ആ ബന്ധത്തിന്റെ തുടക്കം അങ്ങനെയാണല്ലേ; ദിലീപ് വഴക്കുപറഞ്ഞിട്ടും കലാപരിപാടികൾ നിർത്തിയില്ല; ചക്കി- മീനൂട്ടി ബന്ധം
സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർ തമ്മിലുളള സൗഹൃദം അത് അത്ര പുതുമയുള്ള കാര്യം ഒന്നുമല്ല പ്രേക്ഷകർക്ക്. എന്നാൽ അവരുടെ കുടുംബക്കാർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അധികമാർക്കും വലിയ അറിവുണ്ടാകില്ല.
ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധം നല്ല തീവ്രതയിൽ എത്തണം എങ്കിൽ എത്രത്തോളം ആത്മാർത്ഥമായിരിക്കും ആ ബന്ധം എന്നാണ് ആലോചിക്കേണ്ടത്. അത്തരത്തിൽ ഉള്ള ഒരു അഭേദ്യമായ ബന്ധമാണ് ദിലീപിനും ജയറാമിനും ഇടയിൽ ഉള്ളത്. പണ്ട് സ്റ്റേജുകളിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ തുടങ്ങിയ ബന്ധമാണ് ജയറാം- ദിലീപ് താരങ്ങൾക്ക് ഇടയിൽ ഉള്ളത്.
ഇരുവരും തമ്മിൽ ഒരുപാട് ചിത്രങ്ങൾ ഒന്നും ഇല്ലെങ്കിലും കുടുംബം തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതക്ക് ഒരു കുറവുമില്ല അന്നും ഇന്നും. അടുത്തിടെ ആയിരുന്നു മാളവിക ജയറാമിന്റെ വിവാഹം. ഗുരുവായൂരും, കൊച്ചിയിലും പാലക്കാടും ഒക്കെയായി നടന്ന വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അത്തരത്തിൽ മാളവികയുടെ വിവാഹം കൂടാൻ എത്തിയ മീനാക്ഷി ദിലീപിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.
ഒരു ചടങ്ങ് പോലും വിടാതെ അച്ഛനൊപ്പം മീനാക്ഷിയും വിവാഹവേദയിൽ നിറഞ്ഞുനിന്നു. മാളവികക്ക് ഒപ്പം മീനാക്ഷി ചേർന്നുനിന്ന് കാണുമ്പോൾ ചേച്ചി അനുജത്തി ബന്ധത്തിന്റെ തീവ്രത കൂടി മനസിലാകും.
ഇരു കുടുംബക്കാർ തമ്മിലുള്ള ആ ബന്ധം അത്രത്തോളം തങ്ങളുടെ അടുത്ത തലമുറയിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട് എന്ന് ഇവരുടെ കെമിസ്ട്രി കാണുമ്പൊൾ മനസിലാകും.
തമ്മിൽ എത്രത്തോളം അടുപ്പത്തിൽ ആണെന്ന് ഒരിക്കൽ മാളവിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതലേ മീനൂട്ടിയെ താൻ കാണുന്നതാണ്. വീട്ടിൽ ചെറുപ്പം തൊട്ടേ വരുമായിരുന്നു. അന്ന് മുതൽ തനിക്ക് ബേബി സിസ്റ്റർ ആണ് അവൾ. ചെന്നൈയിൽ ആണ് മെഡിസിന് അവൾ പഠിക്കുന്നത്. അങ്ങനെ ഇടയ്ക്കിടെ തമ്മിൽ കാണും. പിന്നെ ഹോസ്റ്റലിൽ നിന്നും ഇടയ്ക്കിടെ താൻ അവളെ ചാടിക്കും. തന്റെ ബേബി സിസ്റ്റർ ആണ് എന്നും അവൾ എന്നായിരുന്നു മാളവിക ഒരിക്കൽതുറന്നുപറഞ്ഞത്.
ദിലീപ് വിളിച്ചു വഴക്ക് പറയാറുണ്ടെന്നും എന്നാലും തങ്ങൾ കിട്ടണ അവസരം ഒക്കെ ഫൺ ആക്കി മാറ്റിയെന്നും താരം പറഞ്ഞിട്ടുണ്ട്.
ദിലീപ്- മഞ്ജു വാര്യർ- ജയറാം സ്നേഹബന്ധം മുൻപും പലകുറി ചർച്ച ആയിരുന്നു. എങ്കിലും മാളവികയുടെ വിവാഹത്തിൽ നിന്നും മഞ്ജു വാര്യർ വിട്ടുനിന്നിരുന്നു. ഇനി രഹസ്യമായി വധൂ വരന്മാരെ അനുഗ്രഹിക്കാൻ മഞ്ജു എത്തിയോ എന്ന കാര്യത്തിൽ മാത്രം വ്യക്തത ഇല്ല. അതേസമയം മകൾക്ക് മറ്റുവിഷമങ്ങൾ ഉണ്ടാകാതെ വിവാഹം കൂടാൻ മഞ്ജു വിട്ടു നിന്നു എന്നുള്ള തരത്തിൽ ചർച്ചകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.
വിവാഹ റിസ്പഷനിൽ കുടുംബസമേതം ദിലീപ് എത്തിയ രംഗങ്ങളും ഏറെ ശ്രദ്ധേയം ആയിരുന്നു. താരപുത്രി മീനാക്ഷിയുടെ ഹോട്ട് ലുക്കും, കാവ്യയുടെ ട്രഡീഷണൽ ലുക്കും എല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. കാവ്യ ധരിച്ചെത്തിയ സാരിയും ആഭരണങ്ങളും ആണ് ആരാധകർ ചർച്ച ചെയ്തത്. സ്വന്തം വിവാഹത്തിന് പോലും ഇത്രയും അണിഞ്ഞൊരുങ്ങിയില്ലെന്നും കമന്റുകൾ വന്നിരുന്നു.
@All rights reserved Typical Malayali.
Leave a Comment