വിനോദയാത്ര കഴിഞ്ഞു വന്നു ചേട്ടൻ പറയുന്ന വിശേഷങ്ങൾ കേൾക്കാൻ കാത്തിരുന്ന കുഞ്ഞുപെങ്ങൾ

വിനോദയാത്രയുടെ വിശേഷങ്ങൾ കേൾക്കാൻ കാത്തിരുന്ന മുന്നിലേക്കാണ് ജോയയുടെ ജീവൻ അറ്റ ശരീരം എത്തിയത്. അച്ഛൻ അയ്യമ്പുഴ കോടാലി കോളാട്ടുപുര ജോബിനും, അമ്മജിസ്മിക്കും, സഹോദരിമറിയയ്ക്കും പിടിച്ചുനിൽക്കാനായില്ല. വീട്ടുമുറ്റം സങ്കടക്കടലായി. ആൾക്കൂട്ടം ഉള്ള പരിപാടികൾക്ക് പോകുമ്പോൾ കൂട്ടംതെറ്റി അമ്മൂമ്മ പോകുമോ എന്ന ആശങ്കയിൽ അമ്മൂമ്മ എൽസയുടെ കൈവിടില്ല ജോയൽ. ഇനി കൈ പിടിക്കാൻ നീ ഇല്ലല്ലോ മോനെ എന്ന് പറഞ്ഞു കരയുന്ന എൽസയ്ക്കും കരച്ചിലടക്കാനായില്ല.തലേദിവസം മുഴുവൻ കരഞ്ഞതിനാൽ അനുജത്തി മറിയയ്ക്ക് ഇന്നലെ പനി കടുത്തു.ശർദ്ദിയും കൂടിയതോടെ ഇന്നലെ രാവിലെ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. റബ്ബർ ജാതി കർഷകൻ കൂടിയായ ജോബിയുടെ കൃഷി കാര്യങ്ങളിൽ പ്രധാന സഹായിയായിരുന്നു മകൻ ജോയൽ.പുതിയ വീടിൻ്റെ മുറ്റത്ത് പ്ലാവ് ഉൾപ്പെടെ നട്ടപ്പോൾ അതിൻ്റെ മുന്നിൽ നിന്നത് ജോയലാണ്.ജോയലിൻ്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ അഭിൻ ബിജുവും വിനോദയാത്ര സംഘത്തിലുണ്ടായിരുന്നു. കൂട്ടുകാരൻ്റെ മരണം അടുത്തുകണ്ട അഭിനെ ആശ്വസിപ്പിക്കാൻ അച്ഛൻ ബിജുവും, അമ്മ ബിന്ദുവും വലഞ്ഞു.സുഹൃത്തുക്കൾ ഏറെയുള്ള ജോയിലിനെ ഒരു നോക്ക് കാണാൻ അവരെല്ലാം എത്തി.ജോയിൻ്റെ സംസ്കാര കർമ്മത്തിന് ആൻറണി പെരുമായ് നേതൃത്വം നൽകി.

വീട്ടിലെ പ്രാർത്ഥനയിൽ വികാരി ഫാദർ സ്റ്റെനൈ കുന്നക്കാടൻ പങ്കെടുത്തു. എല്ലാവരോടും വിശേഷങ്ങൾ തിരഞ്ഞു പോകുന്നറിച്ചു ഇനി ഇല്ല എന്ന് ആർക്കും വിശ്വസിക്കാനാവുന്നില്ല. റിച്ചാഡ് ജെയ്സിയെ അടുപ്പമുള്ളവർ വിളിച്ചിരുന്നത് റിച്ചു എന്നാണ്. ചേർന്ന് ഇരുന്നു കരയുന്ന അച്ഛൻ ബ്ലെസ്സിയും,അമ്മ ജിൻസിയും ചേട്ടൻ എന്തു പറ്റി എന്ന് ചോദിച്ച് കരയുന്ന സഹോദരി ഏഴുവയസ്സുകാരി റെയ്ച്ചൽ മരിയയും ,വാവിട്ട് കരയുന്ന അമ്മൂമ്മ മേരിയും അവിടെ സങ്കട കാഴ്ചയായി.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു റെയ്ച്ചലിൻ്റെ ജന്മദിനാഘോഷം. റിച്ചുവിൻ്റെ ചേതനയറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ മേരി കുഴഞ്ഞു വീണു. കഴിഞ്ഞ വർഷം മറ്റൊരു സ്കൂളിലായിരുന്ന റിച്ചാർഡ് ഈ അധ്യയന വർഷം മന്നപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിൽ ചേർന്നത്. ജ്യോതിസ് സ്കൂളിലെ അധ്യാപകരും കൂട്ടുകാരും മുൻപ് പഠിച്ചിരുന്ന സ്കൂളിലെ കൂട്ടുകാരും അധ്യാപകരും അന്തിമോപചാരമർപ്പിക്കാൻ എത്തി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *