13 വര്‍ഷത്തെ കാത്തിരിപ്പ്.. ചന്ദനമഴയിലെ അഭിഷേക് വീണ്ടും അച്ഛനായി.
ഒരുപിടി നല്ല ചിത്രങ്ങള്‍, ഒരുപിടി നല്ല സീരിയലുകള്‍, പ്രതീഷ് നന്ദനെ പറ്റി കൂടുതല്‍ ഒന്നും മലയാള ടെലിവിഷന്‍ ആരാധകരോട് പറയേണ്ടതില്ല. കിരണ്‍ ടിവിയിലെ ആങ്കര്‍ ആയി എത്തിയ പ്രതീഷ് കോളേജ് കുമാരിമാരുടെ ആരാധനാ പാത്രം കൂടിയായിരുന്നു. അതിനു ശേഷം ചന്ദനമഴയിലെ അഭിഷേകായും കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തിയുടെ മകനായി എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ, വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രണ്ടാമതും അച്ഛനായിരിക്കുകയാണ് പ്രതീഷ് നന്ദന്‍.
മൂത്തമകന്‍ ദേവപ്രതീകിനു 13 വയസാണ് പ്രായം.കുവൈത്തിൽ നേഴ്സാണ് പ്രതീഷിന്റെ ഭാര്യ ദേവജ.അപ്രതീക്ഷിതം ആയിട്ടാണ് ദേവജ വീണ്ടും ഗർഭിണി ആയതും വൈകിയ വേളയിൽ ദൈവം അനുഗ്രഹിച്ചു കൊണ്ട് ഒരു കുഞ്ഞിനെ കിട്ടിയതും.അത് കൊണ്ട് തന്നെ ഗർഭ ദാരണത്തിന്റെ ആദ്യ മാസത്തിൽ പോലും ആരാധകരുമായി ആ വിശേഷം ഒന്നും പങ്കു വെച്ചില്ല.എന്നാൽ ഇന്ന് കുഞ്ഞിന്റെ നൂല് കെട്ടും പേരിടൽ ചടങ്ങും നടത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചപോഴാണ് ആരാധകർ ഇതേ കുറിച്ച് അറിഞ്ഞത്.പെണ്കുഞ്ഞാണ് താരത്തിന് ലഭിച്ചത്.ദേവാഗി എന്നാണ് കുഞ്ഞിന് പേരിട്ടുള്ളത്.
എന്തായാലും അനിയത്തി കുട്ടിയുടെ വരവോടെ ചേട്ടൻ ദേവ പ്രതീക് ഏറെ സന്തോഷത്തിലാണ്.അത് ചിത്രങ്ങളിൽ നിന്ന് തന്നെ മനസിലാക്കാം.തനി നാടൻ ശൈലിയിൽ ഉള്ള അവതരണം കൊണ്ടും തന്നെ പരിപാടിയിലേക്ക് വിളിക്കുന്ന ആരോടും സരസമായി സംഭാക്ഷണം വഴിയും കിരൺ ടി വി യിലൂടെ പ്രേക്ഷക മനസ്സ് കവർന്ന താരത്തിന് ഇന്നും ആരാധകർക്ക് കുറവില്ല.
@All rights reserved Typical Malayali.
Leave a Comment