ഹിന്ദുവിന്‍റെ ശക്തി അവര്‍ അറിയണം വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഭരണകൂടം ഇവിടെ വരണം തുറന്നടിച്ച് ദേവന്‍ രംഗത്ത്

ദേവൻ എന്ന നടൻ നമ്മൾക്ക് വളരെ പരിചിതനായ നടനാണ്, ഒരുപാട് സിനിമകൾ നായകനായും സഹതാരമായും തിളങ്ങിയ ദേവൻ ഇപ്പോൾ പൊതുപ്രവർത്തന രംഗത്തും വളറെ സജീവമാണ്. ശബരിമലയിലേക്ക് കാനനപാതയിലൂടെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ദേവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്. ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മളെന്നും 2026ൽ വിശ്വാസികൾ ഭരിക്കുന്ന ഒരു ഭരണകൂടം ഇവിടെ വരണമെന്നും അതിനായി പ്രവർത്തിക്കണമെന്നും ദേവൻ പറയുന്നു.

നൂറ്റാണ്ടുകൾക്ക് മുമ്പ് സാക്ഷാൽ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള യാത്രയാണ് നമ്മള്‍ ഇനി നടത്തുന്നത്. അതിനും പലതിനും ഭരണകൂടം ഇവിടെ വിലക്കുണ്ടാക്കുകയായിരുന്നു. ന്യൂനപക്ഷമായ ചില അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മൾ. 70 വർഷമായി നമ്മൾ കരയുന്നു. ഹിന്ദു ഐക്യം വേണമെന്ന് നമ്മൾ എത്രയോ കാലങ്ങളായി ആഗ്രഹിക്കുന്നു. അതിനായി യാത്രയോ പ്രക്ഷോഭമോ ഒന്നും കൊണ്ട് ഒരു കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ.

വിശ്വാസി ഭരിക്കുന്ന നാടകണം കേരളം. അവിശ്വാസികൾ തോൽക്കണം. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും അല്ലെങ്കിൽ എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം. ഇവിടെ പലരും പറയുന്നത് അവർ നമ്മളെ മണ്ടൻമാരാക്കുന്നു എന്നാണ്. അവരല്ല മണ്ടൻമാർ നമ്മളെ മണ്ടൻമാരാക്കുന്ന നമ്മളാണ് മണ്ടൻമാർ. ഒരു ഹിന്ദുവിന്റെ ശക്തി എന്താണെന്ന് അവർ അറിയണം. നമ്മുടെ പ്രാധാന്യം അറിയാതെ, മഹത്വം അറിയാതെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം.

നമ്മുടെ പ്രാധാന്യം അറിയാതെ, മഹത്വം അറിയാതെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധര്‍മ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് പുതിയൊരു ഭരണസംവിധാനത്തിലേക്കാക്കട്ടെ. ഭരണമാറ്റം സ്വപ്നം കണ്ട് പ്രവര്‍ത്തിക്കാം. സ്ത്രീ പ്രവേശനത്തെ പറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ എന്തുമാത്രം നമ്മള്‍ സഹിച്ചു. ഈ പുതിയ പാത നമുക്ക് ഏവർക്കും ഒരു വഴികാട്ടിയാകും അതോടൊപ്പം പുതിയൊരു ശക്തി ലഭിക്കട്ടെ. ഈ പാത വലിയൊരു ദൗത്യത്തിലേക്കാകട്ടെ, എന്നും ദേവൻ പറയുന്നു.

ശബരിമലയിലേക്ക് കരിമല വഴിയായുള്ള കാനനപാതയിലൂടെ തീർഥാടനം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുപോലെ തന്നെ ഭരണ കൂടം ഏർപെടുത്തിയിരുന്ന വിലക്ക് ലംഘിച്ച് അയ്യപ്പഭക്തരുമായി കാനന പാതയിലൂടെ ശബരിമല യാത്ര നടത്തുകയും ചെയ്തു. ദേവന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *