‘ഞാൻ നിങ്ങളോട് എല്ലാം തുറന്ന് പറയാം’.. കണ്ണൊക്കെ ചുവന്ന നിറത്തിൽ.. കവിൾ നീരുവച്ച് വീർത്തു.. മുഖം ആകെ മാറി…
കൊല്ലം സുധിയുമായി അടുത്ത സൗഹൃദമുണ്ട് ബിനു അടിമാലിക്ക്. സ്റ്റാര്‍ മാജികിലെ സീനിയര്‍ താരങ്ങളായ ഇരുവരും ഒന്നിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇവരെ പോത്സാഹിപ്പിച്ചിട്ടുണ്ട്. വടകരയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോവുന്നതിനിടയിലായിരുന്നു സുധിയുടെ വിയോഗം. എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധിയുടെ പിടച്ചിലാണ്. സുധി പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ബിനു അടിമാലി പറഞ്ഞത്. ദിവസങ്ങള്‍ക്ക് ശേഷമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്ജായിരിക്കുകയാണ് അദ്ദേഹം.ബിനുച്ചേട്ടനും മഹേഷ് കുഞ്ഞുമോനും ഡ്രൈവര്‍ ഉല്ലാസിനും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത് എന്നായിരുന്നു ബിനു അടിമാലി പ്രതികരിച്ചത്. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി വേദികളിലേക്ക് തിരികെ എത്തട്ടെ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.വീട്ടിലെത്തിചെറിയൊരു സന്തോഷവാര്‍ത്തയുണ്ട്. ബിനു അളിയന് ഡിസ്ചാര്‍ജായി വീട്ടിലെത്തി. കുറച്ച് ദിവസം റെസ്റ്റ് വേണ്ടി വരും. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഡ്രൈവര്‍ ഉല്ലാസും ഡിസ്ചാര്‍ജായി. മഹേഷിനും കുറച്ച് ദിവസത്തെ റെസ്റ്റ് വേണ്ടി വരും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന അവര്‍ക്ക് വേണമെന്നായിരുന്നു സുമേഷ് പറഞ്ഞത്. ബിനു അടിമാലിയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.
അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പറഞ്ഞ് പോയ സുധിച്ചേട്ടന് ഇനി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല. മക്കളേ എന്ന് വിളിച്ച് സ്നേഹത്തോടെ സംസാരിച്ചിരുന്ന ആളാണ്. എത്ര കളിയാക്കിയാലും അദ്ദേഹത്തിന് പരാതിയുണ്ടാവാറില്ല. സ്റ്റാര്‍ മാജികിലെ എല്ലാ തമാശകളും തുടങ്ങുന്നത് സുധി ചേട്ടനില്‍ നിന്നാണ്. ഇനി എങ്ങനെ ആ ഫ്ളോറില്‍ പോയി നില്ക്കുമെന്നറിയില്ലെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്.സുധിച്ചേട്ടന് അങ്ങനെയൊന്നും നമ്മളെ വിട്ട് പോവാനാവില്ല. അദ്ദേഹം നമ്മളുടെ കൂടെത്തന്നെയുണ്ട് എന്നാണ് വിശ്വസിക്കുന്നത്. സ്റ്റാര്‍ മാജിക് വിട്ട് സുധിക്കുട്ടന് എങ്ങും പോവാനാവില്ല. അനൂപേട്ടന്, സ്റ്റാര്‍ മാജിക ഈ രണ്ട് വാക്കുകള്‍ പറയാത്തൊരു ദിവസം ഞങ്ങളുടെ ജീവിതത്തില്‍ ഇല്ലെന്നായിരുന്നു സുധിയുടെ ഭാര്യ രേണു പറഞ്ഞത്. സുധിച്ചേട്ടാ, എഴുന്നേല്‍ക്ക് സ്റ്റാര്‍ മാജിക് ഷൂട്ടിന് പോവാനുള്ളതല്ലേയെന്ന് പറഞ്ഞായിരുന്നു രേണു കരഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment