ആശുപത്രിയില്‍ ബാലയുടെ ഇന്നത്തെ അവസ്ഥ കണ്ടോ? ഡോക്ടറായ ഭാര്യ എലിസബത്തിന് ഇത് താങ്ങാനാകുന്നില്ല
മലയാളികളുടെ പ്രിയ നടൻ ആയ ബാല രോഗത്തോട് മല്ലിട്ട് ഹോസ്പിറ്റലിൽ കഴിയുകയാണ് ഇന്നലെയാണ് കടുത്ത ചുമയും വയർ വേദനയും തുടർന്ന് ബാലയെ ഹോസ്പിറ്റലിൽ എത്തിച്ചത് 48 മണിക്കൂർ നിർണായകം ആണെന്ന് ഡോക്റ്റർ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.ബാലയെ കാണാൻ കൂട്ടുകാർ എല്ലാം ഹോസ്പിറ്റലിൽ എത്തിയപ്പോൾ മകളെ കാണണം എന്ന് ബാല ആഗ്രഹം പറഞ്ഞിരുന്നു തുടർന്ന് മകളെ കൂട്ടി അമ്യതയും ഗോപി സുന്ദറും ഹോസ്പിറ്റലിൽ എത്തി.മകളെ കണ്ടു ബാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.കുഞ്ഞിനെ കണ്ടതും ബാല കെട്ടിപിടിച്ചു ഉമ്മ വെച്ചു .കുറച്ചു സമയം സംസാരിച്ചു മകൾ ആദ്യം കണ്ടു പുറത്തിറങ്ങിയ ശേഷം വീണ്ടും കാണണം എന്ന് ബാല ആവശ്യപ്പെട്ടു ഇതേ തുടർന്ന് രണ്ടാമതും മകൾ അച്ഛനെ കയറി കണ്ടിരുന്നു.അമ്യതയും കൂടെ കയറി സംസാരിച്ചു.ഇപ്പോൾ ഇതാ ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരം പുറത്തു വരികയാണ്.നിലവിൽ ഐ സി യു വിൽ ചികിത്സയിൽ കഴിയുകയാണ് ബാല.പ്രതേക ചികിത്സ വിഭാഗത്തിലേക്ക് ബാലയെ മാറ്റിയിട്ടുണ്ട്.കരൾ രോഗ ബാധിതൻ ആയ ബാലയുടെ ജീവൻ രക്ഷിക്കാൻ ഉള്ള പ്രതിവിധി കരൾ മാറ്റിവെക്കലാണ്. ബാലക്ക് ഇപ്പോൾ ദ്രവ രൂപത്തിൽ ഉള്ള ഭക്ഷണമാണ് നൽകുന്നത്.
കരൾ രോഗ ചികിത്സയുടെ ഭാഗം ആയി ഒരാഴ്ച മുൻപും ബാല ഹോസ്പിറ്റലിൽ എത്തിയിരുന്നു.എന്നാൽ ഇന്നലെയോടെ അവസ്ഥ വഷളായി.ഉടനടി കരൾ മാറ്റി വെക്കാനുള്ള ശ്രമമാണ് ഡോക്ടർ നടത്തുന്നത്.ബാലയുടെ സഹോദരൻ ശിവയും ബന്ധുക്കളും ചെന്നൈ നിന്നും കേരളത്തിലേക്ക് എത്തിയിട്ടുണ്ട്.ബാലയുടെ ഭാര്യ എലിസബത്തും കുടുംബവും ബാലക്ക് ഒപ്പമുണ്ട്.എന്തായാലും ബാലക്ക് ഒന്നും സംഭവിക്കരുത് എന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment