മണിച്ചേട്ടനോട് ചെയ്‌തതാണ് എന്റെ ശരീരം ഇങ്ങനെ ആയതെന്ന കമന്റ് എന്നെ വല്ലാതെ തളർത്തി ..ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ..ദിവ്യ ഉണ്ണി
ഏറെ, ഏറെ വര്ഷങ്ങള്ക്ക് മുൻപേ മലയാളികൾ കേട്ട് തുടങ്ങിയ ഒരു വിവാദം ആണ് ദിവ്യ ഉണ്ണി കലാഭവൻ മണി താരങ്ങൾക്ക് ഇടയിൽ ഉള്ളത്. ഇടക്കിടക്ക് ഇതേ സംഭവം തന്നെ സോഷ്യൽ മീഡിയയിൽ വലിയ വലിയ ചർച്ചകൾക്ക് വഴിവക്കാറുമുണ്ട്. സിനിമയുടെ ഷൂട്ടിങ് സമയത്ത് മണിക്ക് ഒപ്പം അഭിനയിക്കില്ല എന്ന് ദിവ്യ പറഞ്ഞു എന്നതായിരുന്നു ആരോപണം.
കല്യാണസൗഗന്ധികം എന്ന ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കാനായിട്ടാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഇവർ തമ്മിൽ ഉള്ള ഒരു പാട്ട് സീനിൽ ഇവർ പ്രണയിക്കുന്നതായി ഒരു രംഗം ഉണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്‌ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ഏറെക്കാലമായി വരുന്ന ആരോപണം.
അടുത്തിടെ ദിവ്യ ഒരു അഭിമുഖത്തിൽ ഇതേകാര്യം പ്രതികരിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാൻ ഇല്ല കമന്റുകൾ നോക്കി വേദനിക്കുന്ന ആളല്ല താനെന്നും താൻ എന്താണ് എങ്ങനെ ആണ് എന്ന് അറിയാം എന്നും ദിവ്യ പറയുകയുണ്ടായി.
മാത്രമല്ല മണിച്ചേട്ടന്‍ പോയില്ലേ. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്.അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകള്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നും ദിവ്യ പ്രതികരിച്ചു. എന്നാൽ ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുൻപിൽ ദിവ്യ ഉണ്ണി എത്തിയിരുന്നു. അമേരിക്കയിൽ നിന്നും കുറച്ചുനാളുകൾക്ക് ശേഷം ഇളയമകൾക്കും അനുജത്തിക്കും ഒപ്പമാണ് ദിവ്യ നാട്ടിൽ എത്തിയത്.
വിശേഷങ്ങൾ പങ്കിടുന്നത് കൂട്ടത്തിൽ തൻ ഗിന്നസ് റെക്കോർഡിന് ശ്രമിക്കുന്ന കാര്യത്തെക്കുറിച്ചുകൂടി ദിവ്യ പറയുന്നുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ രൂപം മെലിഞ്ഞിരിക്കുന്നു എന്നതാണ് ഇത്തവണ സൈബർ അറ്റാക്ക് കൂടാൻ കാരണം.
മണിച്ചേട്ടനോട് ചെയ്തതിന്റെ കൊണ്ടാണ് രൂപം മെലിഞ്ഞത് എന്ന് തുടങ്ങി വളരെ മോശം കമന്റുകൾ ഇട്ടുകൊണ്ടാണ് ദിവ്യയ്ക്ക് എതിരെ അറ്റാക്ക് നടക്കുന്നത്. മണിച്ചേട്ടന്റെ പേരും വച്ച് പഴി കേൾക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി, ഇനിയെങ്കിലും വെറുതെ വിട്ടൂടെ ഈ പാവത്തിനെ എന്നുള്ള കമന്റുകളും ഇപ്പോൾ ദിവ്യയുടെ വൈറൽ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
ബാലതാരമായി സിനിമയില്‍ എത്തിയതാണ് ദിവ്യ ഉണ്ണി . 1990 കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാള സിനിമയില്‍ തിരക്കുള്ള നായിക നടിയായി നിറഞ്ഞുനിന്നു ദിവ്യ . പിന്നീട് വിവാഹം കഴിഞ്ഞു അമേരിക്കയിലേക്ക് ചേക്കേറിയ ദിവ്യ ഇന്ന് മൂന്നുകുട്ടികളുടെ അമ്മയാണ്. നൃത്തവിദ്യാലയവും അമേരിക്കയിൽ തുടങ്ങി കഴിഞ്ഞു.
@All rights reserved Typical Malayali.
Leave a Comment