഞത്.
സിനിമയില്‍ സൗഹൃദങ്ങളില്ല എന്നും നടന് പറഞ്ഞു. സിനിമ എന്നത് പക്ക ഒരു ബിസിനസ് ആണ്. അവിടെ കച്ചവടക്കാരനും ഉപഭോക്താവും തമ്മിലുള്ള സൗഹൃദ ബന്ധമല്ലാതെ ആത്മാര്‍ത്ഥമായ ഒരു സൗഹൃദമില്ല. ഞാനൊക്കെ വരുന്നതിന് മുന്‍പുള്ള ജനറേഷന് ആ സൗഹൃദമുണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ വന്ന കാലത്ത് കുറച്ചൊക്കെ ആ സൗഹൃദം കാണാമായിരുന്നു. ഇപ്പോള്‍ തീര്‍ത്തും ബിസിനസ്സ് ആണ്- അശോകന് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment