അച്ഛന് പേരുദോഷം ഉണ്ടാക്കിയ മകന്‍, അവനെ കൊണ്ടൊന്നും പറ്റില്ല എന്ന് പറഞ്ഞവരെ കൊണ്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിപ്പിച്ച ഫഹദ്; നസ്‌റിയയോടുള്ള പ്രണയം!

മലയാള സിനിമയ്ക്ക് അഭിമാനമാണ് ഫഹദ് ഫാസില്‍ എന്ന് അക്ഷരം തെറ്റാതെ പറയാന്‍ സാധിക്കും. കാരണം നടന്റെ അഭിനയ മികവ് കണ്ട് അന്യഭാഷാ നടന്മാരുടെയും സിനിമാ നിരൂപകരുടെയുമെല്ലാം കണ്ണി തള്ളിയിട്ടുണ്ട്. അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് തിരിച്ചരിയാന്‍ കഴിയാത്ത വിധം ഫഹദ് ഫാസില്‍ ജീവിച്ചു തീര്‍ത്ത കഥാപാത്രങ്ങളെത്രെ. ഇന്ന് നടന്റെ നാല്‍പത്തിയൊന്നാം ജന്മദിനമാണ്.

മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകന്‍ എന്ന ലേബലില്‍ ഫാസില്‍ കത്തി നില്‍ക്കുന്ന കാലത്താണ് മകന്റെ സിനിമാ മോഹത്തിന് അവസരമൊരുക്കിയത്. എന്നാല്‍ 2002 ല്‍ പുറത്തിറങ്ങിയ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രം വന്‍ പരാജയമായിരുന്നു. ഫാസിലിന്റെ മകന്‍ തന്നെയാണോ, അച്ഛന് പേരുദോഷമുണ്ടാക്കിയ മകന്‍, ഇവനെക്കൊണ്ടൊന്നും സാധിക്കില്ല, മോഹന്‍ലാല്‍ അടക്കം പല പ്രമുഖരെയും കൊണ്ടുവന്ന ഫാസിലിന് സ്വന്തം മകന്റെ കാര്യത്തില്‍ തെറ്റുപറ്റി എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ കേട്ടുകൊണ്ടാണ് ഫഹദ് ഫാസിലിന്റെ തുടക്കം.

അച്ഛനെ ഒന്നും പറയരുത്, എന്റെ സിനിമ പരാജയപ്പെട്ടത് എന്റെ മാത്രം തെറ്റാണ്. സിനിമയെ കുറിച്ചൊന്നും അറിയാതെ, ഒട്ടും പ്രിപ്പെയര്‍ ചെയ്യാതെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത് എന്ന് പിന്നീട് ഫഹദ് ഫാസില്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ആ പരാജയമാണ് ഫഹദ് ഫാസിലിനെ ഇന്ന് കാണുന്ന ഫഫ എന്ന പാന്‍ ഇന്ത്യന്‍ താരമാക്കി വളര്‍ത്തിയത് എന്ന് നിസംശയം പറയാന്‍ സാധിക്കും.

കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിന്‍രെ പരാജയത്തിന് ശേഷം അഭിനയത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തെ ബ്രേക്ക് എടുത്ത് ഫഹദ് ഫാസില്‍ പഠിക്കാനായി അമേരിക്കയിലേക്ക് പോയി. കേരള കഫെ എന്ന സിനിമയിലൂടെ 2009 ല്‍ തിരിച്ചുവരുമ്പോള്‍ ഭാവത്തിലും രൂപത്തിലും എല്ലാം ഫഹദിന് മാറ്റമുണ്ടായിരുന്നു. പക്ഷേ പരാജയങ്ങള്‍ അപ്പോഴും ഫഹദിനെ വിട്ടുപോയിരുന്നില്ല. അതിലൂടെയും സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ഫഹദ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചാപ്പാക്കുരിശിലെ അഭിനയമാ് ഫഹദ് ഇന്റസ്ട്രിയില്‍ വീണ്ടും ചര്‍ച്ചയാകാന്‍ വഴിയൊരുക്കിയത്.

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന് ശേഷം ഇന്‍ഹിബിഷന്‍സ് ഇല്ലാതെ അഭിനയിക്കുന്ന അപാര നടന്‍ എന്ന ലേബലിലേക്ക് ഫഹദ് പാകപ്പെട്ട്, പക്വതപ്പെട്ട് വന്നിരുന്നു. ഡയമണ്ട നക്ലൈസ്, അന്നയും റസൂലും, ആമേന്‍, അകം, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം, മഹേഷിന്റെ പ്രതികാരം, ടേക്ക് ഓഫ്, തൊണ്ട് മുതലും ദൃക്‌സാക്ഷിയും, വരത്തന്‍, കുംബളങി നൈറ്റ്‌സ്, ജോജി, മാലിക് തുടങ്ങി ആവേശത്തിലെ രങ്കണ്ണന്‍ വരെയും ഓരോ സിനിമകളിലൂടെയും ഫഹദ് എന്ന നടന്‍ അത്ഭുതകരമായി പരാവര്‍ത്തനം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു.

അന്യഭാഷാ ചിത്രങ്ങളിലും ഫഹദ് വിട്ടുകൊടുത്തില്ല. തമിഴ്, തെലുങ്ക് ഭാഷകളിലും ഫഹദ് തന്റെ മാസ്മരികാഭിനയം കാഴ്ചവച്ചു. മാമണ്ണന്‍ എന്ന ചിത്രത്തില്‍ നായകനെക്കാള്‍ തമിഴ് സിനിമാ ലോകം സെലിബ്രേറ്റ് ചെയ്തത് രത്‌നവേലു എന്ന ഫഹദിന്റെ നെഗറ്റീവ് വേഷത്തെയാണ്. ഇപ്പോള്‍ പുഷ്പ 2യ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു രംഗം അഭിനയിച്ച് കണ്‍വേ ചെയ്യാനായി ശരീരം മുഴുവന്‍ വേണ്ട, കണ്ണുകള്‍ മാത്രം മതി എന്ന് കാണിച്ചു തന്ന നടന്‍.

ആ കണ്ണുകളിലെ പ്രണയം ആണ് ആരാധികമാരെ ആകര്‍ഷിച്ചത്. പക്ഷെ ഫഹദ് ഫാസിലിലെ പ്രണയം നസ്‌റിയ നസീമിന് വേണ്ടി മാത്രമുള്ളതാണ്. ഇന്ന് ഫഹദിനെ കുറിച്ച് പറയുമ്പോള്‍ ഭാര്യ നസ്‌റിയ നസീമിനെ കുറിച്ചും പറഞ്ഞ് അവസാനിപ്പിക്കാതെ വയ്യ. തന്നെ പോലൊരാളെ സെറ്റില്‍ ഡൗണ്‍ ചെയ്യാന്‍ നസ്‌റിയ വേണ്ടി വന്നു, അതാണ് ഞാന്‍ നസ്‌റിയയില്‍ ഏറ്റവും അധികം അഭിമാനിക്കുന്നത് എന്നാണ് ഫഹദ് പറഞ്ഞത്‌.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *