അരിക്കൊമ്പന്‍ പോയതോടെ ചക്കക്കൊമ്പന്റെ അഴിഞ്ഞാട്ടം! നാട്ടുകാരോട് കാട്ടാനക്കൂട്ടം പക വീട്ടിയത് ഇങ്ങനെ!

ചിന്നക്കനാലുകാരുടെ പേടി സ്വപ്നമായിരുന്നു അരി കൊമ്പൽ. എന്നാൽ ഇന്നലയോടെ അരിക്കൊമ്പനെ ചിന്നക്കനാൽ നിന്നും പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയതോടെ വലിയ ആശ്വാസത്തിലായിരുന്നു നാട്ടുകാർ. എന്നാൽ ആശ്വാസത്തിന് ഒരു ദിവസത്തെ പോലും ആയുസ്സ് ഉണ്ടായില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അരിക്കൊമ്പനെ കൊണ്ടുപോയത് ചിന്നക്കനാലിലെ കാട്ടാനക്കൂട്ടത്തിന് സഹിക്കാൻ കഴിഞ്ഞിട്ടില്ല. അരികൊമ്പൻ്റെ കൂട്ടാളികളായ ആനക്കൂട്ടം അരികൊമ്പൻ പിടിയിലായ ചിന്നക്കനാൽ സിമൻറ് പാലത്തിനുസമീപം നിലയുറപ്പിച്ചു.

മാത്രമല്ല അക്രമാസക്തരായി കാട്ടാനക്കൂട്ടം നാട്ടാകാരുടെ വീടുകൾ തകർക്കുന്നതിലേക്കും കാര്യങ്ങളെത്തി. വിളക്കു മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ വീടാണ് തകർത്തത്. കാട്ടാന കൂട്ടത്തിക്ര കൊമ്പനും ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു ആക്രമണം. ആക്രമണകാരിയായ അരികൊമ്പനെ പിടികൂടിയ ശേഷം ഒരു കൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടം ആണ് രാജൻ്റെ വീട് തകർത്തത്. സംഭവസമയത്ത് ഷെഡിൽ ആരുമുണ്ടായിരുന്നില്ല. കാട്ടാന കൂട്ടത്തിൽ ചക്ക കൊമ്പനും ഉണ്ടായിരുന്നു. അരിക്കൊമ്പനൊപ്പം പ്രദേശത്തുണ്ടായിരുന്ന ആനകളിൽ ഒന്നാണ് ചക്കകൊമ്പൻ.അരികൊമ്പനെ കൊണ്ടുപോയ സാഹചര്യത്തിൽ മറ്റ് ആനകൾ അക്രമകാരികളായെന്ന് നാട്ടുകാർ പറയുന്നു. അരികൊമ്പനെ കൊണ്ട് പോയതോടെ കാട്ടാന ആക്രമണത്തിന് അറുതി ആകും എന്ന് നാട്ടുകാർ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് മദപ്പാടിലുള്ള ചക്ക കൊമ്പനും സംഘവും ആക്രമണം നടത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *