നടന്‍ ബാല ഐസിയുവില്‍..കരൾ നൽകാൻ ആളെത്തി.. പ്രാര്‍ത്ഥനയോടെ ആരാധകര്‍

കരൾ നൽകാൻ ആളെത്തി ശസ്ത്രക്രിയ വിജയകരം, ബാല ഐസിയുവിൽ തുടരുന്നു ബാലയ്ക്ക് കരൾ നൽകുവാനായി മുന്നോട്ടുവന്ന നിരവധിപേരിൽ നിന്നാണ് ഒരു ദാതാവിനെ കണ്ടെത്തിയത്. സർജറിയ്ക്ക് ശേഷം ദാതാവും ആരോഗ്യത്തോടെ ആശുപത്രിയിൽ തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ.തമിഴ് ചലച്ചിത്ര രംഗത്ത് നിന്നാണ് രംഗപ്രവേശനം ചെയ്തത് എങ്കിലും പിന്നീട് മലയാള സിനിമയിൽ നായകനായും വില്ലനായും അരങ്ങേറി പ്രേക്ഷക ഹൃദയം കീഴടക്കിയ ആളാണ് നടൻ ബാല. സംവിധായകൻ, അഭിനേതാവ് എന്നതിൽ ഉപരി നല്ലൊരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് അദ്ദേഹം.ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷം’ആണ് ബാലയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ബാല തന്റെ സിനിമാ വിശേഷങ്ങളോടൊപ്പം തന്നെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ബാലയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു എന്ന വാർത്ത ആരാധകരിൽ വിഷമമുളവാക്കുന്നത് ആയിരുന്നു.ചികിത്സയിലായിരുന്ന ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു എന്നാണ് ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

രണ്ട് ദിവസം മുമ്പായിരുന്നു ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത് എന്നും ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ബാല ആരോഗ്യവാനായി തുടരുകയാണ്, അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട് എന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നത്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരേണ്ടി വരും എന്നും റിപ്പോർട്ടുകൾ ഉണ്ട്.കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആണ് ബാലയെ അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ഡോക്‌ടർമാർ നിർദേശിച്ചത് അനുസരിച്ച് ബാലയ്ക്ക് കരൾമാറ്റ ശസ്ത്രക്രിയ ആണ് നടന്നത്.ബാലയുടെ ഭാര്യ ഡോ.എലിസബത്ത് കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനലിൽ കൂടി പുറത്തുവിട്ട രണ്ടാം വിവാഹ വാർഷിക ആഘോഷത്തിന്റെ വിഡിയോയിൽ ബാല സർജറിയെ കുറിച്ച് സംസാരിച്ചിരുന്നു. ‘‘മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്, അപകടമുണ്ട് എന്നാലും അതൊക്കെ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ. എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി.’’- എന്നാണ് ബാല പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *