ബിന്ദുവിന്റെ കാലില്‍ കൈ വച്ച് സായ് കുമാര്‍ ഭര്‍ത്താവിന്റെ കൈ ഇറുകെ പിടിച്ച് നടിയും മകളെ കാണാന്‍ താരദമ്പതികള്‍ ലണ്ടനില്‍

ചിരിച്ചുല്ലസിച്ചങ്ങനെ! ലണ്ടനിൽ അവധി ആഘോഷിക്കാൻ ബിന്ദുവും സായിയും മകൾ പങ്കിട്ട പോസ്റ്റ്
പൃഥ്വിരാജ് നായകനായ ഗോൾഡ് എന്ന ചിത്രത്തിലാണ് സായികുമാർ അവസാനം പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ചിത്രം റോഷാക്കായിരുന്നു ബിന്ദുവിന്റെ ഇടവേള അവസാനിപ്പിച്ച ചിത്രം.അച്ഛന്റെയും അമ്മയുടെയും ചിത്രം പങ്കിട്ട് താരപുത്രി. ലണ്ടനിൽ മകൾക്കൊപ്പം അവധി ആഘോഷിക്കാൻ എത്തിയതാണ് സായികുമാറും ബിന്ദു പണിക്കറും. ലണ്ടനിൽ നിന്നുള്ള ഇരുവരുടെയും മനോഹരമായ ചിത്രമാണ് കല്യാണി പങ്കുവച്ചെത്തിയത്. ലണ്ടനിലെ പ്രശസ്തമായ ലെക്കാർഡൻ ബ്ലൂ കോളജിൽ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് ഇപ്പോൾ കല്യാണി. മകൾക്കൊപ്പം കുറച്ചു ദിവസം ചിലവിടാൻ വേണ്ടിയാണ് സായിക്കൊപ്പം ബിന്ദുവും ലണ്ടനിൽ എത്തിയത്.
ഇടവേള അവസാനിപ്പിച്ച് റോഷാക്കിലൂടെയാണ് ബിന്ദു തിരിച്ചെത്തിയത്.

സിനിമയുടെ കഥ കേട്ടപ്പോള്‍ത്തന്നെ സമ്മതം അറിയിക്കുകയായിരുന്നു താനെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. ബിന്ദു പണിക്കരിനെ ജീവിതത്തിലേക്ക് കൂട്ടാനായെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് അടുത്തിടെ സായി കുമാറും പ്രതികരിച്ചിരുന്നു. അവരോടൊപ്പമുള്ള ജീവിതത്തില്‍ നൂറ്റൊന്ന് ശതമാനം തൃപ്തനാണ് താനെന്നുമായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. അത് ശരിവയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ മകൾപങ്കിട്ടെത്തിയതും.ബിന്ദു പണിക്കരുമായി സായികുമാർ വേർപിരിഞ്ഞു എന്നുള്ള വാർത്തകൾക്ക് പിന്നാലെ ആയിരുന്നു സായി കുമാറും നടിയും വിശദീകരണം നൽകിയത്.ഞാനും ബിന്ദുവും വേര്‍പിരിഞ്ഞോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. നിരവധി ഫോണ്‍ കോളുകളാണ് ഞങ്ങള്‍ക്ക് വന്നോണ്ടിരിക്കുന്നത്. ക്യാന്‍ ചാനലില്‍ വന്ന അഭിമുഖം അവരൊക്കെ കണ്ടോയെന്ന് പോലും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും എഴുതി വെക്കില്ലായിരുന്നു. സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കുന്നത് കാണുന്നത് ആര്‍ക്കും ഇഷ്ടമില്ലെന്നാണ് തോന്നുന്നത്”, എന്നായിരുന്നു ഇവർ നൽകിയ വിശദീകരണം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *