ഒട്ടും ചേരാത്ത ജാതകം, കല്യാണം കഴിക്കരുത് എന്ന് പറഞ്ഞു; ജീവിതത്തില്‍ ഏറ്റവും മോശം സമയത്ത് വന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് ഫീനിക്സ് കപ്പിള്‍, ദേവു വീണ്ടും അമ്മയാവുന്നു!
സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് ഫീനിക്സ് കപ്പിളിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ജീവിതത്തിലെ ഏറ്റുവും വലിയ പ്രതിസന്ധി ഘട്ടം അതിജീവിച്ചുവന്ന കപ്പിള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമായി. കുഞ്ഞ് പിറന്നതും, അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ദേവുവും ഗോകുലും തങ്ങളുടെ ഫോളോവേഴ്സുമായി പങ്കുവച്ചിരുന്നു.
എന്നാല്‍ അന്ന് അനുഭവിച്ച പ്രശ്നങ്ങളെക്കാള്‍ കൂടുതല്‍ വേദന അനുഭവിയ്ക്കുന്ന സമയമാണ് ഇത് എന്ന് ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍ ദേവുവും ഗോകുലും പറഞ്ഞിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ അത്യാവശ്യമുണ്ട്, പക്ഷേ സ്നേഹിക്കുന്നവരുടെ അടുത്തുനിന്നും ഉണ്ടായ തിരിച്ചടി സഹിക്കാന്‍ പറ്റുന്നില്ല എന്നൊക്കെയാണ് ദേവു കഴിഞ്ഞ വീഡിയോയില്‍ പറഞ്ഞത്. ദൈവത്ത ഏറ്റവും കൂടുതല്‍ വിളിക്കുന്ന സമയമാണിത്, വിശ്വസിക്കുന്ന ദൈവം ഞങ്ങളെ കൈവിടില്ല എന്നൊക്കെ ദേവു പറയുന്നുണ്ട്.
ജാതകം നോക്കാതെയാണ് ഞങ്ങള്‍ വിവാഹം ചെയ്തത്. ഗോകുലിന്റെ വീട്ടില്‍ നോക്കിച്ചപ്പോള്‍ ഒട്ടും പൊരുത്തം ഉണ്ടായിരുന്നില്ല, ചേരാന്‍ പാടില്ലാത്ത ജാതകം എന്നാണ് പറഞ്ഞത്. പക്ഷേ ഞങ്ങള്‍ക്ക് അതൊരു വിഷയമേ അല്ല. ഞാനും ഗോകുലും തമ്മില്‍ നല്ല പൊരുത്തമാണ്. എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ക്ക് ഞങ്ങളുണ്ട്, അത് മതിയല്ലോ അതാണ് സന്തോഷം. ഏറ്റവും മോശം അവസ്ഥയിലൂടെ പോകുകയാണ് എന്ന് പറയുമ്പോഴും എന്താണ് കാരണം എന്ന് ദേവു വ്യക്തമാക്കിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ആ വേദനയ്ക്കിടയിലും ഉള്ള ഒരു സന്തോഷ വാര്‍ത്തയാണ് ദേവുവും ഗോകുലും പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, ദേവു വീണ്ടും അമ്മയാവാന്‍ പോകുന്നു. കുടുംബ ചിത്രത്തിനൊപ്പം, വയറില്‍ കൈ വച്ച് ദേവു പറഞ്ഞു, ‘അതെ, എന്റെയുള്ളില്‍ ഞാന്‍ ഒന്ന് മറച്ചുവച്ചിട്ടുണ്ട്’ എന്ന്. ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റ് പോസ്റ്റിന് താഴെ നിറയുന്നു. പ്രശ്നങ്ങള്‍ എല്ലാം മാറി സന്തോഷമുള്ള ജീവിതം ഉണ്ടാവട്ടെ എന്നാണ് ചിലരുടെ ആശംസകള്‍.
@All rights reserved Typical Malayali.
Leave a Comment