41 ആം വയസ്സില്‍ ചിമ്പു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു എന്ന് പറഞ്ഞത് സത്യമോ? നിധിയുമായുള്ള ബന്ധം ചര്‍ച്ചയായതിന് കാരണം നടന്റെ അച്ഛന്‍!
തമിഴ് സിനിമ ഇന്റസ്ട്രിയില്‍ ആരാധകര്‍ കാത്തുകെട്ടി കാത്തിരിയ്ക്കുന്ന ചില വിവാഹങ്ങളുണ്ട്. വിശാല്‍, ചിമ്പു തുടങ്ങിയവര്‍ ഇങ്ങനെ ക്രോണിക് ബാച്ചിലേഴ്‌സായി മുന്നോട്ട് പോകുന്നത് ആരാധകര്‍ക്ക് ഒട്ടും സഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെയൊക്കെ വിവാഹത്തെ കുറിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. തഗ്ഗ് ലൈഫ് എന്ന ചിത്രത്തില്‍ ചിമ്പുവിന്റെ റോള്‍ ചര്‍ച്ചയായപ്പോള്‍ തന്നെ നടന്റെ വിവാഹക്കാര്യവും വീണ്ടും വൈറലായി.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തില്‍ പ്രധാന റോളില്‍ ചിമ്പുവും എത്തുന്നുണ്ട്. ചിത്രത്തെ കുരിച്ചുള്ള ലേറ്റസ്റ്റ് അപ്‌ഡേറ്റിന് പിന്നാലെയാണ് നടന്റെ വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നത്. നടി നിധി അഗര്‍വാളുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചിമ്പു പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നുമായിരുന്നു വാര്‍ത്തകള്‍.
ഈശ്വര എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതാണ് നിധി അഗര്‍വാളും ചിമ്പുവും. 2021 ല്‍ പുറത്തിറങ്ങിയ സിനിമയുടെ ഷൂട്ടിങ് സമയം മുതല്‍ ഇരുവരുടെയും പ്രണയ ഗോസിപ്പുകള്‍ വരുന്നുണ്ട്. അതിന് കാരണം ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി രാജേന്ദ്രന്‍ നടത്തിയ ഒരു പരമാര്‍ശമാണ്. ഈ പ്രണയ ഗോസിപ് വരുന്ന പശ്ചാത്തലത്തില്‍ എന്റെ മകന് പ്രണയ വിവാഹം തന്നെയാണ് എന്ന് ടി രാജേന്ദ്രന്‍ പറയുകയുണ്ടായി. അതോടെയാണ് നിധിയ്‌ക്കൊപ്പമുള്ള ഗോസിപ്പുകള്‍ക്ക് ശക്തി പ്രാപിച്ചത്.
എന്നാല്‍ അത് വെറും വാസ്തവ വിരുദ്ധമാണെന്ന് ചിമ്പു പറയുന്നു. നിധി അഗര്‍വാളുമായി സൗഹൃദത്തില്‍ കവിഞ്ഞൊരു ബന്ധവുമില്ല. വിവാഹമാണ് എന്ന് പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ സത്യവുമില്ല. എല്ലാ വര്‍ഷവും തന്റെ വിവാഹ വാര്‍ത്തകള്‍ വരാറുണ്ട്. പല നടിമാര്‍ക്കുമൊപ്പമാണ് ഓരോ വാര്‍ത്തകളും, അതില്‍ സത്യമില്ല എന്ന് നടന്‍ പ്രതികരിച്ചതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രണയ ഗോസിപ്പ് വാര്‍ത്തകളില്‍ എന്നും നിറഞ്ഞു നിന്നിട്ടുള്ള നടനാണ് ചിമ്പു. ഐശ്വര്യ രജിനികാന്തുമായുള്ള ബന്ധമായിരുന്നു തുടക്കത്തില്‍ വന്‍ വാര്‍ത്തയായത്. അതിന് ശേഷം നയന്‍താര, തൃഷ കൃഷ്ണന്‍, ഹന്‍സിക മോട്ടുവാണി, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രണയ ഗോസിപ്പുകള്‍ വന്നിരുന്നു.
@All rights reserved Typical Malayali.
Leave a Comment