ഒളിച്ചോട്ടവും വിവാഹവും, യൂട്യൂബില്‍ ലക്ഷങ്ങള്‍ വരുമാനം വാങ്ങുന്ന ദമ്പതികള്‍; ഏഴാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ചിന്നുവും രാജേഷും
ചിന്നു രാജേഷിനെ അറിയാത്ത സോഷ്യല്‍ മീഡിയ പ്രേമികള്‍ ഉണ്ടായിരിക്കില്ല. ജീവിതത്തിലെ ഓരോ മുഹൂര്‍ത്തവും ആഘോഷമാക്കുന്ന താര ജോഡികളാണ് ചിന്നു രാജേഷ്.ടിക്ക് ടോക്ക് വീഡിയോസിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് സുപരിചിതരാകുന്നത്. പിന്നീട് ടിക്ക് ടോക്ക് ബാന്‍ ചെയ്തപ്പോള്‍ യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും സജീവമായി.യൂട്യൂബില്‍ ലക്ഷ കണക്കിന് സമ്പാദിക്കുന്ന താരജോഡികളാണ് ഇരുവരും. ഇവരുടെ ഒളിച്ചോട്ട വിവാഹം മുതല്‍ ജീവിതത്തിലെ ഓരോ കാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെയായിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കണ്മണി പിറന്നത്. അതിന്റെ ആഘോഷവും, നീലുകെട്ട് ചടങ്ങും, ഫോട്ടോഷൂട്ടും എല്ലാം സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചു.ഇപ്പോഴിതാ, ഏഴാം വിവാഹ വാര്‍ഷികം ആഘോഷിച്ച് എത്തിയിരിക്കുകയാണ് രണ്ടു പേരും. ബ്രൈറ്റ് ആയി ഫോട്ടോഷൂട്ട് നടത്തി, അതിന്റെ ചിത്രങ്ങളും പങ്കുവച്ചു.
ഏഴാം വിവാഹ വാര്‍ഷികത്തില്‍ കുഞ്ഞും കൂടെയുണ്ട് എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് രാജേഷ് ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്.എന്റേതായിരിക്കുന്നതിന് നന്ദി ചിന്നൂ, ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന് നമ്മുടെ കുഞ്ഞിനെ എനിക്ക് സമ്മാനിച്ചതില്‍ നന്ദിയുണ്ട്. അതുകൊണ്ട് തന്നെ ഈ വിവാഹ വാര്‍ഷികം സ്പെഷ്യലാണെന്നാണ് രാജേഷ് പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment