മലയാളി യുവാവ് ബ്രിട്ടനിലെ ആശുപത്രിയിൽ മ,രി,ച്ച നിലയിൽ.ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയതറിഞ്ഞ സന്തോഷത്തിൽ ആശുപത്രിയിൽ എത്തിയതായിരുന്നു ഷൈജു
ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയതറിഞ്ഞ സന്തോഷത്തിൽ ആശുപത്രിയിൽ എത്തിയതായിരുന്നു ഷൈജു ; മലയാളി യുവാവ് ബ്രിട്ടനിലെ ആശുപത്രിയിൽ മ,രി,ച്ച നിലയിൽ.ലണ്ടൻ ബ്രിട്ടനിൽ മലയാളി യുവാവിനെ ആശുപത്രിയിലെ കാന്റീൻ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കറുകച്ചാൽ സ്വദേശി ഷൈജു സ്കറിയ ജെയിംസ് (37) നെയാണ് മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനേയും കാണാനായി എത്തിയ ഷൈജു ഭാര്യയെയും കുഞ്ഞിനേയും കണ്ടതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനായി കാന്റീനിൽ പോകുകയായിരുന്നു.
ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഷൈജുവിനെ കാന്റീൻ ശുചിമുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് ഷൈജുവിന്റെ ഭാര്യ നിത്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കണ്ടതിന് ശേഷം ഭക്ഷണം കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ ഷൈജു മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ഭാര്യ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.ഏറെ നേരമായിട്ടും ഷൈജുവിനെ കുറിച്ച് വിവരം ലഭിക്കാതായതോടെ നിത്യ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ മ,രി,ച്ച നിലയിൽ ഷൈജുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ഷൈജു മ,രി,ച്ചി,രു,ന്നു. രണ്ട് വർഷം മുൻപാണ് ഷൈജുവും കുടുംബവും ബ്രിട്ടനിലെത്തിയത്.
@All rights reserved Typical Malayali.
Leave a Comment