എന്റെ ഇനിയുള്ള ലൈഫ് കുഞ്ഞിന് വേണ്ടി! അവൾ ഇല്ലായിരുന്നു എങ്കിൽ ഞാനിപ്പോൾ ഈ ലോകത്ത് ഉണ്ടാവില്ലായിരുന്നു!
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അതുല്യ പാലക്കൽ. ടിക് ടോക് കാലം മുതൽ പ്രേക്ഷകർക്ക് സുപരിചിത. നടിയായും നിറഞ്ഞു നിന്ന അതുല്യ, മോജിലും ഇൻസ്റ്റയിലും എല്ലാം സജീവമായ വ്യക്തിയുമാണ്. ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു അതുല്യയുടെ വിവാഹം. ഈ വർഷമാണ് താരം അമ്മയായത്. എന്നാൽ ഭർത്താവായിരുന്ന ആളുടെ നിരന്തരം ഉപദ്രവം സഹിക്ക വയ്യാതെ അവിടെ നിന്നും പടി ഇറങ്ങേണ്ടി വന്നിരുന്നു അതുല്യക്ക്.
തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ഭയന്നാണ് തിരികെ വീട്ടിലേക്ക് പോന്നതെന്നും അതുല്യ തന്നെ മുൻപൊരിക്കൽ പറഞ്ഞിരുന്നു. പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചെത്തിയ അതുല്യ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവം ആവുകയാണ്. ഇനിയുള്ള തന്റെ ജീവിതം ഏക മകൾക്ക് വേണ്ടി ആണെന്നും അവൾ ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല എന്നും താരം പറഞ്ഞു. മകൾ കാരണാണ് ഈ ഭിംമിയിൽ ജീവനോടെ ഉള്ളത്. എനിക്ക് അവൾ ആണ് ലോകം എന്നും അതുല്യ കുറിച്ചു.
ഇതാണ് എൻറെ പൊന്നുമോൾ ഇവൾ ഇല്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ഈ ലോകത്ത് ഉണ്ടാവില്ല ആയിരുന്നു.എൻറെ ജീവിതത്തിൽ പല പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിലും ഈയൊരു മുഖം മതി എനിക്ക് എല്ലാം മറക്കാൻ ഇനിയുള്ള എൻറെ ജീവിതം ഇവൾക്ക് വേണ്ടി മാത്രം. അമ്മേന്റെ കുഞ്ഞുമോൾ നൈറ പാലക്കൽ. അതുല്യ കുറിച്ചു.
ഫോൺ തരില്ല. അവർക്ക് എന്നോടോ എനിക്ക് അവരോടോ സംസാരിക്കാൻ ആകുമായിരുന്നില്ല. ഉപദ്രവം സഹിക്കാൻ വയ്യാതെ വീട്ടിൽ കാര്യങ്ങൾ അറിയിച്ചു. ഇവൻ അറിയാതെ എന്റെ അനുജത്തിയുടെ ഫോണിലേക്ക് അവന്റെ അനുജത്തിയുടെ ഫോണിൽ വിളിച്ചാണ് എന്നെ എങ്ങനെയും രക്ഷിക്കണം എന്ന് പറയുന്നത്. പൊലീസും അഭിഭാഷകരും പാർട്ടി അംഗങ്ങളുമൊക്കെയായാണ് എന്റെ വീട്ടുകാർ എന്നെ കൂട്ടാനായി എത്തിയത്. അങ്ങനെയാണ് തിരിച്ച് ഞാൻ കോഴിക്കോട്ട് എത്തിയത്. ഡൊമസ്റ്റിക് വയലൻസിന് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. ന്നും അതുല്യ മുൻപൊരിക്കൽ പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment