സുഹൃത്തുക്കളോട് ബാല പറഞ്ഞത് ഇങ്ങനെ… പുറത്ത് വരുന്നത് കൂടുതൽ വെളിപ്പെടുത്തലുകൾ

ആരാധകരുടെ പ്രിയ നടൻ ബാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഐസിയുവിൽ കഴിയുന്ന ബാല ഗുരുതരമായ അവസ്ഥ തരണം ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ബാലയെ അടുത്തറിയുന്നവർ നടനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുന്നുമുണ്ട്. ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ താരത്തെ കാണുന്നുണ്ട്. ഇപ്പോഴിതാ പുറത്തുവരുന്നത് മറ്റൊരു വെളിപ്പെടുത്തലാണ്. ബാലയോട് സംസാരിക്കുന്നവരൊക്കെ തിരിച്ചു കണ്ണീരോടെയും സന്തോഷത്തോടെയുമൊക്കെ മറുപടി നൽകുന്നുണ്ട്. എന്നാൽ രോഗം മൂർച്ഛിച്ചതോടെ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു വരാനാണ് ബാല ആഗ്രഹിക്കുന്നത്. സുഹൃത്തുക്കളോട് അത് തുറന്നു പറയുകയും ചെയ്തു.മനസ്സുനിറയെ മകളെക്കുറിച്ചുള്ള ടെൻഷനാണ്. അതുകൊണ്ടുതന്നെ എനിക്ക് ഇനിയും ജീവിക്കണമെന്ന് ബാല പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്. മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു. അഡ്മിറ്റ് ആയ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു. ബിലിറൂബിൻ്റെ അളവ് വളരെ കൂടുതലായിരുന്നു.

രക്തം കട്ടപിടിക്കുന്നതിന് സമയമെടുത്തിരുന്നു. ലിവറിൻ്റെ 20,30 ശതമാനം ഫങ്ഷൻ മാത്രമേ ഇപ്പോഴുള്ളൂ. സിറോസിസ് ബാധിച്ച ലിവർ ട്രാൻസ്പ്ലാൻറ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസം തന്നെയാണ്. എഫക്റ്റീവ് ആയ മരുന്നില്ല എന്ന് പറയാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ട്രാൻസ്പ്ലാൻ്റ് ചെയ്യുകയാണ് നല്ലത് എന്നും കരൾ രോഗ വിദഗ്ധൻ സുധീന്ദ്രൻ പറഞ്ഞു. ലിവർ ട്രാൻസ്പ്ലാൻ്റേഷൻ ഒരു വലിയ ഓപ്പറേഷനാണ്. രോഗിയുടെ ലിവർ ശരീരത്തിൽ നിന്ന് മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വയ്ക്കുന്നത്.വിദേശങ്ങളിൽ മസ്തിഷ്ക മ.ര.ണം സംഭവിച്ച രോഗികളുടെ അവയവങ്ങളാണ് പൊതുവേ അവയവദാനത്തിന് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇത്തരം സംഭവങ്ങൾ വളരെ കുറവാണ്. ബാലയ്ക്കൊപ്പം ഭാര്യയും ബന്ധുക്കളും ഉണ്ട്. മെഡിസിൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. അതേസമയം വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങുന്നതിനിടെയാണ് ബാലയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരാധകർക്കും സിനിമാ പ്രേമികൾക്കും വലിയ ഷോക്ക് നൽകിയ വാർത്ത കൂടിയായിരുന്നു ബാല ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് എന്ന വാർത്ത. സോഷ്യൽ മീഡിയയിൽ സജീവമായ നടനായതുകൊണ്ടുതന്നെ ബാലയുടെ അസുഖ വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ പ്രാർത്ഥനയുമായി കഴിയുകയാണ് ആരാധകർ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *