പ്രഗ്നന്‍സി കിറ്റില്‍ ഡബിള്‍ ലൈന്‍.. സാന്ത്വനത്തിലെ അമ്മു ഗര്‍ഭിണി.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയില്‍ ഇടയ്ക്ക് വന്ന് പോകുന്ന കഥാപാത്രമാണ് അപ്പുവിന്റെ അനിയത്തി അമ്മു. നടി കല്യാണി സുനിലാണ് ആ വേഷം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, കല്യാണി ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബേബി ലോഡിംഗ് എന്ന ക്യാപ്ഷനോടെ പ്രഗ്നന്‍സി കിറ്റില്‍ ഡബിള്‍ ലൈന്‍ തെളിഞ്ഞ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി ഈ വിശേഷ വാര്‍ത്ത അറിയിച്ചത്.ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. സാന്ത്വനത്തിലെ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്.സോനാ എന്നാണ് നടിയുടെ യഥാർത്ഥ പേര്.എങ്കിലും കല്യാണി എന്നാണ് സിരിയൽ മേഖലയിൽ അറിയപ്പെടുന്നത്.സാന്ത്വനത്തിലെ ഹരിയുടെ ഭാര്യ അപ്പുവിന്റെ അനിയത്തി ആയ അമ്മു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.അപ്പുവിനോട് ഒപ്പം അപ്പുവിന്റെ പ്രണയത്തിലും ഒളിച്ചോട്ടത്തിലും എല്ലാം കൂട്ട് നിന്ന അനിയത്തി ആയിരുന്നു ഈ സീരിയലിൽ കല്യാണി.

പിന്നീട് കല്യാണി ഉപരി പഠനത്തിനു വേണ്ടി വിദേശത്തേക്ക് പോയി എന്ന് കഥാ ഗതിയിൽ മാറ്റം വരുത്തിയത് കൊണ്ട് പിന്നിട്ട എപ്പിസോഡിൽ ഒന്നും തന്നെ ഈ താരത്തെ പ്രേക്ഷകർ കണ്ടിട്ടില്ല.ഇപ്പോൾ കനൽ പൂവ് എന്ന പാരമ്പരയിലാണ് കല്യാണി അഭിനയിച്ചു വരുന്നത്.അതിനിടയിലാണ് ഇ വിശേഷ വാർത്ത പുറത്തു വന്നത്.അനൂപാണ് കല്യാണിയുടെ ജീവിത പങ്കാളി.ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *