ദാരിദ്രമാണ്, പക്ഷെ അത് ചോദിച്ച് ആളുകള്‍ സഹതപിയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല; ബംബര്‍ ചിരിയിലെ കാര്‍ത്തിക് പറയുന്നു

ദാരിദ്രമാണ്, പക്ഷെ അത് ചോദിച്ച് ആളുകള്‍ സഹതപിയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല; ബംബര്‍ ചിരിയിലെ കാര്‍ത്തിക് പറയുന്നു.ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ എത്തിത് എങ്ങിനെയാണ് എന്ന് ചോദിച്ചപ്പോള്‍, ‘ഒരുപാട് കഷ്ടപ്പെട്ട് ആഗ്രഹിച്ച് എത്തിയതൊന്നും അല്ല’ എന്നായിരുന്നു കാര്‍ത്തിക്കിന്റെ മറുപടി. സാമ്പത്തികമായി വളരെ മോശം ഒരു ചുറ്റുപാടില്‍ നിന്നും വരുന്നതാണ് ഞാന്‍. ദാരിദ്രവും കഷ്ടപ്പാടും ഒക്കെയുണ്ട്. പക്ഷെ അതും പറഞ്ഞ് ആളുകള്‍ സഹതാപത്തോടെ വരുന്നത് എനിക്ക് ഇഷ്ടമല്ല.ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയില്‍ വേറിട്ട സംസാര രീതി കൊണ്ടും കൗണ്ടറുകള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കാര്‍ത്തിക്. ഡിഗ്രി സെക്കന്റ് ഇയറിന് പഠിയ്ക്കുന്ന കുട്ടിയാണെങ്കിലും കാര്‍ത്തിക് പറയുന്ന കൗണ്ടറുകള്‍ ആ വയസ്സിന് താങ്ങാന്‍ പറ്റാത്തതാണ്. ഇന്‍സ്റ്റഗ്രാമിലും വൈറലായ കാര്‍ത്തിക് വറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ എത്തിത് എങ്ങിനെയാണ് എന്ന് ചോദിച്ചപ്പോള്‍, ‘ഒരുപാട് കഷ്ടപ്പെട്ട് ആഗ്രഹിച്ച് എത്തിയതൊന്നും അല്ല’ എന്നായിരുന്നു കാര്‍ത്തിക്കിന്റെ മറുപടി. സാമ്പത്തികമായി വളരെ മോശം ഒരു ചുറ്റുപാടില്‍ നിന്നും വരുന്നതാണ് ഞാന്‍. ദാരിദ്രവും കഷ്ടപ്പാടും ഒക്കെയുണ്ട്. പക്ഷെ അതും പറഞ്ഞ് ആളുകള്‍ സഹതാപത്തോടെ വരുന്നത് എനിക്ക് ഇഷ്ടമല്ല.നിങ്ങള്‍ എങ്ങിനെ ജീവിക്കുന്നു, എന്തൊരു കഷ്ടമാണ് എന്നൊക്കെ പറയുമ്പോള്‍, നന്നായി ജീവിച്ചുകൊടുക്കാന്‍ എനിക്കൊരു വാശിയാണ്. എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എട്ട് മണിക്കൂര്‍ ഒരു ഓഫീസില്‍ പോയിരുന്ന് ജോലി ചെയ്യാനൊന്നും എനിക്ക് പറ്റില്ല. ക്രിയേറ്റീവ് ആയി തന്നെ എന്തെങ്കിലും നോക്കണം. ബംബര്‍ ചിരിയില്‍ എത്തിയപ്പോള്‍ ആളുകളുടെ സമീപനം എല്ലാം മാറിയിട്ടുണ്ട്.

രണ്ട് വീഡിയോ അയച്ചു കൊടുത്ത ശേഷമാണ് അവസരം കിട്ടിയത്. ഞാന്‍ ചെയ്യും എന്ന് അമ്മയ്ക്ക് പോലും വിശ്വാസം ഉണ്ടായിരുന്നില്ല. ഒരു എക്‌സ്ട്രാ ഷര്‍ട്ട് കൂടെ എടുത്തോ, അവര്‍ പെയിന്റ് ഒഴിച്ചാല്‍ എന്തെങ്കിലും ഇട്ട് തിരിച്ച് വരണ്ടേ എന്നാണ് പറയാറുള്ളത്. ഫ്രണ്ട്‌സ് എല്ലാം നല്ല സപ്പോര്‍ട്ടാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സ്റ്റാര്‍ ആവാന്‍ വേണ്ടതൊക്കെ ചെയ്യും. ബിഎ എക്കണോമിക്‌സ് ആണ് പഠിയ്ക്കുന്നത്- കാര്‍ത്തിക് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *