കറുത്ത സ്ലീവ് ലെസ് ഉടുപ്പിൽ തിളങ്ങി ശാലിനി മുടിയൊക്കെ ചുരുട്ടി മദാമ്മയെ പോലെയായി
ബാലതാരമായി മലയാള സിനിമയിലെത്തി അക്കാലത്തെ മുഴുവൻ സിനിമാപ്രേമികളുടെയും മനം കവർന്ന ശാലിനിയ്ക്ക് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാളാണ്. മലയാള സിനിമയിൽ ബാലതാരമായി എത്തിയ ശാലിനി ബേബി ശാലിനി എന്ന പേരിലായിരുന്നു കുട്ടിക്കാലത്ത് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ബേബി ശാലിനിയുടെ ഹെയർ സ്റ്റൈൽ പോലും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. തുടർന്ന് വലുതായ ശേഷം നായികയായി തിരിച്ചെത്തിയ ശാലിനി ആ സ്നേഹം പിടിച്ചു നിർത്തി. നീണ്ട ഇടവേളയ്ക്കു ശേഷം അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു ശാലിനി നായികയായി എത്തിയത്.
തുടർന്ന് തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ ശാലിനി നടൻ അജിത്തുമായി വിവാഹിതയായതോടെ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എങ്കിലും പ്രേക്ഷകരുടെ മനസ്സിലെ ശാലിനിയോടുള്ള ഇഷ്ടത്തിന് യാതൊരു വിധത്തിലുള്ള കുറവുമുണ്ടായില്ല.തമിഴകത്തിൻ്റെ മരുമകൾ.2020 ഏപ്രിൽ 24നാണ് ശാലിനി-അജിത് വിവാഹം നടന്നത്. ഇരുവരും രണ്ട് മതവിഭാഗങ്ങളിൽ പെട്ടവരായതിനാൽ രണ്ട് ആചാരങ്ങളിലുള്ള വിവാഹമായിരുന്നു താരങ്ങളുടേത്.
പ്രണയ വിവാഹം.അമർക്കളം എന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ശാലിനിയും അജിത്തും കണ്ടുമുട്ടി പ്രണയത്തിലായത്. തമിഴ് ചിത്രം ‘അലൈപ്പായുതേ’ക്ക് ശേഷമായിരുന്നു താരങ്ങളുടെ വിവാഹം നടന്നത്.നാൽപ്പത്തിയൊന്നാം പിറന്നാൾ.താരദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. അനോഷ്ക എന്ന മകളും ആദ്വിക് എന്ന മകനുമാണ് അജിത്-ശാലിനി ദമ്പതികൾക്കുള്ളത്. നാൽപ്പത്തിയൊന്നാം പിറന്നാളാഘോഷിക്കുന്ന ശാലിനിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
@All rights reserved Typical Malayali.
Leave a Comment