ദിലീപ് വീണ്ടും സ്ത്രീകൾക്കെതിരെ ഉള്ള കേസിൽ പെടാൻ പോകുന്നു..!

കണ്ണൂര്‍: ഹേമാകമ്മിറ്റി രൂപീകരിക്കാനും ചലച്ചിത്ര മേഖലയില്‍ പവര്‍ബ്‌ളോക്കെന്ന പേരില്‍ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവരാനും കാരണം നടന്‍ ദിലീപ്.ജനപ്രീയ നടനെന്ന പേരില്‍ മലയാള സിനിമ ഒരുകാലത്ത് അടക്കി വാണിരുന്ന ദിലീപ് നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ ഗൂഡാലോചനയിലാണ് അകത്തായത്. ഇതോടെയാണ് മലയാള സിനിമയില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത്.

ദിലീപ് കേസില്‍ പ്രതിയായതോടെ ആദ്യഭാര്യ മഞ്ജുവാര്യരുടെ നേതൃത്വത്തിലാണ് സിനിമയിലെ അഭിനേത്രികളെ സംരക്ഷിക്കുന്നതിനായി വിമന്‍കലക്ടീവ് സിനിമയെന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചത്. ഈ കമ്മിറ്റിയംഗങ്ങള്‍ തെന്നിന്ത്യന്‍ നടി രേവതി, എഡിറ്റര്‍ ബീനാപോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണുകയും സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ കുറിച്ചും നടിമാര്‍ ചൂഷണം ചെയ്യപ്പെടുന്നതിന്റെയും വിശദമായ റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു.

2017- ഫെബ്രുവരി പതിനേഴിനാണ് കൊച്ചിയില്‍ മലയാളത്തിലെ മുന്‍നിര നായിക നടിമാരിലൊരാളെ ഷൂട്ടിങ് ലോക്കേഷനില്‍ നിന്നും മടങ്ങി വരുന്നതു വഴി ദിലീപിന്റെ ഡ്രൈവര്‍ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് ഇതെന്നായിരുന്നു പിന്നീട് പിടിയിലായ പള്‍സര്‍ സുനിയുടെ മൊഴി. അന്നത്തെ തൃക്കാക്കര എം. എല്‍. എയായ പി.ടി തോമസിന്റെ ഇടപെടലുകളാണ് കേസ് ഒതുക്കുന്നതില്‍ പൊലിസ് തടസമായത്. ശക്തമായ തെളിവുകളുടെയും ഡിജിറ്റല്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് പൊലിസ് ദിലീപിനെ അറസ്റ്റു ചെയ്തത്.

എര്‍ണാകുളം സബ് ജയിലില്‍ റിമാന്‍ഡിലായതോടെ മുന്‍നിര നായകനായ ദിലീപിന് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിയും വന്നു. കേരളമാകെ ഞെട്ടിയ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയും റിട്ട. ഐ. എ. എസ് ഉദ്യോഗസ്ഥ കെ.ബി വത്‌സലകുമാരി, നടി ശാരദ എന്നിവര്‍ അംഗങ്ങളുമായി സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒന്നേകാല്‍ കോടി ചെലവഴിച്ചു സര്‍ക്കാര്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചത്.

ഇരകളായ നടീ നടന്‍മാരെ സെറ്റുകളിലും അവരുടെ താമസസ്ഥലത്തുമെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. തങ്ങള്‍ക്കെതിരെയുളള ലൈംഗീക ചൂഷണം ചെറുത്തതിന് കുടുംബാംഗങ്ങള്‍ വരെ സൂപ്പര്‍താരങ്ങള്‍ നേതൃത്വം നല്‍കുന്ന ഇന്‍ഡസ്ട്രിയിലെ പവര്‍ബ്‌ളോക്ക് ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *