അകന്ന് മാറി നില്‍ക്കണമെന്നായിരിക്കും! തല്ല് കൂടിയിട്ടില്ലല്ലോ മാറി നില്‍ക്കുന്നത്! ഭര്‍ത്താവിനെക്കുറിച്ച് ഡിംപിള്‍ റോസ്
ഡാഡിക്കും മമ്മിക്കുമൊപ്പം ഇരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം ഡിംപിള്‍ റോസ് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായി തനിക്ക് ലഭിച്ച ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കിയിരുന്നു. മമ്മിയും ഡാഡിയുമെല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞിരുന്നു.
ഡിംപിളിന് ടീനേജ് കാലം അങ്ങനെ ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. ഫുള്‍ ടൈം ഷൂട്ടായിരുന്നു. പിന്നെ വൈകാതെ കല്യാണവും കഴിഞ്ഞു. ടീനേജേര്‍ എന്ന നിലയക്ക് ആ സമയത്ത് ഏറ്റവും നല്ല മോളായിരുന്നു ഡിംപിള്‍. ഫീല്‍ഡില്‍ ആയാലും ആരും നെഗറ്റീവ് പറയുന്നത് ഇന്നുവരെ എന്റെ കണ്ണില്‍ പെട്ടിട്ടില്ല. അതിനൊരു ഇട ഉണ്ടാക്കിയിട്ടില്ല. ഞാനും ഡാഡിയും മോളും ഒന്നിച്ചായിരുന്നു ഷൂട്ടിന് പോയിരുന്നതെന്നായിരുന്നു മമ്മി പറഞ്ഞത്.
ഒറ്റയ്ക്ക് വിടാനുള്ള പേടി കൊണ്ടായിരുന്നില്ല ഡിംപിളിന്റെ കൂടെ പോയത്. 18 വയസിലായിരുന്നു എന്റെ കല്യാണം. അന്നുമുതല്‍ എന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് ഡാഡിയാണ്. ഡാഡി എന്നെ നോക്കും, ഞാന്‍ ഡിംപിളിനെയും. ഡിംപിളിന് ഫ്രീഡം കൊടുക്കാത്തത് കൊണ്ടല്ല എനിക്ക് ധൈര്യം വേണമെങ്കില്‍ ഡാഡി കൂടെ വേണം. ഡിംപിളിനാണെങ്കില്‍ മമ്മി വേണം കൂടെ. ഞാനാണെങ്കില്‍ ഇന്നും തനിച്ച് എവിടേക്കും പോവാറില്ല, ഡാഡി കൂടെയുണ്ടാവും എന്നുമായിരുന്നു ഡെന്‍സി ടോണി പറഞ്ഞത്.
കുഞ്ചാക്കോ ബോബന്റെ ഗര്‍ര്‍ര്‍ ഒടിടിയിൽ
ബാംഗ്ലൂരില്‍ അന്‍സണ്‍ ചേട്ടന്‍ അങ്ങനെ സ്ഥിരമായി നില്‍ക്കുന്നില്ല. കുറച്ച് ദിവസം അവിടെയും ബാക്കി ഇവിടെയുമാണ്. ബാംഗ്ലൂരില്‍ സെറ്റിലാവാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്. പനയ്ക്കലിലെ ബിസിനസും ജോലിയും സ്വിച്ച് ചെയ്ത് ചെയ്യുകയാണ് അന്‍സണ്‍ ചേട്ടന്‍. പാച്ചുവിനെ അവിടെ സ്‌കൂളില്‍ ചേര്‍ത്താലും അന്‍സണ്‍ ചേട്ടന്‍ ഇങ്ങോട്ട് വരുമ്പോള്‍ ഞങ്ങള്‍ അവിടെ തനിച്ച് നില്‍ക്കേണ്ടി വരും. അത് ബുദ്ധിമുട്ടാണ്. പല സാഹചര്യങ്ങളും നോക്കിയാണ് ഞാന്‍ ഇവിടെ നില്‍ക്കാന്‍ തീരുമാനിച്ചത്. ഏതൊരു ഭാര്യഭര്‍ത്താക്കന്‍മാരെപ്പോലെ ഒന്നിച്ച് നില്‍ക്കാന്‍ തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. പക്ഷേ, ചില സാഹചര്യങ്ങളാല്‍ അത് നടക്കില്ല. കുറേനാള്‍ അകന്ന് മാറി നില്‍ക്കാനുള്ള യോഗമുണ്ടാവും ഞങ്ങള്‍ക്ക്. തല്ല് കൂടിയിട്ടല്ലല്ലോ മാറി നില്‍ക്കുന്നത്. അന്‍സന് അവിടെ സെറ്റപ്പ് ഉണ്ടാവും എന്നൊക്കെ ചില കമന്റുകള്‍ കാണാറുണ്ട്. അങ്ങനെയുള്ള കമന്റുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ചിരി വരും. അന്‍സണോടും ഇത് പറഞ്ഞ് ഞങ്ങള്‍ ചിരിക്കും. അന്‍സണ്‍ ചേട്ടനെ എനിക്ക് വിശ്വാസമാണ്.
എന്തും ഏത് സമയത്തും ചെന്ന് പറയാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് ഡാഡിയും മമ്മിയും. ഞങ്ങളുടെ പ്രായത്തിലേക്ക് ഇറങ്ങി വന്ന് സംസാരിക്കാറുണ്ട് രണ്ടാളും. എന്തിനും ഫ്രീഡമുണ്ട്. ചിന്തിച്ച് വര്‍ത്താനം പറയേണ്ട കാര്യമൊന്നുമില്ല. ഡിംപിളിന് അതേ സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു മമ്മി കൂട്ടിച്ചേര്‍ത്തത്.
@All rights reserved Typical Malayali.
Leave a Comment