സാഗറും സെറീനയും തമ്മിലുള്ള പ്രണയം… സാഗറിന്റെ അച്ഛന് പ്രണയത്തെ കുറിച്ച് പറയാനുള്ളത്..
ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞദിവസം ഡബിൾ എവിക്ഷൻ ആണ് നടന്നത്. ദേവു, മനീഷ ടീം ആണ് പുറത്തായത്. തീർത്തും അപ്രതീക്ഷിതം തന്നെ ആയിരുന്നു ഇവരുടെ എലിമിനേഷൻ. ദേവുവിനു വോട്ട് കുറവായിരുന്നു എങ്കിലും പ്രേക്ഷക പിന്തുണ മനീഷയ്ക്ക് കൂടുതൽ ആയിരുന്നു എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ ബിഗ് ബോസ് വീട്ടിൽ എല്ലാ രീതിയിലും ആക്റ്റീവ് ആയിരുന്ന മനീഷ എങ്ങനെ പുറത്തുപോയി എന്നത് പ്രേക്ഷകരെ എന്ന പോലെ മനീഷയ്ക്കും കൺഫ്യൂഷൻ നൽകുന്ന ഒന്നാണ്. മനീഷയുടെ വാക്കുകൾ.ബിഗ് ബോസ് എന്നത് പ്രവചനാതീതം എന്ന് വളരെ കൃതാമായി ഇതിൽ പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ വോട്ടിങ് രീതിയും പ്രവചനാതീതം എന്ന് എന്റെ ഈ ഒരു നോമിനേഷനിൽ നിന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. ഈ ഒരു മുപ്പത്തിയാറാമത്തെ ദിവസം ഞാൻ ഔട്ട് ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എന്നെ പ്രേക്ഷകർ നിലനിർത്തും എന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. കാരണം ഞാൻ അവിടെ നല്ല ആക്റ്റീവ് ആയിരുന്നു.
ഞാൻ ഗെയിമുകൾ കളിക്കേണ്ട സ്ഥലങ്ങളിൽ കളിച്ചിട്ടുണ്ട്. എൻറെ നിലപാടുകൾ പറയേണ്ട സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്,സംസാരിക്കേണ്ട സ്ഥലങ്ങളിൽ മിണ്ടാതെ ഇരുന്നിട്ടില്ല വാത്സല്യം കൊടുക്കാതിരുന്നിട്ടില്ല, ഭക്ഷണം കൊടുക്കാതിരുന്നിട്ടില്ല- എന്നിട്ട് പോലും എന്ത്‌കൊണ്ടാണ് ജനങ്ങൾ എനിക്ക് വോട്ട് ചെയ്യാതെ എന്ത്‌കൊണ്ടാണ് മാറ്റിയതെന്ന് കൺഫ്യൂസ്ഡ് ആണ്. എന്നാലും ഈ എവിക്ഷൻ അംഗീകരിക്കുന്നു.
ഇപ്പോഴത്തെ കണ്ടന്റ് സ്ട്രാറ്റജി വച്ചിട്ട് ടോപ്പ് ഫൈവിലേക്ക് എത്താൻ സാധ്യത ഒന്ന് അഖിൽ മാരാർ, ജുനൈസ്, സാഗർ വന്നേക്കാം, റെനീഷ, അനുവും വന്നേക്കാം. എന്നും തോന്നും. പക്ഷെ എനിക്ക് അറിഞ്ഞുകൂടാ എന്താകും എന്ന്. ആര് വന്നാലും എനിക്ക് സന്തോഷമേ ഉള്ളൂ. എല്ലാവരും നിലപാടിൽ ഉറച്ചുനിന്നു കളിക്കാൻ ആകട്ടെ എന്നും ആശംസകൾ നേരുന്നു.സാഗറുമായുള്ള വഴക്ക് അവിചാരിതം ആയിരുന്നു. അമ്മയുടെ അടുത്ത് ഒന്ന് ചൂടായാൽ മാത്രമേ ഇവിടെ പിടിച്ചു നില്ക്കാൻ സാധിക്കൂ എന്ന് അവനു തോന്നിക്കാണും. ഇടക്ക് എന്റെ അടുത്ത് വന്ന് അവൻ അത് സംസാരിച്ചിട്ടും ഉണ്ട്. പക്ഷെ ആ വഴക്ക് ഉണ്ടായത് പ്ലാൻ ചെയ്യാതെ വന്നു പോയതാണ്. മറ്റൊരാളോട് പറയുന്നതിനേക്കാളും സ്വാതന്ത്ര്യം ഉള്ള കൂട്ടത്തിൽ ആണ് അവനോട് ഞാൻ അങ്ങനെ പറയുന്നത്. അമ്മ എന്ന വാക്കിന്റെ അർഥം ഉൾക്കൊണ്ടാണ് അവൻ ഇപ്പോഴും വിളിക്കുന്നത്.മരുമകളെ എന്ന് ഞാൻ അവളെ ഇടക്ക് വിളിച്ചിരുന്നു. ഇവരുടെ രണ്ടുപേരുടെയും ബന്ധം അങ്ങ് ഉറപ്പിച്ചാൽ എന്താ എന്ന് പോലും തോന്നി. ഞാൻ അവന്റെ സ്വന്തം അമ്മയല്ല, എനിക്ക് ഒരു തീരുമാനം എടുക്കാൻ ആകില്ല എങ്കിലും അമ്മ സങ്കൽപ്പത്തിൽ നിൽക്കുന്ന ആള് എന്ന നിലയിൽ എന്റെ ആഗ്രഹം ഞാൻ അവനോട് പറയുകയും ചെയ്തു. എന്തോ ഒരു സംഭവം നടക്കുന്നു എന്ന ഫീൽ ഉണ്ട്. പക്ഷേ ശരിക്കും ഉള്ളതാണോ, സ്ട്രാറ്റജി ആണോ എന്ന കാര്യത്തിൽ ഉറപ്പില്ല.
@All rights reserved Typical Malayali.
Leave a Comment