ഒരിക്കലും എനിക്ക് മതിമറന്ന് സന്തോഷിക്കാൻ ആയിട്ടില്ല, എന്നും സങ്കടം കൂടെയുണ്ടാകും; ഡാഡിയെ മിസ് ചെയ്യാറുണ്ട്!

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രക്ക് കഴിഞ്ഞദിവസമായിരുന്നു പിറന്നാൾ. നാല് പതിറ്റാണ്ട് നീണ്ട സിനിമാ സംഗീത ജീവിതത്തിലൂടെ ചിത്ര ഇന്നും വിസ്മയിപ്പിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര. നിഷ്കളങ്കമായ ചിരിയും, എളിമയും ലാളിത്യവുമാണ് താരത്തിന്റെ മുഖമുദ്ര. ഇപ്പോഴിതാ താരത്തിന്റെ മുൻകാല അഭിമുഖം ആണ് വീണ്ടും സമൂഹമധ്യമങ്ങളിൽ നിറയുന്നത്.

സംഗീതത്തിന് ഭാഷാഅന്തരം ഇല്ലെന്നു പറയും എങ്കിലും തുടക്കസമയത്ത് ഹിന്ദിയിൽ അത് നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് കെ എസ് ചിത്ര. നമ്മൾ പാടുന്ന സമയത്ത് നല്ല പോലെ പാടി അടുത്ത വട്ടം ഉറപ്പായും വരണം എന്നുപറഞ്ഞു പിരിഞ്ഞുപോരുന്ന സംഭവങ്ങൾ ഉണ്ട്. എന്നാൽ ആ പടം റിലീസ് ചെയ്യുമ്പോൾ നമ്മുടെ പാട്ട് അതിൽ ഉണ്ടാകില്ല. അത് വേറെ ആരെങ്കിലും ആകും പാടിയിട്ടുണ്ടാവുക. അങ്ങനെ കുറെ അനുഭവങ്ങൾ എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട് ഞാൻ.

ഹിന്ദിയിലെ കണക്ക് നോക്കിയാൽ ഇപ്പോൾ ഇറങ്ങിയ ഗാനങ്ങളെക്കാൾ കൂടുതൽ ഞാൻ എത്രയോ പാട്ടുകൾ പാടിയിട്ടുണ്ടെന്നോ. പക്ഷെ പലതും വന്നിട്ടില്ല. ദുഃഖം തോന്നാറുണ്ട്. അതിൽ ഏറ്റവും അധികം ചമ്മൽ വന്നിരിക്കുന്നത് അഭിമുഖങ്ങളിൽ നമ്മൾ ഈ സിനിമയിൽ പാടിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടും ആ ഗാനം അതിൽ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ആണ്. ഞാൻ അപ്പോൾ നുണ പറഞ്ഞപോലെ ആകില്ലേ- ചിത്ര ചോദിക്കുന്നു.

നമ്മുടെ തലയിൽ വിധിച്ച പോലെ കാര്യങ്ങൾ നടക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഞാൻ ഉണ്ണേണ്ട അരിമണിയിൽ എന്റെ പേര് വിധിച്ചു വച്ചിട്ടുണ്ടാകും എന്ന് പറയുന്ന പോലെ എനിക്ക് വരേണ്ട പാട്ടുകൾ എനിക്ക് വരും എന്ന് വിശ്വസിക്കുന്നു.

ഇന്ത്യയിലെ ഒരു വലിയ ഗായിക എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. ആരും കുറ്റപ്പെടുത്താത്ത രീതിയിൽ പാടണം, മരിക്കുന്ന അന്ന് വരെ പാടണം എന്ന് മാത്രമേ എനിക്ക് ആഗ്രഹം ഉള്ളൂ.

ശബ്ദം സൂക്ഷിക്കാൻ വേണ്ടി ആകെ ചെയ്യുന്നത് തണുത്ത സാധനങ്ങൾ ഒന്നും കഴിക്കാറില്ല. പിന്നെ പുളി ഉള്ള സാധനങ്ങൾ ഒന്നും കഴികാറില്ല. ദാസേട്ടൻ പറഞ്ഞപോലെയുള്ള ചില കാര്യങ്ങൾ പ്രാവർത്തികം ആക്കാൻ ശ്രമിക്കാറുണ്ട്. എസ്പിബി സാർ പറയും തണുത്ത വെള്ളം കുടിച്ചുനോക്കൂ എന്ത് സംഭവിക്കും എന്ന് നോക്കാം എന്ന്. പക്ഷേ എനിക്ക് അപ്പോൾ തൊണ്ടക്ക് പ്രശ്നം ആകും. പിന്നെ നമ്മൾ വളർന്നുവന്ന രീതി പോലെ ഇരിക്കും. സൈക്കളോജിക്കൽ പരമായും ചില കാര്യങ്ങൾ ഇതിലുണ്ട്. തണുത്ത വെള്ളം കുടിച്ചിട്ട് പാടുന്ന ഒരുപാട് ആളുകൾ ഉണ്ട്- ഞാൻ പിന്നെ കെറ്റിൽ ഒക്കെ കൂടെ കൊണ്ട് നടക്കുന്ന ആളാണ്. കാറ്റ് അടിക്കാതെയും, വെയിൽ കൊള്ളാതെയും നോക്കാറുണ്ട്.

ജീവിതത്തിൽ സന്തോഷം ഉണ്ടായിട്ടുണ്ട് എങ്കിൽ അതിന്റെ ഒപ്പം ദുഃഖം, ഉറപ്പായും എനിക്ക് ഉണ്ടായിട്ടുണ്ട്., അതുകൊണ്ടുതന്നെ മതിമറന്നു സന്തോഷിക്കാൻ ഉള്ള ഒരു അവസരം പോലും ജീവിതത്തിൽ എനിക്ക് ഉണ്ടായിട്ടില്ല. ആദ്യത്തെ നാഷണൽ അവാർഡ് കിട്ടുമ്പോൾ അച്ഛൻ അത്രയും ഗുരുതരമായി ഇരിക്കുകയായിരുന്നു. ആദ്യം എനിക്ക് അവാർഡ് കിട്ടിയപ്പോൾ ഡാഡിയുടെ എക്സ്പ്രെഷൻ ഇപ്പോഴും ഓർമ്മയുണ്ട്- ഡാഡി ഇന്നും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നിപ്പോകാറുണ്ട്- ചിത്രയുടെ ഒരു പഴയകാല അഭിമുഖം ആണ് വീണ്ടും വൈറലായി മാറുന്നത്.

ഭർത്താവ് മാത്രമല്ല, എന്റെ മകളും വളരെ അഡ്ജസ്റ്റബിൾ ആയിരുന്നു എന്നൊരിക്കൽ ചിത്ര പറഞ്ഞിരുന്നു. മകൾ ജനിച്ച ശേഷവും എനിക്ക് പാട്ടു പാടാൻ സാധിച്ചു. ഒരമ്മയെന്ന നിലയിൽ ഞാൻ എന്റെ മകൾക്ക് എല്ലാം മനസ്സിലാകണം എന്ന രീതിയിലാണ് ഞാൻ കാര്യങ്ങൾ ഒരുക്കിയത്- ചിത്ര പറഞ്ഞു. മാത്രമല്ല, മകളുടെ സ്ഥാനത്തു മറ്റൊരാളെ കാണാൻ സാധിക്കാത്തതു കൊണ്ടാണ് ദത്തെടുക്കാൻ പോലും ചിന്തിക്കാത്തത് എന്നും താരം പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *