വിവാഹത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിലേ വരാത്ത അസിന്‍, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടിയുടെ ഫോട്ടോ പുറത്ത്; അന്നത്തെ പോലെ തന്നെ, സുന്ദരി!

പറഞ്ഞാല്‍ വിശ്വസിക്കില്ല, പക്ഷേ സത്യമാണ്. വിവാഹത്തിന് ശേഷം അസിന്‍ മനപൂര്‍വ്വം ക്യാമറകള്‍ക്ക് മുന്നില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ എല്ലാം സജീവമായ അസിന്‍, മകളുടെയും ഭര്‍ത്താവിന്റെയും ഫോട്ടോകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവയ്ക്കുമെങ്കിലും, അവിടെ എല്ലാം തന്റെ ഒറു വിരല്‍ പോലും വരാതെ ശ്രദ്ധിക്കുമായിരുന്നു, എന്തിനു വേണ്ടി എന്ന ചോദ്യം അസിന്‍ ഫാന്‍സിന് ഇടയില്‍ വലിയ കൗതുകമായിരുന്നു.

എന്നാല്‍ ഇതാ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അസിന്റെ ഒരു ഫോട്ടോ വൈറലാവുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കിയ ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ സെലിബ്രിറ്റികളുടെ കുത്തൊഴിക്കായിരുന്നു. സിനിമാ – രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തുള്ള ലോകത്തെ മുഴുവന്‍ പ്രമുഖരും ഒത്തുചേര്‍ന്നൊരു വന്‍ ആഘോഷച്ചടങ്ങായിരുന്നു അത്. ബോളിവുഡ് സിനിമാലോകം മുഴുവന്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ അസിന്‍ ആരാധകര്‍ ഉറ്റുനോക്കിയത്, ഈ ചടങ്ങിനെങ്കിലും താരം വരുമോ എന്നായിരുന്നു.

പ്രതീക്ഷ വെറുതേയായില്ല, ഭര്‍ത്താവ് രാഹുല്‍ ശര്‍മയ്‌ക്കൊപ്പം അസിന്‍ എത്തി. എന്നാല്‍ മറ്റ് സെലിബ്രിറ്റികളുടെ ഫോട്ടോ വൈറലായത് പോലെ ആരും അസിനെ അത്ര ശ്രദ്ധിച്ചില്ല. ‘ഞങ്ങള്‍ കാത്തിരുന്ന എന്‍ട്രി’ എന്ന് പറഞ്ഞ് അസിന്‍ ഫാന്‍സ് പേജുകളിലാണ് ഇപ്പോള്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടിയ അസിന്റെ ഫോട്ടോ ആഘോഷിക്കുകയാണ് ആരാധകരും

എണ്ണത്തില്‍ കുറഞ്ഞ സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും, ചെയ്ത സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അസിന്‍ മിന്നിക്കയറിയത് വളരെ പെട്ടന്നാണ്. എന്നാല്‍ വിവാഹത്തിന് ശേഷം സ്വിച്ചിട്ടത് പോലെ അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് പോകുകയായിരുന്നു അസിന്‍!

2001 ല്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് വരുന്നത്. സിനിമ വന്‍ പരാജയമായതോടെ അസിന്റെ മലയാളം എന്‍ട്രി പാളി. അതിന് ശേഷം അസിന്‍ നേരെ പോയത് തെലുങ്ക് സിനിമാ ലോകത്തേക്കാണ്. അവിടെ രണ്ട് സിനിമകള്‍ ചെയ്തു. എന്നാല്‍ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെ തമിഴകത്തേക്ക് കടന്നപ്പോഴാണ് അസിന് ഗംഭീര വരവേല്‍പ് കിട്ടിയത്. ഗജിനി, ശിവകാശി, പോക്കിരി തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തിന്റെ വികാരമായി.

ഗജിനി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കുമായിട്ടാണ് അസിന്‍ ഹിന്ദി സിനിമാ ലോകത്തേക്കെത്തിയത്. പിന്നീട് ഹിന്ദിയില്‍ തുടരെ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അക്ഷയ് കുമാറുമായുള്ള സൗഹൃദത്തിലൂടെയാണ് മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയെ പരിചയപ്പെട്ടത്. അത് പിന്നീട് പ്രണയമായി. ക്രിസ്റ്റിയന്‍ – ഹിന്ദു മത വിശ്വാസപ്രകാരം 2016 ല്‍ നടന്ന വിവാഹവും വന്‍ ആഘോഷമായിരുന്നു.

2017 ല്‍ ആണ് അസിനും രാഹുലിനും മകള്‍ ജനിച്ചത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പമുള്ള തന്റെ ഒന്ന് രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചതൊഴിച്ചാല്‍, അസിന്‍ പിന്നീട് ഒരു ഫോട്ടോ പോലും പുറത്തുവിട്ടിട്ടില്ല. മകളുടെ വിശേഷങ്ങളും, വളര്‍ച്ചയുടെ ഓരോ ഘട്ടവും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ആരാധകരെ അറിയിക്കുന്നുണ്ടായിരുന്നു. അങ്ങെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഒരു ഫോട്ടോ പുറത്തുവന്നിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *