അച്ഛനെ തിരക്കി ഭാഗ്യ.. സുരേഷ് ഗോപിയ്ക്ക് സംഭവിച്ചത്
ആ നോട്ടവും തലകുലുക്കലും! മൊട കാണിച്ചാൽ പണി കിട്ടാൻ പോകുന്ന മരുമകൻ! കൂടുതൽ ചിത്രങ്ങളും ചർച്ചകളും.മകൾക്കും മരുമകനും അനുഗ്രഹവും, നിങ്ങളുടെ പ്രാർത്ഥനയിൽ അവരെയും ഉൾക്കൊള്ളിക്കണം എന്നുമാണ് പുതിയ പോസ്റ്റിലൂടെ സുരേഷ് ഗോപി പറയുന്നത്.സുരേഷ് ഗോപിയുടെ മകളുടെ വിവാഹവും തുടർന്ന് നടന്ന ചടങ്ങുകളും സോഷ്യൽ മീഡിയയിൽ തരംഗമാണ് ഇപ്പോഴും. അതിൽ ആരാധകർക്ക് മനസ്സിനെ ഏറ്റവും സ്പർശിച്ച ഒരു ചിത്രമാണ് തംപ് ഇമേജിൽ കാണാൻ കഴിയുക.ശ്രെയസിന്റെ കൈയ്യിൽ ഭാഗ്യയുടെ കൈ പിടിച്ചു കൊടുക്കുമ്പോൾ സുരേഷ് ഗോപിയുടെ മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങൾ ആണ് ആരാധകന്റെ മനസ്സ് നിറയ്ക്കുന്നത്.സോഷ്യൽ മീഡിയ എഴുത്തുകളിലൂടെ ഏറെ ശ്രദ്ധിക്കപെട്ട നിഷ പങ്കുവച്ച പോസ്റ്റിൽ അത് വ്യക്തമായി പറയുന്നുണ്ട് താനും. ഏറ്റവും സ്നേഹിക്കപ്പെടാൻ ഭാഗ്യം ചെയ്ത മരുമകൻ എന്നാണ് നിഷ പറയുന്നത്.
മൊട കാണിച്ചാൽ ഏറ്റവും പണി കിട്ടാൻ പോകുന്ന മരുമകനും ശ്രേയസ് ആകും എന്നാണ് നിഷ പറയുന്നത്.
കൈ പിടിച്ചു കൊടുത്തുള്ള ഒരു നോട്ടത്തിലും അവന്റെ തല കുലുക്കലിലും..ഇത്രയേ ഉള്ളൂ അർത്ഥം- നിഷ കുറിച്ചു.സുരേഷേട്ടന്റെ വീട്ടിലെ കല്യാണം ഒരു സെലിബ്രിറ്റി കല്യാണം പോലൊരു ഫീൽ അല്ല തന്നത്.. ഒരു സെലിബ്രിറ്റി അച്ഛൻ ആയി തോന്നിയതെ ഇല്ല..ഇദ്ദേഹം എല്ലായിടത്തും കിടന്നു പരതുന്ന കാഴ്ചകളായിരുന്നു.
സ്വർണത്തിന്റെയോ ആഡംബരത്തിന്റെയോ അതിപ്രസരം എവിടെയും ഇല്ലായിരുന്നു..പേർസണലി എനിക്ക് അവരുടെ ഫാമിലി ടെ ഡ്രെസ് സെലക്ഷൻ ഇഷ്ടപ്പെട്ടതെ ഇല്ല.ഈ പുള്ളി ആണേൽ സ്വതവേ പട്ടു സാരീ വെച്ച് വരെ ഷർട്ട് തയ്ച്ചു ഇടുന്ന ആൾക്ക് ഡിസ്‌കൗണ്ടിൽ കിട്ടിയ പോലൊരു പച്ച ഷർട്ടുകള്- നിഷ തെല്ല് പരിഭവത്തോടെ കുറിച്ചു.പൊലിമ മുഴുവൻ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാഴ്ചകളിൽ ആയിരുന്നു….
@All rights reserved Typical Malayali.
Leave a Comment