കണ്ണുനിറഞ്ഞ് കേരള ക്കര..!! അരിക്കൊമ്പന് കാട്ടില്‍ സംഭവിച്ചത് കണ്ടോ

കഴിഞ്ഞ ദിവസമാണ് ചിന്നക്കനാലിനെ വെറുപ്പിച്ച അരികൊമ്പൻ എന്ന കാട്ടാനയെ പ്രത്യേക സംഘം കുമളി പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റിയത്. ഇപ്പോഴിതാ പുതിയ സ്ഥലത്തെത്തിയ അരികൊമ്പൻ്റെ പുതിയ വിവരങ്ങളാണ് പുറത്തെത്തുന്നത്. ചിന്നക്കനാലിൽ നിന്ന് ലോറിയിൽ കയറ്റി പെരിയാർ ടൈഗർ റിസർവിലേക്ക് വരുന്നതിനിടെ അരിക്കൊമ്പൻ്റെ തുമ്പികൈയ്ക്ക് പരിക്കേറ്റിരുന്നു. സാമാന്യം ആഴത്തിലുള്ളതാണ് മുറിവ്. ചിന്നക്കനാലിൽ നിന്ന് ലോറിയിൽ കയറ്റിയ സമയത്തോ, യാത്രക്കിടയിലോ ആയിരിക്കാം പരിക്കേറ്റത് എന്നാണ് നിഗമനം.ഇത് ഉണങ്ങാൻ നൽകിയ മരുന്ന് നൽകിയ ശേഷമാണ് ആനയെ ലോറിയിൽ നിന്ന് കാട്ടിലേക്ക് ഇറക്കിവിട്ടത്. വനത്തിൽ പല സ്ഥലത്തായി വീപ്പകളിൽ മരുന്നു ചേർത്ത വെള്ളം വച്ചിരുന്നു. വീപ്പകളിൽ രണ്ടെണ്ണം ആന മറിച്ചിട്ടു. വിവിധ സ്ഥലങ്ങളിലായി പുല്ലു വച്ചിരുന്നെങ്കിലും എടുത്തില്ല. തുറന്നുവിട്ട സ്ഥലത്ത് മൂന്ന് കിലോ മീറ്റർ പരിധിയിലാണ് ആന ഇപ്പോഴും തുടരുന്നത്.6 ആനകളുടെ കൂട്ടം സമീപത്തെത്തിയെങ്കിലും അരിക്കൊമ്പൻ പിന്മാറി. വെറ്റിനറി ഡോക്ടർ ഉൾപ്പെടെ എട്ടംഗ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. താൻ കടന്നുപോയിരുന്ന പാതകളോ സ്ഥലങ്ങളോ ഒന്നും ഇതല്ലെന്നും, പുതിയ സ്ഥലമാണെന്നും അരിക്കൊമ്പൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ആനയിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നുണ്ട്.

അതേസമയം അരി കൊമ്പൻ എത്തിയപ്പോൾ കുമളിയിലെ ജനങ്ങളുടെ പ്രതികരണം വനംവകുപ്പ് ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തി. അരി കൊമ്പൻ എത്തുമ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്നു എതിർപ്പ് ഉണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഇതു മുന്നിൽ കണ്ട് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും, വൻ പോലീസ് സംഘം സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പൂജകൾ നടത്തിയും ആരതി ഉഴിഞ്ഞുമാണ് ജനങ്ങൾ അരികൊമ്പനെ പെരിയാറിലേക്ക് വരവേറ്റത്. അതേസമയം അരിക്കൊമ്പൻ ശാന്തനാണെന്നും, തേക്കടി വനത്തിലെ പുതിയ ആവാസ മേഖലയോട് ഇണങ്ങി തുടങ്ങിയെന്നുമാണ് വനം വകുപ്പ് നൽകുന്ന വിവരം.വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മയക്കം വിട്ട ആന ഊർജ്ജസ്വലനായി.പിന്നാലെ ദൗത്യസേനയ്ക്ക് നേരെ പാഞ്ഞടുത്തെങ്കിലും കരുതലോടെ നിന്നിരുന്ന സംഘം ഉൾക്കാട്ടിലേക്ക് തുരത്തി. ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളറിൽ നിന്ന് ലഭിക്കുന്ന സിഗ്നൽ വഴി വനപാലകർ നിരീക്ഷിക്കുന്നുണ്ട്. ആദ്യ വിവരമനുസരിച്ച് ഒന്നര കിലോ മീറ്ററിലധികം സഞ്ചാരപാത പിന്നിട്ടു. ആനയുടെ ആരോഗ്യസ്ഥിതിതികരമാണ്. സീനിയർ ഓട ഭാഗത്താണ് ആന ഇപ്പോഴുള്ളത്. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെയെത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *