സംയുക്താ വര്‍മ്മയും ബിജു മേനോനും വീണ്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍..
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സംയുക്ത വര്‍മ്മ. വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചുവെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹശേഷവും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും നടി സ്വീകരിച്ചിരുന്നില്ല. മകനായ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങളും യോഗ പഠനവുമൊക്കെയായി സജീവമാണ് സംയുക്ത. കുടുംബസമേതമുള്ള ഫോട്ടോയുമായെത്തിയിരിക്കുകയാണ് പ്രിയതാരം.കുടുംബസമേതമായുള്ള ഫോട്ടോയാണ് സംയുക്ത പോസ്റ്റ് ചെയ്തത്. ജാക്കറ്റും തൊപ്പിയുമിട്ട് സ്റ്റൈലിഷ് ലുക്കിലാണ് ബിജു മേനോന്. മകനും സംയുക്തയുമാവട്ടെ ചിരിച്ച മുഖത്തോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. എങ്ങോട്ടേക്കാണ് നിങ്ങളുടെ യാത്രയെന്നായിരുന്നു ആരാധകരുടെ ചോദ്യം. തണുപ്പുള്ള ഏതോ സ്ഥലത്തേക്കാണ് പോവുന്നതെന്ന് തോന്നുന്നു, എന്തായാലും യാത്രാമംഗളങ്ങള്‍. മകന് അമ്മയേക്കാളും വളര്ന്നല്ലോയെന്നുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.അഭിമുഖങ്ങളിലെല്ലാം സംയുക്ത ദക്ഷിനെക്കുറിച്ച് വാചാലയാവാറുണ്ട്. മുന്‍പൊരിക്കല്‍ അവനൊപ്പം യോഗ ചെയ്യാന്‍ പോയപ്പോള്‍ ഇത് നിങ്ങളുടെ സഹോദരനാണോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അതുകേട്ടതും എനിക്ക് സന്തോഷമാണ് തോന്നിയത്. അവനാകട്ടെ ആ ചോദ്യം ഇഷ്ടമായില്ല, ഇങ്ങനെയൊക്കെ ചോദിക്കാമോ. ഇത്രയും വലിയൊരു സ്ത്രീക്ക് കുഞ്ഞനിയന് ഉണ്ടാവുമോയെന്ന് ചോദിച്ച് ചൂടാവുകയായിരുന്നു അവന്, ആ പ്രതികരണം ശരിക്കും തന്നെ ഞെട്ടിച്ചുവെന്നും ഒരഭിമുഖത്തില്‍ സംയുക്ത പറഞ്ഞിരുന്നു.
ദക്ഷ് ധാര്‍മ്മിക് എന്ന് മകന് പേരിട്ടതിനെക്കുറിച്ചും മുന്‍പ് താരം തുറന്നുപറഞ്ഞിരുന്നു. ധാര്‍മ്മിക് എന്ന പേര് സെലക്റ്റ് ചെയ്തത് ബിജുവേട്ടനാണ്. ദക്ഷ് എന്റെ കണ്ടെത്തലായിരുന്നു. ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് ഈ പേര് തീരുമാനിച്ചത്. അച്ഛനും അമ്മയും അഭിനേതാക്കളാണെങ്കിലും അവന് ഇതുവരെ അഭിനയിക്കണമെന്ന് പറഞ്ഞിട്ടില്ല. ഭാവിയില്‍ അവന്റെ തീരുമാനം അവന് തന്നെ പറയട്ടെ. സിനിമയില്‍ വരണമെന്ന് ഞങ്ങള്‍ അവനോട് പറഞ്ഞിട്ടില്ലെന്നും സംയുക്ത പറഞ്ഞിരുന്നു.ശാസിക്കേണ്ടിടത്ത് നന്നായി ശാസിക്കാറുണ്ട്. അവന്റെ ബെസ്റ്റ്ഫ്രണ്ടാണ് ഞാന്‍. അവന് നന്നായി ചിത്രം വരയ്ക്കാറുണ്ട്. അച്ഛനാണ് അവന്റെ ഹീറോ. മഴയെന്ന ചിത്രം കണ്ട് അച്ഛന് നന്നായി അഭിനയിച്ചിട്ടുണ്ട്. നായിക അമ്മയെപ്പോലെയുണ്ടല്ലോ എന്നായിരുന്നു അവന്റെ കമന്റ്. ഇപ്പോഴും അവനെ കാണുമ്പോള്‍ ആളുകള്‍ അമ്മയെപ്പോലെയുണ്ടെന്ന് പറയാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment