ഈ ഫോട്ടോ കണ്ടിട്ട് എന്താണ് തോന്നുന്നത്? ദിയ കൃഷ്ണ ഓരോ ദിവസം കഴിയുന്തോറഉം തിളങ്ങുകയാണ്, കണ്ണെടുക്കാന്‍ തോന്നുന്നില്ല എന്ന് കമന്റുകള്‍
വിവാഹത്തിന് മുന്‍പേ ഹിറ്റായ ജോഡികളാണ് ദിയ കൃഷ്ണകുമാറും അശ്വിന്‍ ഗണേഷും. സിനിമാ താരങ്ങളെക്കാള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് താരമൂല്യമുള്ള ഈ കാലത്ത്, യൂട്യൂബ് വീഡികളിലൂടെയും റീലുകളിലൂടേയും പ്രേക്ഷക പ്രിയം നേടിയ താരപുത്രിയാണ് ദിയ കൃഷ്ണകുമാര്‍. തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ ഒന്നുവിടാതെ പങ്കുവയ്ക്കുന്ന ദിയ ഇപ്പോള്‍ അശ്വിനുമായുള്ള വിവാഹത്തിന്റെ കാത്തിരിപ്പിലാണ്
റീല്‍ വീഡിയോകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതനായ അശ്വിനുമായുള്ള പ്രണയം വലിയ ഗോസിപ്പുകള്‍ക്കും, സസ്‌പെന്‍സുകള്‍ക്കും വഴികൊടുക്കാതെ ദിയ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഇരു കുടുംബങ്ങളും പച്ചക്കൊടി കാണിച്ചതോടെ, ഒഫിഷ്യലി എല്ലാ കാര്യങ്ങളും പെട്ടന്ന് നീങ്ങി. ഇപ്പോള്‍ കല്യാണ്തതിനായുള്ള പര്‍ച്ചേഴ്‌സിന്റെയും ഒരുക്കങ്ങളുടെയും തിരക്കിലാണ് ദിയ
അതിനിടയിലും അശ്വിനുമായുള്ള ഫോട്ടോകള്‍ നിരന്തരം പങ്കുവയ്ക്കാന്‍ താരപുത്രി ശ്രദ്ധിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ പങ്കുവച്ച മനോഹരമായ ചിത്രത്തിലാണ് ഇപ്പോള്‍ ആളുകളുടെ കണ്ണ് ഉടക്കി നില്‍ക്കുന്നത്. സാരിയുടുത്ത്, അശ്വിനോട് ചേര്‍ന്ന് നില്‍ക്കുന്ന ദിയയില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല എന്നാണ് കമന്റുകള്‍ വരുന്നത്.
‘ഓരോ ദിവസം കഴിയുന്തോറും ദിയയുടെ മുഖത്തെ ബ്രൈറ്റ്‌നസ്സ് കൂടിക്കൂടി വരികയാണ്. ആ മുഖത്ത് നിന്ന് കണ്ണെുക്കാന്‍ തോന്നുന്നില്ല’ എന്നാണ് ഒരാളുടെ കമന്റ്. ഇരുവര്‍ക്കും ഒരുമിച്ച് ഒരുപാട് കാലം ഇങ്ങനെ പ്രണയിച്ച് മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നാശംസിച്ചെത്തുന്ന കമന്റുകളും ഒരുപാടാണ്. പെര്‍ഫക്ട് പെയര്‍ എന്നാണ് മറ്റുചിലരുടെ അഭിപ്രായം.
വരുന്ന സെപ്റ്റംബറിലാണ് ദിയയുടെയും അശ്വിന്റെയും വിവാഹം നിശ്ചയിച്ചിരിയ്ക്കുന്നത്. ഡേറ്റ് പുറത്തുവിട്ടിട്ടില്ല. ഇനി രണ്ട് മാസം കൂടെയുണ്ട്. വിവാഹം നിശ്ചയമായിട്ടൊന്നും നടത്താന്‍ ഉദ്ദേശിക്കുന്നില്ല. പ്രപ്പോസ് ചെയ്ത സമയത്ത് അശ്വിന്‍ എന്റെ വിരലില്‍ ഒരു മോതിരം ഇട്ടിരുന്നു. അത് തന്നെയാണ് എന്റെ എന്‍ഗേജ്‌മെന്റ് റിങ്. ഇനി അതിനായി പൈസ ചെലവഴിച്ച് ഒരു അനാവശ്യ ചടങ്ങ് നടത്താന്‍ താത്പര്യമില്ല. ഇരുവീട്ടുകാരും ചേര്‍ന്ന് കണ്ടെത്തുന്ന ഡേറ്റില്‍ വിവാഹം ഉണ്ടാവും എന്നാണ് ദിയ ഒരു വീഡിയോയില്‍ പറഞ്ഞത്.
നടനും രാഷ്ട്രീക്കാരനുമായ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാന കൃഷ്ണയും, ഇഷാനി കൃഷ്ണയും അഭിനയ ലോകത്തേക്ക് എത്തിയെങ്കിലും, ദിയ ഇതുവരെ അങ്ങനെ ഒരാഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. റീല്‍സുകളോടും ഡാന്‍സിനോടും ബിസിനസ്സിനോടും ഒക്കെയാണ് ദിയയുടെ താത്പര്യം.
@All rights reserved Typical Malayali.
Leave a Comment