തന്റെ ബെംഗളൂരു ജീവിതത്തെ കുറിച്ച് കുറ്റം പറയുന്ന ഫേസ്ബുക്ക് അമ്മാവന്മാര്‍ക്ക് വേണ്ടി എസ്തറിന്റെ പോസ്റ്റ്;

തന്റെ ബെംഗളൂരു ജീവിതത്തെ കുറിച്ച് കുറ്റം പറയുന്ന ഫേസ്ബുക്ക് അമ്മാവന്മാര്‍ക്ക് വേണ്ടി എസ്തറിന്റെ പോസ്റ്റ്; നിങ്ങള്‍ ആഗ്രഹിച്ച നല്ല കാര്യങ്ങളിതാ.എസ്തര്‍ ബെംഗളൂരിലേക്ക് പോയതിന് ശേഷം അടിമുടി മാറി എന്ന് വിമര്‍ശിച്ചുകൊണ്ട് പലരും എത്താറുണ്ട്. ഇപ്പോഴിതാ വിമര്‍ശിക്കുന്നവര്‍ക്കു മാത്രം കാണേണ്ട ചില നല്ല ചിത്രങ്ങളുമായി നടി എത്തിയിരിക്കുന്നു.ബേബി ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയതാണ് എസ്തര്‍ അനില്‍. നല്ലവന്‍ എന്ന ചിത്രത്തില്‍ തുടങ്ങി ഒരുനാള്‍ വരും, സകുടുംബം ശ്യാമള, കോക്ടെയില്‍, ദൃശ്യം ആദ്യ ഭാഗം വരെയും അത് അങ്ങിനെ തന്നെയായിരുന്നു.എന്നാല്‍ പെട്ടന്നായിരുന്ന എസ്തറിന്റെ മാറ്റം.

സ്റ്റൈലും ലുക്കും ഫാഷനും എല്ലാം പെട്ടന്നു മാറി. ദൃശ്യം രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോഴേക്കും ഒരു നായിക എന്ന നിലയിലേക്ക് എസ്തര്‍ മാറിയിരുന്നു.പിന്നീട് എസ്തര്‍ അനില്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച പല ചിത്രങ്ങളും സൈബര്‍ അറ്റാക്ക് നേരിട്ടു. വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കിലായിരുന്നു വിമര്‍ശനങ്ങള്‍ കൂടുതല്‍.ബെംഗളൂരില്‍ പഠിക്കാനായി പോയതിന് ശേഷം എസ്തര്‍ പൂര്‍ണമായും മാറി. സിനിമയില്‍ അവസരങ്ങള്‍ക്കായി തുണി കുറച്ചു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്ക് അസ്സല്‍ മറുപടി നല്‍കി എത്തിയിരിക്കുകയാണിപ്പോള്‍ നടി.

തന്റെ ബെംഗളൂരു ജീവിതത്തെ കുറിച്ച് മോശം പറയുന്ന ഫേസ്ബുക്ക് അമ്മാവന്മാര്‍ക്കു (ഡിപിയുടെ അടിസ്ഥാനത്തില്‍) വേണ്ടി, അവിടെ ഉണ്ടായിരുന്നപ്പോള്‍ എടുത്ത ഏതാനും ചിത്രങ്ങളാണ് എസ്തര്‍ പങ്കുവച്ചരിയ്ക്കുന്നത്.’ഇത് ഫേസ്ബുക്ക് അമ്മാവന്മാര്‍ക്കുവേണ്ടി, എന്റെ ബെംഗളൂരു ജീവിതത്തിലെ നല്ല ചില ഭാഗങ്ങള്‍ മാത്രം’ എന്നു പറഞ്ഞാണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ചില സെല്‍ഫി ചിത്രങ്ങളും ഭക്ഷണം കഴിക്കുന്നതിന്റെയും സിനിമ കാണുന്നതിന്റെയുമൊക്കെയാണ് ചിത്രങ്ങള്‍.സിനിമകള്‍ ചെയ്യുന്ന കാര്യത്തില്‍ വളരെ സെലക്ടീവ് ആണ് ഇപ്പോള്‍ എസ്തര്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *