നാൽപ്പത് വയസ്സ് വരെയുള്ള കാലം വെറുതെ വേസ്റ്റ് മലയാളികളുടെ പ്രിയ താരം ബൈജുവിന്റെ അവസ്ഥ കണ്ടോ

എല്ലാവരും എന്റെ പിറകെ സിനിമയിൽ വന്നവരാണ്, പക്ഷെ ഇന്ന് ഞാൻ എല്ലാവർക്കും പിറകിൽ ആണ്. അവർക്ക് മുൻപേ ഒന്നും പോകണം എന്നില്ല, അവരുടെ പിറകെ പയ്യെ വന്നോളാം.ബാലതാരമായി സിനിമ മേഖലയിലേക്ക് കടന്ന നടൻ ആണ് ബൈജു സന്തോഷ്. വ്യത്യസ്ത അഭിനയശൈലിലും, ശബ്ദവും ആണ് ബൈജുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കിയതും. എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നില്ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്ബൈജുവിന്. ആ കാലഘട്ടം വലിയ നഷ്ടം ആയിരുന്നു എന്ന് പറയുകയാണ് ഇപ്പോൾ ബൈജു. എന്റെ ഒരു നല്ല സമയം വെറുതെ പാഴായി പോയതാണ്. ഒരു മുപ്പതുവയസ്സ് മുതൽ നാൽപ്പത് വയസ്സ് വരെയുള്ള കാലം വെറുതെ വേസ്റ്റ് ആയി പോയി എന്നും നടൻ പറയുന്നു. വിശദമായി വായിക്കാം.
ഞാൻ പൈസയൊന്നും ധൂർത്തടിച്ചു കളയാറില്ല. അതുകൊണ്ടാണ് എനിക്ക് പിടിച്ചു നില്ക്കാൻ പറ്റിയത്. എന്റെ അച്ഛനൊക്കെ മുൻപിലുള്ള വലിയ അനുഭവങ്ങൾ അല്ലെ. ഈ സമ്പത്തും കൂടി ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ. സമ്പത്ത് എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ ദൈനം ദിന ചിലവുകൾ ആണ് . . ഒരു മാസം ഇത്രരൂപയൊക്കെ വേണ്ടേ. ഒരാളുടെ ജീവിതരീതി അനുസരിച്ചിരിക്കും എത്ര രൂപ വേണം എന്നുള്ളത്. ആർക്കും ആരും ഉണ്ടാകില്ല. അത് ഒരു തത്വം ആയി മാറി കൊണ്ടിരിക്കുകയാണ്. നിന്റെ നല്ല കാലത്ത് നിന്റെ ഒപ്പം ആളുകൾ ഉണ്ടാകും. നിനക്ക് മോശം സമയം വന്നാൽ നിന്റെ കൂടെ ആരും ഉണ്ടാകില്ല എന്നതാണ് സത്യം- ബൈജു പറയുന്നു.

ചിരിച്ചു കാണിക്കുന്ന എല്ലാവരും സുഹൃത്തുക്കൾ ഒന്നുമല്ല. എനിക്ക് ഉണ്ടായിരുന്ന അത്ര സുഹൃത്തുക്കൾ മലയാള സിനിമയിൽ ആർക്കേലും ഉണ്ടോ എന്ന് സംശയം ആണ്. ഇപ്പോൾ അതിൽ നിന്നെല്ലാം ഞാൻ മാറി നിൽക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല അതിലൊക്കെ നമുക്ക് ഒരു മടുപ്പ് ഉണ്ടാകും, പിന്നെ നമ്മുടെതെയാ കാര്യങ്ങളിൽ പോയി തുടങ്ങുമ്പോൾ ഇതിനൊന്നും നമുക്ക് സമയം തികയാതെ വരും. എന്ന് കരുതി ആരോടും ദേഷ്യം ഉണ്ട് എന്നല്ല.നമ്മുടെ കൂടെ ഉള്ള ആളായിരിക്കും ഒരു പണി ഒപ്പിക്കുന്നത്. പക്ഷെ പേര് കിട്ടുന്നത് നമുക്കും. എനിക്ക് അനുഭവം ഉള്ളതാണ്. ഞാൻ അതൊക്കെ കൊണ്ടാണ് ജീവിതത്തിൽ കുറെ ഒതുങ്ങിയത്. പിന്നെ പിള്ളേരൊക്കെ വലുതായില്ലേ. ഇനി ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് നിക്കണോ. ഒരു കാര്യോം ഇല്ലാത്ത കാര്യങ്ങൾ ആണ്. ഒരു ഗുണവും ഇല്ല അതുകൊണ്ടൊന്നും. ഒരാളോട് വഴക്ക് കൂടുന്ന നേരം ഉണ്ടങ്കിൽ പത്തുപേരെ നമുക്ക് സ്നേഹിച്ചുകൂടെ. എനിക്ക് അങ്ങനെ കോടീശ്വരൻ ആയി റേഞ്ച് റോവറിലിൽ നടക്കണം എന്നൊന്നും ഇല്ല. സത്യമായിട്ടും ഇല്ല. താഴേക്ക് പോകരുത് എന്നെ ഉള്ളൂ.ഞാൻ ഇമേജിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല. ഇമേജിൽ കീഴ്പെട്ടു ജീവിക്കാൻ ആണെങ്കിൽ നമ്മൾക്ക് ജീവിക്കാൻ ആകില്ല. ഒരു സന്തോഷങ്ങളും നമുക്ക് ജീവിതത്തിൽ കിട്ടില്ല. പലതരത്തിലുള്ള ഇമേജുകളുണ്ട്. കള്ളത്തരത്തിലൂടെയും വെട്ടിപ്പിലൂടെയും ഉള്ള ഇമേജുകളുണ്ട്. ഞാൻ ഇമേജ് നോക്കി ജീവിക്കുന്ന ആളല്ല. ചീത്ത പറയിക്കാൻ ശ്രമിക്കാറില്ല. എന്നിട്ടും എന്നെ കുറിച്ച് മോശം പറഞ്ഞാൽ എനിക്ക് അത് വിഷയമേ അല്ല. ഒന്നിനെക്കുറിച്ചും എനിക്ക് അങ്ങനെ ഭയം ഒന്നുമില്ല. ജനനം പോലെ തന്നെ ആണ് മരണവും. അത് ഒരിക്കൽ സംഭവിക്കും. ഞാൻ ആരെയും പറ്റിക്കുന്നില്ല, പിന്നെ ഞാൻ എന്തിന് ഭയക്കണം.എന്റെ ഒരു നല്ല സമയം വെറുതെ പാഴായി പോയതാണ്. ഒരു മുപ്പതുവയസ്സ് മുതൽ നാൽപ്പത് വയസ്സ് വരെയുള്ള കാലം വെറുതെ വേസ്റ്റ് ആയി പോയി. സിനിമയിൽ ഒന്നും കാര്യമായി ചെയ്യാൻ കഴിഞ്ഞില്ല. പത്തുവർഷം നിർണ്ണായകമായ സമയം ആയിരുന്നു. അത് വേസ്റ്റ് ആയി പോയി. ഞാൻ ഒരു കോക്കസിലും അന്നും ഇന്നും ഉണ്ടായിരുന്നില്ല. സിനിമ കൊച്ചിയിലേക്ക് മാറിയ ശേഷമാണു വലിയ മാറ്റങ്ങൾ ഉണ്ടായത്.ചാൻസ് ഞാൻ പോയി ചോദിക്കാറില്ല. എന്നെ മാർക്കറ്റ് ചെയ്യേണ്ടത് ഞാൻ ആണ്. അത് ഞാൻ ചെയ്തിട്ടില്ല. ഞാൻ എവിടെയും ഇടിച്ചു കയറാറില്ല. നാളെ എന്താണ് എന്ന് അറിയില്ല, പോകുന്നിടത്തോളം പോകും എന്നാണ് എനിക്ക് പറയാൻ ഉള്ളത്. ബൈജു ക്യാൻ മീഡിയയോട് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *