ഇട്ടമൂടാന്‍ കാശുള്ള കുടുംബത്തിലാണ് ജനിച്ചത്, സിനിമയിലേക്ക് കൊണ്ടുവന്നത് മോഹന്‍ലാലിന്റെ അമ്മായിയച്ഛന്‍; പഴയ ഓര്‍മകള്‍ പങ്കുവച്ച് ചാര്‍മിള
തൊണ്ണൂറുകളിലെ ഹിറ്റ് നായികമാര്‍ പലരും ഇന്ന് ഇന്റസ്ട്രിയില്‍ ഇല്ല. അതില്‍ ഒരു തിരിച്ചുവരവ് നടത്തിയ നടിയാണ് ചാര്‍മിള. പഴയ ഓര്‍മകള്‍ പങ്കുവച്ച നടി സോഷ്യല്‍ മീഡിയയില്‍ എത്തി
തൊണ്ണൂറുകളിലെ ഹിറ്റ് നായിക
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് ചാര്‍മിള. ഹിറ്റുകളുടെ ഘോഷയാത്രയായിരുന്നു അന്ന് ചാര്‍മിളയുടെ കരിയറില്‍. പക്ഷേ പിന്നീട് പതനം സംഭവിച്ചത് സ്വകാര്യ ജീവിതത്തിലാണ്. പഴയ ഓര്‍മകള്‍ ചിലത് പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ ചാര്‍മിള
പഴയ ഓര്‍മകള്‍
തന്റെ പ്രിയപ്പെട്ട സിനിമകളിലെ ഏതാനും ലൊക്കേഷന്‍ സ്റ്റില്ലുകള്‍ ചാര്‍മിള ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ധനം, കാബൂലിവാല, പ്രിയപ്പെട്ട കുക്കു എന്നിങ്ങനെയുള്ള ചിത്രങ്ങളിലെ സ്റ്റില്ലുകളാണ് ചാര്‍മിള പങ്കുവച്ചത്.
അഭിനയിച്ച സിനിമകളുടെ അടിസ്ഥാനത്തില്‍ ചാര്‍മിള മലയാളിയാണ് എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ അല്ല, ചെന്നൈയിലാണ് ചാര്‍മിള ജനിച്ചതും വളര്‍ന്നതുമെല്ലാം. ഇട്ടുമൂടാന്‍ മാത്രം സമ്പത്തുള്ള സമ്പന്ന കുടുംബമായിരുന്നുവത്രെ ചാര്‍മിളയുടേത്.
മോഹന്‍ലാലിന്റെ അമ്മായിയച്ഛന്‍
ചാര്‍മിള എല്‍കെജിയില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ സുഹൃത്തായ ബാലാജി ഐസ്‌ക്രീം വാങ്ങിത്തരാം എന്ന് പറഞ്ഞ് ചാര്‍മിളയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്. പോയത് നേരെ ശിവാജിയുടെ സിനിമയിലേക്കായിരുന്നു. അതാണ് അഭിനയത്തിലെ തുടക്കം. ബാലാജി എന്നത് സുചിത്ര മോഹന്‍ലാലിന്റെ അച്ഛനാണ്.
മോഹന്‍ലാല്‍ ചിത്രത്തിലൂടെ
എന്നാല്‍ ചാര്‍മിളയുടെ അച്ഛന് മകള്‍ അഭിനയ്ക്കുന്നതില്‍ വലിയ യോജിപ്പ് ഇല്ലായിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കൂ എന്ന് പറഞ്ഞു. പിന്നീട് അഭിനയത്തിലെ മകളുടെ കഴിവ് മനസ്സിലാക്കി അച്ഛന്‍ സമ്മതിച്ചുവെങ്കിലും, മലയാള സിനിമ ചെയ്താല്‍ മതി എന്ന് പറഞ്ഞു. അങ്ങനെയാണ് ധനം എന്ന മോഹന്‍ലാല്‍ സിനിമയിലൂടെ മലയാളത്തിലെത്തിയത്.
പ്രണയവും വിവാഹവും
പ്രണയവും ദാമ്പത്യ ജീവിതവുമാണ് ചാര്‍മിളയെ ഏറെ വേദനിപ്പിച്ചത്. ബാബു ആന്റണിയുമായി ഉണ്ടായിരുന്ന പ്രണയം അന്ന് ഇന്റസ്ട്രിയില്‍ പാട്ടായിരുന്നു. എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തുന്നതിന് മുന്‍പേ വേര്‍പിരിഞ്ഞു. പിന്നീട് കിഷോര്‍ സത്യയെ വിവാഹം ചെയ്തുവെങ്കിലും അതില്‍ നിന്ന് ഒരുപാട് അനുഭവിച്ചു.
മകനൊപ്പമുള്ള ജീവിതം
രാജേഷ് എന്നയാളെ വിവാഹം ചെയ്തു. ആ ബന്ധത്തിലാണ് മകന്‍ പിറന്നത്. എന്നാല്‍ ആ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു. ഇപ്പോള്‍ മകനൊപ്പം സന്തോഷകരമായ ജീവിതം ജീവിക്കുന്നു.
@All rights reserved Typical Malayali.
Leave a Comment