എന്റെ മക്കൾ രാവിലെ എഴുനേറ്റുവരുമ്പോൾ എന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ തരണം”! സ്നേഹം കൂടുതലും പ്രകടിപ്പിക്കാൻ കഴിയുന്നത് സ്പർശനത്തിനാണ്; ബ്ലെസ്സി

സിനിമാ പ്രേക്ഷകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തിയറ്ററിലെത്തിയിരിക്കുകയാണ്. ബെന്യാമിന്റെ നോവലിനോട് നൂറ് ശതമാനം നീതി പുലർത്താൻ സിനിമയ്ക്കും ബ്ലെസ്സി എന്ന സംവിധായകനും കഴിഞ്ഞു എന്ന് തന്നെയാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. പൃഥിയെക്കൂടാതെ സംവിധായകൻ ബ്ലെസിയുടെയും സ്വപ്ന സാക്ഷാത്കാരമാണ് ആടുജീവിതം. 16 വർഷത്തോളമാണ് ഈ സിനിമയ്ക്ക് വേണ്ടി ബ്ലെസി മാറ്റി വെച്ചത്. ബ്ലെസ്സിയുടെ മുൻപ് ചെയ്ത കുടുംബപ്രേക്ഷകരെ ഏറെ സ്വാധീനിച്ചിട്ടുള്ള ചിത്രങ്ങളിൽ എല്ലാം സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വേറെ ഒരു ലെവലിൽ ഉള്ള ആത്മബന്ധം ആയിരുന്നു കാണിച്ചിരുന്നത്.

അതിനെക്കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും ബ്ലെസ്സി പറയുന്നത് ഇങ്ങിനെയാണ്‌. “എന്റെ മക്കൾ രാവിലെ എഴുനേറ്റുവരുമ്പോൾ എന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ തരണം എന്നുള്ളത് എനിക്ക് വലിയ നിർബന്ധം ആണ്. ഞാൻ എന്റെ തന്മാത്ര എന്ന സിനിമയിൽ പറഞ്ഞിട്ടുണ്ട് നിങ്ങൾ ആരെങ്കിലും ഒരു ദിവസത്തിൽ ഒരു വട്ടം എങ്കിലും നിങ്ങളുടെ മക്കൾക്ക് കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാറുണ്ടോ എന്ന്.

ഒരു ദിവസം ഉറങ്ങാൻ പോകുന്നതിനു മുൻപ് മക്കളെ ഒന്ന് അടുത്തിരുത്തി അവരെ കെട്ടിപിടിച്ച് അവരെ ഒന്ന് തലോടി അവരോട് കുറച്ചു നേരം സംസാരിച്ച് ഒരു ഉമ്മ കൊടുത്തിട്ട് വേണം രക്ഷിതാക്കൾ ഉറങ്ങാൻ പോകാൻ. സ്നേഹം കൂടുതലും പ്രകടിപ്പിക്കാൻ കഴിയുന്നത് സ്പർശനത്തിലൂടെ ആണ്. കുടുംബം ആണ് എല്ലാത്തിലും വലുത്” ബ്ലെസ്സി പറയുന്നു.

ഇത്തരം ഒരു സ്നേഹത്തിന്റെ കഥയും ആടുജീവിതം പറയുന്നുണ്ട്. നജീബിന്റെ ഭാര്യ ആയ സൈനുവിനെക്കുറിച്ച് വളരെ ചുരുക്കമായേ സിനിമയിൽ പറയുന്നുള്ളൂ. പക്ഷെ ഈ കാത്തിരിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള നജീബിന്റെ മനസിന്റെ വിറയലുണ്ട്, അത് കൃത്യമായി ബ്ലെസ്സി ആ ചിത്രത്തിലൂടെ ഓരോ പ്രേക്ഷകർക്കും കാണിച്ചു തന്നു. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ഓർമ്മകൾ ആയിരുന്നു അയാളെ നിലനിർത്തിയിരുന്നത്.

ആടുജീവിതമെന്ന നോവൽ വായനക്കാരുടെ മനസിൽ ആഴത്തിൽ പതിഞ്ഞതാണ്. ഇത് ബ്ലെസി എങ്ങനെ ദൃശ്യാവഷ്കരിക്കുമെന്ന ചോദ്യം പലർക്കുമുണ്ടായിട്ടുണ്ട്. എന്നാൽ ആർക്കും പരാതിയില്ലാത്ത തരത്തിൽ നജീബ് അനുഭവിച്ച യാതനകളും മരുഭൂമിയുടെ ഭയാനകതയും ബ്ലെസി പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചു എന്നത് അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. 2008 ൽ ആയിരുന്നു ബെന്യാമിൻ ആടുജീവിതം എന്ന നോവൽ പുറത്തിറക്കിയത്. അപ്പോൾ തന്നെ ബ്ലെസ്സി അത് സിനിമയായി പ്രഖ്യാപിച്ചിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *