ഈ മോന്‍ പറഞ്ഞത് കേട്ട് ആലപ്പുഴ കളക്ടര്‍ ചെയ്തത് കണ്ടുനിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞ നിമിഷം വീഡിയോ

വീണ്ടും കരുതലൊരുക്കി കളക്ടർ മാമൻ രക്ഷിതാവിനെ നഷ്ടപ്പെട്ട കുട്ടിയെ പഠനത്തിന് ചേർത്ത് വി ആർ കൃഷ്ണ തേജ.മാവേലിക്കര സ്വദേശിയായ കുട്ടിയെ പഠനത്തിനു ചേർന്ന് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. കൊവിഡ് ബാധിച്ചു മാതാപിതാക്കളിൽ ഒരാളെ കുട്ടിക്ക് നഷ്ടമായിരുന്നു.മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട കുട്ടിക്ക് തുണയായി ആലപ്പുഴ ജില്ലാ കളക്ടർ.ജില്ല കളക്ടർ നേരിട്ടെത്തി കുട്ടിയെ പഠനത്തിനു ചേർത്തു.
മാവേലിക്കര സ്വദേശിയായ കുട്ടിക്കാണ് കളക്ടറുടെ കരുതൽ.ആലപ്പുഴ: കൊവിഡ് ബാധിച്ചു മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട കുട്ടിക്ക് തുണയായി ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. മാവേലിക്കര സ്വദേശിയായ കുട്ടിക്ക് ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിന് പ്രവേശനം നൽകി. ജില്ല കളക്ടർ നേരിട്ടെത്തിയാണ് കുട്ടിയെ പഠനത്തിനു ചേർത്തത്.രക്ഷിതാവിനെ നഷ്ടപ്പെട്ടതോടെ ജീവിതച്ചെലവിന് വഴിമുട്ടിയ കുട്ടി പഠനം ഉപേക്ഷിച്ച് ചെറിയ തൊഴിലുകൾക്കു പോകുകയായിരുന്നു. വീ ആർ ഫോർ ആലപ്പി പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് വിദ്യാർഥിക്ക് പഠനത്തിനുള്ള പ്രവേശനം നൽകിയത്. പഠനത്തിന് ശേഷം ജില്ലയിലെ സ്വകാര്യ റിസോർട്ടിൽ ഇന്റേൺഷിപ്പിനുള്ള അവസരും ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം കുട്ടിക്ക് മികച്ച ജോലി ലഭിക്കാനുള്ള സൗകര്യവും ഒരുക്കി നൽകും.

കൃഷ്ണ തേജ 2018 ൽ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി തുടക്കമിട്ട ഐആം ഫോർ ആലപ്പി പദ്ധതിയാണ് വീ ആർ ഫോർ ആലപ്പിയെന്ന കൂട്ടായ്മയിലൂടെ വിപുലപ്പെടുത്തുന്നത്. സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങി വിവിധ തലങ്ങളിൽ ഉള്ളവരെ ഉൾപ്പെടുത്തിയാണ് വീ ആർ ഫോർ ആലപ്പിയെന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചത്.ഇഷ്ടപ്പെട്ട ബൈക്ക് കണ്ടാൽ മോഷ്ടിക്കും, 200 ഓളം കേസ്; വിരമിക്കാൻ തീരുമാനിച്ചപ്പോൾ ബിനുവിന് വീണ്ടും കുരുക്ക്എല്ലാ വിഭാഗം ജനങ്ങളുടേയും പുനരധിവാസമാണ് വീ ആർ ഫോർ ആലപ്പി കൂട്ടായമയിലൂടെ ലക്ഷ്യമിടുന്നതെങ്കിലും കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കാണിപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇത്തരത്തിൽ ജില്ലയിൽ 273 കുട്ടികളാണുള്ളത്. പ്രത്യേക സർവേ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. കുട്ടികൾക്കാവശ്യമായ വിദ്യാഭ്യാസം, തൊഴിൽ, ഉപജീവനം, ആരോഗ്യം സംരക്ഷണം, ചികിത്സ സഹായം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കൊവിഡ് കാരണം മാതാപിതാക്കളെ നഷ്ടപെട്ട കുട്ടികൾക്ക് ഇത്തരത്തിൽ മികച്ച വിദ്യാഭ്യാസവും അതുവഴി തൊഴിലും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യ ഘട്ടമായി നടത്തുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *