‘‘അച്ഛനിപ്പോള്‍ എന്നെക്കുറിച്ചോര്‍ത്ത് പ്രൗഡാണ്, ഒരിക്കല്‍ വീട്ടില്‍ നിന്ന് പുറത്താക്കിയ അച്ഛൻ ഇന്ന് എന്നോട് വീട്ടില്‍ ഇരിക്കാൻ പറയുന്നു….’’ ധ്യാന്‍ ശ്രീനിവാസന്‍
മലയാള സിനിമാപ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കും ഏറെയിഷ്ടമുള്ള ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോഴിതാ അച്ഛനും അമ്മയും തന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ഒരിക്കല്‍ പുറത്താക്കിയ അച്ഛനിപ്പോള്‍ വീട്ടിലിരിക്കാന്‍ പറയുന്നുവെന്നും പറയുകയാണ്.
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. താരത്തിന്റെ മക്കള്‍ രണ്ടുപേരും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിപ്പെട്ടവരാണ്. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ അഭിനയത്തേക്കാളേറെ സംവിധാനത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇളയമകന്‍ ധ്യാന്‍ ശ്രീനിവാസനും അഭിനയവും സംവിധാനവുമൊക്കെയായി തിരക്കിലാണ്. എല്ലാ മാസവും ധ്യാനിന്റേതായി ഒരു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്.
സിനിമയെക്കാളുപരി അഭിമുഖത്തിലൂടെയാണ് ധ്യാനിനെ പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെട്ടു തുടങ്ങിയത്. സിനിമയില്‍ വന്നശേഷം ധ്യാൻ നല്‍കിയ അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറി. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് ധ്യാൻ തുറന്ന് പറയാറുള്ളത്. ഉപരി പഠനത്തിനായി ചേർന്നപ്പോള്‍ മുതലുള്ള കഥകളും ചെന്നൈ ജീവിതം വഴി കിട്ടിയ അനുഭവങ്ങളുമെല്ലാം താരം പറഞ്ഞിട്ടുണ്ട്. പ്രതിച്ഛായ ഭയവുമില്ലാതെ തന്റെ ജീവിതത്തിലെ കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ രീതികളൊന്നും തിരുത്താൻ ധ്യാന്‍ തയ്യാറല്ല.
ഇപ്പോഴിതാ ഇത്രമാത്രം ജീവിത കഥകള്‍ ഈ ചെറുപ്രായത്തില്‍ തന്നെ പറയാൻ കഴിയുന്നതിന്റെ കാരണം പറയുകയാണ് ധ്യാന്‍.
‘‘നമ്മള്‍ ജീവിക്കുന്ന രീതി അനുസരിച്ചാണ് അതെല്ലാം ഇരിക്കുന്നത്. എങ്ങനെ ജീവിച്ചുവെന്നതെല്ലാം അനുസരിച്ചിരിക്കും. ഇരുപത് വയസൊക്കെയായപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെടുന്നു. പിന്നീട് കുത്തഴിഞ്ഞ ജീവിതം… എനിക്ക് മുന്നോട്ട് വെക്കാൻ ഒന്നുമില്ലല്ലോ. ഞാൻ പറഞ്ഞ കഥകളിലെല്ലാം എന്റെ പോക്രിത്തരമൊക്കെയാണ്. അച്ഛനേയും അമ്മയേയും ഒരുപാട് വിഷമിപ്പിച്ച മകനാണ് ഞാൻ. പക്ഷെ ഇപ്പോള്‍ അവർ എന്നെ കുറിച്ച് ഓർത്ത് പ്രൗഡാണ്.
കാരണം ഞാൻ ഡെയ്ലി പണിക്ക് പോവുന്നുണ്ടല്ലോ. കഴിഞ്ഞ തവണ ഞാൻ വീട്ടില്‍ പോയപ്പോള്‍ അച്ഛനോട് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ കുറച്ച് ദിവസം ഡേറ്റുണ്ടാകുമോയെന്ന് അച്ഛൻ ചോദിച്ചു. ഏത് പടമാണ് അച്ഛാ… എന്നാണ് ഞാൻ ഉടനെ ചോദിച്ചത്. എന്നാല്‍ അച്ഛൻ പറഞ്ഞ മറുപടി പടത്തിന് വേണ്ടി ചോദിച്ചതല്ല വീട്ടിലിരിക്കുമോയെന്ന് അറിയാൻ ചോദിച്ചതാണെന്നാണ്. അവർക്ക് എന്നെ കാണാൻ വേണ്ടി.
അതുപോലെ ഇതേ അച്ഛനാണ് പണ്ട് എന്നെ വീട്ടില്‍ നിന്നും പുറത്താക്കിയത്. ഇന്ന് അതേ അച്ഛൻ എന്നെ വിളിച്ചിട്ട് വീട്ടില്‍ ഇരിക്കാൻ പറയുന്നു. എന്തൊരു മാറ്റമാണെന്ന് നോക്കൂ. എന്നെ വീട്ടില്‍ നിന്ന് ഒരിടയ്ക്ക് പുറത്താക്കിയതായിരുന്നു. സിനിമയില്‍ വരണമെന്ന് പറഞ്ഞതിനാണ് പുറത്താക്കിയത്.
എന്നാല്‍ ഇന്ന് അതേ സിനിമയില്‍ ഏറ്റവും കൂടുതല്‍ പടങ്ങള്‍ ചെയ്യുന്നൊരാളാണ് ഞാൻ. എന്റെ ഒരു റിവഞ്ചായിരുന്നു ഇത്. വീട്ടില്‍ നിന്ന് പുറത്താക്കിയശേഷം വളരെ കഷ്ടപ്പെട്ടാണ് ചെന്നൈയിലേക്ക് ഞാൻ പോയത്. അവിടെ നിന്നും വളരെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഇതിനെ ഹാർഡ് വർക്കെന്ന് പറയാൻ പറ്റില്ല. സ്മാർട്ട് വർക്കെന്ന് പറയാം.
സിനിമയില്‍ ഡിസിപ്ലിൻ വേണം. എല്ലാവരോടും നന്നായി പെരുമാറണം. എല്ലായിടത്തും ഞാൻ ഒരുപോലെയാണ് നില്‍ക്കുന്നത്. അച്ഛനൊന്നും എനിക്ക് സപ്പോർട്ടായിരുന്നില്ല…’’ ധ്യാന്‍ പറയുന്നു. ഈ വർഷം റിലീസ് ചെയ്തതില്‍ ധ്യാനിന്റെ ഏറ്റവും ഹിറ്റായ സിനിമ വർഷങ്ങള്‍ക്കുശേഷമാണ്. മറ്റുള്ള സിനിമകള്‍ മിക്കതും പരാജയപ്പെട്ടിരുന്നു.
@All rights reserved Typical Malayali.
Leave a Comment