പ്രണയവും വാത്സല്യവും നിറഞ്ഞ ദിലീപിന്റെ നോട്ടവും, കാവ്യയുടെ ആ ചിരിയും; എന്നും ഇതുപോലെ ചേര്‍ന്നു നില്‍ക്കുന്നതാണ് അതിന്റെയൊരു ഭംഗി എന്ന് ആരാധകര്‍
മലയാള സിനിമയെ എക്കാലത്തെയും മികച്ച ഓണ്‍സ്‌ക്രീന്‍ താര ജോഡികളാണ് കാവ്യ മാധവനും ദിലീപും. ഇപ്പോള്‍ ഓഫ് സ്‌ക്രീനിലും ഞങ്ങള്‍ ദ ബെസ്റ്റ് ആണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് രണ്ടു പേരും. ഒരുമിച്ച് പങ്കെടുക്കുന്ന വേദികളില്‍ എല്ലാം ‘സെന്‍ട്രല്‍ ഓഫ് ദ അട്രാക്ഷന്‍’ എപ്പോഴും കാവ്യയും ദിലീപും തന്നെയായിരിക്കും. ഇപ്പോള്‍ ഏറ്റവുമൊടുവില്‍, മീര നന്ദന്റെ വിവാഹത്തിന് എത്തിയപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല!
മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പമാണ് വിവാഹ റിസപ്ഷന് കാവ്യയും ദിലീപും എത്തിയത്. വന്നിറങ്ങിയതു മുതല്‍ ക്യാമറ കണ്ണുകള്‍ താര ജോഡികള്‍ക്ക് പിന്നാലെയായിരുന്നു. ഒരുമിച്ചുള്ള നടത്തവും, പരസ്പരമുള്ള കരുതലും എല്ലാം സോഷ്യല്‍ മീഡിയ ഒപ്പിയെടുത്തു. അതൊന്നും പോരാതെ, ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചു നില്‍ക്കുന്ന ഫങ്ഷന്റെ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് കാവ്യ മാധവന്‍.
ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് വൈകി ജോയിന്‍ ചെയ്ത കാവ്യ മാധവന്‍, വല്ലപ്പോഴും കൂടെയാണ് ഒരു ഫോട്ടോയോ പോസ്‌റ്റോ പങ്കുവയ്ക്കുന്നത്. അത് ഇതുപോലെ എന്തെങ്കിലും പ്രത്യേക ദിവസം വന്നെത്തുമ്പോള്‍ ആശംസയോ, സന്തോഷമോ അറിയിക്കാനായിരിക്കും. സൈഡിലൂടെ തന്റെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര ബിസിനസ്സിനുള്ള പ്രമോഷന്‍ നല്‍കാനും കാവ്യ മറക്കാറില്ല. ലക്ഷ്യയുടെ വസ്ത്രമാണ് കാവ്യ ധരിച്ചിരിയ്ക്കുന്നത്.
ചിത്രത്തിലെ ഏറ്റവും ആകര്‍ഷണം, വാത്സല്യവും പ്രണയവും നിറഞ്ഞുകൊണ്ട് ദിലീപ് കാവ്യയെ നോക്കുന്ന ആ നോട്ടം തന്നെയാണ്. കാവ്യയുടെ മുഖത്തെ ആ ചിരി ഇപ്പോഴത്തെ ഇരുവരുടെയും സന്തോഷ ജീവിതത്തെ പ്രതിഫലിപ്പിയ്ക്കുന്നു. എന്നും ഇതുപോലെ ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് അതിന്റെയൊരു ഭംഗി എന്ന് ആരാധകരും പറയുന്നു. ചിത്രം ഇതിനോടകം ദിലീപ് – കാവ്യ മാധവന്‍ ഫാന്‍സ് പേജുകളില്‍ വൈറലായിക്കഴിഞ്ഞു.
അതിനൊക്കെ അപ്പുറം, മീര നന്ദനുമായി നല്ല ഒരു സൗഹൃദ ബന്ധം സൂക്ഷിക്കുന്ന താരമാണ് കാവ്യ മാധവന്‍. ഇരുവരും ഒന്നിച്ച് ലോക്പാല്‍ എന്ന സിനിമ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സിനിമ ചെയ്യുന്നതിന് മുന്‍പേയുള്ള സൗഹൃദമാണ്. ദിലീപിന്റെ നായികയായിട്ടാണ് മീര നന്ദനും ഇന്റസ്ട്രിയില്‍ തുടക്കം കുറിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
@All rights reserved Typical Malayali.
Leave a Comment