ബി​ഗ്​ ബോസ് സീസൺ 6 ന്റെ പ്രെഡിക്ഷൻ ലിസ്റ്റ്; ഫൈനൽ ലിസ്റ്റിൽ ഇവരിൽ ആരൊക്കെ ഉണ്ടാവും?

ബി​ഗ്​ ബോസ് മലയാളം സീസൺ 6 തുടങ്ങാൻ ഇനി മാസങ്ങൾ മാത്രം. ഇതുവരെയുള്ള അ‍ഞ്ചു സീസണുകളും പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഇത്തവണ ആരൊക്കെയാവും മത്സരിക്കാൻ എത്തുന്നത്. മാല പാർവ്വതി മുതൽ, പാർവ്വതി ബാബു വരെ പലരുടെയും പേര് പറഞ്ഞു കേൾക്കുന്നു. ഇവരിൽ ആരൊക്കെയാവും ഫൈനൽ ലിസ്റ്റിൽ എത്തുന്നത്.തമിഴ്, തെലുങ്ക്, ബോളിവുഡ് ബിഗ് ബോസ് ഷോകളുടെ തിരക്കുകൾ എല്ലാം അവസനിച്ചു. ഇനി മലയാളത്തിന്റെ ഊഴമാണ്. മാർച്ച് മാസത്തോടെ മലയാളത്തിൽ ബിഗ് ബോസിന്റെ ആറാം സീസൺ ആരംഭിയ്ക്കും. അതിന് വേണ്ടിയുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് അണിയറ പ്രവത്തകർ. അതിനിടയിൽ പല പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്തുവന്നു കഴിഞ്ഞു. മാല പാർവ്വതിയടക്കം പലരുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.

സീരിയൽ ലോകത്ത് നിന്ന് ബീന ആന്റണി, ജീത്തു വേണുഗോപാൽ, അൻഷിത അൻചി, ഡയാന ഹമീദ് തുടങ്ങിയവരുടെയൊക്കെ പേരാണ് പറയപ്പെടുന്നത്. ജീത്തു വേണുഗോപാലിന്റെ പേര് ഏറെ കുറേ ഉറപ്പിക്കാം. സീതാ കല്യാണം എന്ന സീരിയലിലൂടെയാണ് നടന്റെ തുടക്കം. ആ സീരിയലിലിൽ അഭിനയിച്ച അനൂപ് കൃഷ്ണൻ, ധന്യ മേരി വർഗ്ഗീസ്, റെനീഷ റഹ്മാൻ തുടങ്ങിയവരെല്ലാം കഴിഞ്ഞ ഓരോ സീസണിലും ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന്റെ ലിസ്റ്റും നീണ്ടു പോകുന്നുണ്ട്. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന സായി കൃഷ്ണയുടെ പേരാണ് മുന്നിൽ. അസ്ല മർലി, ജാസ്മിൻ ജാഫർ, ആറാട്ടണ്ണൻ തുടങ്ങിയവരിൽ ആരെങ്കിലുമൊക്കെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

ഫോട്ടോഗ്രാഫറായ ശാലു പേയാടിന്റെ പേര് ഈ വ‍‍ർഷം വാ‍ർത്തകളിൽ നിറ‍ഞ്ഞു നിന്നിരുന്നു. റോബിൻ വിഷയത്തിലെ ശാലുവിന്റെ പ്രതികരണങ്ങൾ വൈറലായതാണ്. ശാലു പേയാട് ഇത്തവണ മത്സരിക്കാൻ എത്തുന്നുണ്ടത്രെ. ബിഗ് ബോസ് ഷോയെ സ്ഥിരം റിവ്യു ചെയ്തിരുന്ന രേവതി ലിസ്റ്റിൽ ഉണ്ടെന്നാണ് കേൾക്കുന്നത്.

ആങ്കറിങ് ലോകത്തു നിന്നും മോഡലിങിൽ നിന്നും എല്ലാം വരുന്നവരുമുണ്ട്. ശിൽപ ബാല, ഐശ്വര്യ റായിയുടെ ലുക്കുള്ള അമൃത, നയന, പാർവ്വതി ബാബു തുടങ്ങിയവരിൽ ചിലർ ഉണ്ടാവും. ശ്രീലക്ഷ്മി അറക്കൽ, അഭിഷേക് ശ്രീകുമാർ എന്നിങ്ങനെ നീളുന്നു മറ്റ് പേരുകൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *